2021 ഫെബ്രുവരിയിൽ നടത്തിയ രണ്ടാം വർഷ എംഎസ്സി മാത്തമാറ്റിക്സ് (വിദൂരവിദ്യാഭ്യാസം ആന്വൽ സ്കീം) സപ്ലിമെന്ററി പരീക്ഷയുടെ വൈവാവോസി 13ന് ഓണ്‍ലൈനായി നടത്തും. വിശദവിവരം www.ide.ku.net എന്ന വെബ്സൈറ്റിൽ.
2021 ഫെബ്രുവരിയിൽ നടത്തിയ രണ്ടാം വർഷ എംഎ അറബിക് (വിദൂരവിദ്യാഭ്യാസം) സപ്ലിമെന്ററി, 2021 ഫെബ്രുവരിയിൽ നടത്തിയ രണ്ടാം വർഷ എംഎ ഹിന്ദി (വിദൂരവിദ്യാഭ്യാസം) സപ്ലിമെന്ററി എന്നീ പരീക്ഷകളുടെ വൈവാവോസി 15ന് ഓണ്‍ലൈനായി നടത്തും. വിശദവിവരങ്ങൾ സർവകലാശാല/എസ്ഡിഇ വെബ്സൈറ്റിൽ.
പ്രാക്ടിക്കൽ
ആറാം സെമസ്റ്റർ കരിയർ റിലേറ്റഡ് സിബിസിഎസ്എസ് ബിസിഎ മാർച്ച് 2021 ന്റെ പ്രായോഗിക പരീക്ഷകൾ അതാത് കോളജുകളിൽ 14, 15 തീയതികളിൽ നടത്തും. വിശദവിവരം വെബ്സൈറ്റിൽ.
2021 ജൂണിൽ നടത്തിയ ആറാം സെമസ്റ്റർ ബിഎസ്സി ബയോകെമിസ്ട്രി ആൻഡ് ഇൻഡസ്ട്രിയൽ മൈക്രോബയോളജി (വൊക്കേഷണൽ മൈക്രോബയോളജി) കോഴ്സിന്റെ നാളെ ആരംഭിക്കുന്ന പ്രാക്ടിക്കൽ പരീക്ഷകളുടെ പുനഃക്രമീകരിച്ച ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരം വെബ്സൈറ്റിൽ.
പ്രോജക്ട് വൈവ
2021 മാർച്ചിൽ നടത്തിയ ആറാം സെമസ്റ്റർ ബിഎ ജേർണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ കോഴ്സിന്റെ പ്രോജക്ട് വൈവ 16ന് അതതു കേന്ദ്രങ്ങളിൽ നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ടൈംടേബിൾ
ഒന്നാം വർഷ ബിഎഫ്എ (ഇന്റഗ്രേറ്റഡ്) ഡിഗ്രി പരീക്ഷകൾ 28ന് ആരംഭിക്കും. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
പുതുക്കിയ ടൈംടേബിൾ
ഏപ്രിൽ 21, 19 തീയതികളിൽ നടത്താനിരുന്നതും മാറ്റിവച്ചതുമായ ഏഴാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബിഎ എൽഎൽബി/ ബികോം എൽഎൽബി/ ബിബിഎ എൽഎൽബി പ്രോപ്പർട്ടി ലോ, പ്രിൻസിപ്പിൾസ് ഓഫ് ടാക്സേഷൻ ലോ പരീക്ഷകൾ യഥാക്രമം 16, 19 തീയതികളിലേക്ക് പുനഃക്രമീകരിച്ചു.
പരീക്ഷാകേന്ദ്രം
വിദൂര വിദ്യാഭ്യാസ കേന്ദ്രം 15ന് ആരംഭിക്കുന്ന അഞ്ചും ആറും സെമസ്റ്റർ ബിഎസ്സി മാത്തമറ്റിക്സ് (2018 & 2017 അഡ്മിഷൻ റഗുലർ ആൻഡ് സപ്ലിമെന്ററി) ബിബിഎ (2018 അഡ്മിഷൻ) പരീക്ഷകൾക്ക് തിരുവനന്തപുരം ജില്ല പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച വിദ്യാർഥികൾ കാര്യവട്ടം വിദൂര വിദ്യാഭ്യാസ കേന്ദ്രത്തിലും (എസ്ഡിഇ), കൊല്ലം ജില്ല പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവർ കൊല്ലം കർമലറാണി ട്രെയിനിംഗ് കോളജിലും ആലപ്പുഴ ജില്ല പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവർ ആലപ്പുഴ ആരിയാട് കെയുസിടിഇയിലും പരീക്ഷ എഴുതണം. ഡൗണ്‍ലോഡ് ചെയ്ത ഹാൾടിക്കറ്റും ഐഡന്റിറ്റി കാർഡുമായി അതാത് പരീക്ഷാകേന്ദ്രങ്ങളിൽ എത്തിച്ചേരണം. വിശദവിവരം സർവകലാശാല വെബ്സെറ്റിൽ.
പരീക്ഷാഫലം
2020 സെപ്റ്റംബറിൽ നടത്തിയ ഒന്നാം സെമസ്റ്റർ, 2020 ജൂണിൽ നടത്തിയ മൂന്നാം സെമസ്റ്റർ ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജി (ബിഎച്ച്എം/ബിഎച്ച്എംസിടി) (2018 സ്കീം റെഗുലർ/ഇംപ്രൂവ്മെന്റ്, 2014 സ്കീം സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓണ്‍ലൈനായി ജൂലൈ 23 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
മൂന്നാം സെമസ്റ്റർ ബിടെക് ഡിഗ്രി സപ്ലിമെന്ററി (2013 സ്കീം) ഏപ്രിൽ 2020 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓണ്‍ലൈനായി 27 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
അഡ്വാൻസ്ഡ് പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ഇംഗ്ലീഷ് ഫോർ കമ്മ്യൂണിക്കേഷൻ അപേക്ഷാ തീയതി നീട്ടി
ഇംഗ്ലീഷ് പഠനവകുപ്പ് നടത്തുന്ന APGDEC (അഡ്വാൻസ്ഡ് പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ഇംഗ്ലീഷ് ഫോർ കമ്മ്യൂണിക്കേഷൻ) എന്ന പാർട്ട് ടൈം സായാഹ്ന കോഴ്സിലേക്ക് അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തീയതി 19 വരെ നീട്ടി. പ്രസ്തുത കോഴ്സിലേക്ക് അപേക്ഷിക്കാനുള്ള അടിസ്ഥാന യോഗ്യത അംഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം. കേരളസർവകലാശാല കാഷ് കൗണ്ടറിൽ 30 രൂപ ഒടുക്കിയ ചെലാൻ ഇംഗീഷ് പഠനവകുപ്പിൽ സമർപ്പിച്ച് അപേക്ഷാഫോം കൈപ്പറ്റാം.