ടൈംടേബിൾ
Saturday, June 19, 2021 11:41 PM IST
ആറാം സെമസ്റ്റർ (സിബിസിഎസ്എസ്/ സിആർ) ബിരുദകോഴ്സുകളുടെ പരീക്ഷകൾ 28നും നാലാം സെമസ്റ്റർ പിജി ബിരുദാനന്തര ബിരുദ കോഴ്സുകളുടെ (റെഗുലർ/ സിഎസ്എസ്) പരീക്ഷകൾ 29നും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു ആരംഭിക്കും. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
പരീക്ഷാഫീസ്
അഞ്ചും ആറും സെമസ്റ്റർ ബിഎസ്സി കമ്പ്യൂട്ടർ സയൻസ്, ബിസിഎ (എസ്ഡി. 2018 അഡ്മിഷൻ റെഗുലർ, 2017 അഡ്മിഷൻ ഇംപ്രൂവ്മെന്റ്/ സപ്ലിമെന്ററി ) പരീക്ഷകൾക്ക് പിഴ കൂടാതെ 28 വരെയും 150 രൂപ പിഴയോടെ ജൂലൈ ഒന്നുവരെയും 400 രൂപ പിഴയോടെ ജൂലൈ അഞ്ച് വരെയും അപേക്ഷിക്കാം. ഓൺലൈൻ രജിസ്ട്രേഷൻ 16ന് ആരംഭിച്ചു. പരീക്ഷ ഫീസിന് പുറമെ സി.വി.ക്യാമ്പ് ഫീസ് ആയ 250 രൂപയും ആകെ ഫിസിന്റെ അഞ്ച് ശതമാനം തുക അധികമായി അടയ്ക്കണം.
വിദൂര വിദ്യാഭ്യാസ കേന്ദ്രം നടത്തുന്ന അഞ്ചും ആറും സെമസ്റ്റർ ബിഎസ്സി മാത്തമാറ്റിക്സ്, (2018 അഡ്മിഷൻ റെഗുലർ , 2017 അഡ്മിഷൻ സപ്ലിമെന്റ്റി ), ബിബിഎ (എസ്ഡി 2018 അഡ്മിഷൻ റെഗുലർ) പരീക്ഷകൾക്ക് ഓൺലൈൻ രജിസ്ട്രേഷൻ 15ന് ആരംഭിച്ചു. പിഴ കൂടാതെ 28 വരെയും 150 രൂപ പിഴയോടെ ജൂലൈ ഒന്നുവരെയും 400 രൂപ പിഴയോടെ ജൂലൈ അഞ്ച്വരെയും ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.