ടൈംടേബിൾ
Thursday, July 15, 2021 9:23 PM IST
26ന് ആരംഭിക്കുന്ന ഒന്നും രണ്ടും വർഷ എംഎ/എംകോം പ്രൈവറ്റ് രജിസ്ട്രേഷൻ (2016 അഡ്മിഷൻ ആന്വൽ സ്കീം) സപ്ലിമെന്ററി പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. തിരുവനന്തപുരം കണ്ണമ്മൂല ജോണ് കോക്സ് മെമ്മോറിയൽ കോളജ്, കെയുസിടിഇ, കൊല്ലം തേവള്ളി ജിഎച്ച്എസ്എസ് ബോയ്സ്, ആലപ്പുഴ എസ്ഡി കോളജ് എന്നിവ പരീക്ഷാകേന്ദ്രങ്ങളാണ്. ഹാൾടിക്കറ്റ് 23 മുതൽ പരീക്ഷാകേന്ദ്രങ്ങളിൽ നിന്നും കൈപ്പറ്റാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
മൂന്നാം സെമസ്റ്റർ എംബിഎ (വിദൂരവിദ്യാഭ്യാസം 2018 അഡ്മിഷൻ) പരീക്ഷ 26ന് ആരംഭിക്കും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പ്രാക്ടിക്കൽ
ആറാം സെമസ്റ്റർ സിബിസിഎസ്എസ് ബിഎസ്സി (2018 അഡ്മിഷൻ റെഗുലർ, 2015, 2016, 2017 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷ മാർച്ച് 2021 ന്റെ സ്റ്റാറ്റിസ്റ്റിക്സ് പ്രാക്ടിക്കൽ പരീക്ഷ 19ന് അതാത് കോളജുകളിൽ ആരംഭിക്കും. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
പുതുക്കിയ പരീക്ഷാക്രമം
16, 17 തീയതികളിൽ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ യുപിഎസ്സിയുടെ ഐഇഎസ്, ഐഎസ്എസ് പരീക്ഷകൾ നടക്കുന്നതിനാൽ, 16ന് യൂണിവേഴ്സിറ്റി കോളജിൽ നടത്താനിരുന്ന ആറാം സെമസ്റ്റർ സിബിസിഎസ്എസ് ബിഎസ്സി കെമിസ്ട്രിയുടെ പ്രോജക്ട് വൈവ 19ന് നടത്തും. 16ന് നടക്കാനിരുന്ന ആറാം സെമസ്റ്റർ ബിഎസ്സി (സിബിസിഎസ്എസ്) സുവോളജിയുടെ പ്രാക്ടിക്കൽ പരീക്ഷയുടെ പ്രോജക്ട് വൈവയും 19 ന് നടത്തും. 19 ന് നടത്താനിരുന്ന സുവോളജി പ്രോജക്ട് വൈവ പരീക്ഷ 22ന് നടത്തും. 16ന് നടത്താനിരുന്ന ആറാം സെമസ്റ്റർ ഫിസിക്സ് പ്രാക്ടിക്കൽ പരീക്ഷ 27ന് അതേ കോളജിൽ നടത്തും.
അഡ്വാൻസ്ഡ് പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ഇംഗ്ലീഷ് ഫോർ കമ്മ്യൂണിക്കേഷൻ അപേക്ഷാ തീയതി നീട്ടി
ഇംഗ്ലീഷ് പഠനവകുപ്പ് നടത്തുന്ന APGDEC (അഡ്വാൻസ്ഡ് പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ഇംഗ്ലീഷ് ഫോർ കമ്യൂണിക്കേഷൻ) എന്ന പാർട്ട് ടൈം സായാഹ്ന കോഴ്സിലേക്ക് അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തീയതി 19 വരെ നീട്ടി. പ്രസ്തുത കോഴ്സിലേക്ക് അപേക്ഷിക്കാനുള്ള അടിസ്ഥാന യോഗ്യത അംഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിലുളള ബിരുദം. കേരളസർവകലാശാല ക്യാഷ് കൗണ്ടറിൽ 30 രൂപ ഒടുക്കിയ ചെലാൻ ഇംഗീഷ് പഠനവകുപ്പിൽ സമർപ്പിച്ച് അപേക്ഷാഫോം കൈപ്പറ്റാം.