പുതുക്കിയ പരീക്ഷാത്തീയതി
27 ന് നടത്തേണ്ടിയിരുന്ന ഒന്നാം സെമസ്റ്റർ യൂണിറ്ററി (ത്രിവത്സരം) എൽഎൽബി പരീക്ഷ 28 ലേക്ക് മാറ്റി. പുതുക്കിയ ടൈംടേബിൾ വെബ്സൈറ്റിൽ ലഭ്യമാണ്.
പരീക്ഷാഫലം
ഒക്ടോബറിൽ നടത്തിയ ബികോം ഹിയറിംഗ് ഇന്‍പയേർഡ് നാല്, ആറ് സെമസ്റ്ററുകളുടെ (2013 സ്കീം റെഗുലർ ആന്‍ഡ് സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനും 16 വരെ ഓണ്‍ലൈനായി (2016 അഡ്മിഷൻ ഓഫ്ലൈനായി) അപേക്ഷിക്കാം.
അഞ്ചാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബിഎ എൽഎൽബി / ബികോം എൽഎൽബി / ബിബിഎ എൽഎൽബി സ്പെഷൽ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സ്പെഷൽ പരീക്ഷ എഴുതിയ വിദ്യാർഥികൾക്ക് സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനും 19 വരെ അപേക്ഷിക്കാം.
പരീക്ഷാഫീസ്
29 ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ ബിഎഡ് സ്പെഷൽ എഡ്യൂക്കേഷൻ റെഗുലർ ആൻഡ് സപ്ലിമെന്ററി പരീക്ഷകൾക്ക് 14 വരെയും 150 രൂപയുടെ 17 വരെയും 400 രൂപ പിഴയോടുകൂടി 22 വരെയും അപേക്ഷിക്കാം.
സോഷ്യൽ വർക്ക് വൈവ വോസി
കരിയർ റിലേറ്റഡ് സിബിസിഎസ് ബാച്ചിലർ ഓഫ് സോഷ്യൽ വർക്ക് (315) ഡിഗ്രി കോഴ്സിന്റെ മൂന്നാം സെമസ്റ്റർ വൈ വോസി പരീക്ഷകൾ 17 മുതൽ ആരംഭിക്കും.
ഇന്റേണൽമാർക്ക് മെച്ചപ്പെടുത്താൻ അവസരം
നിയമ ബിരുദ കോഴ്സുകളുടെ എല്ലാ സെമസ്റ്ററുകളുടേയും ഇന്റേണൽ മാർക്ക് മെച്ചപ്പെടുത്തുന്നതിന് ത്രിവത്സര നിയമ വിദ്യാർഥികൾക്കും (2017 അഡ്മിഷൻ ആൻഡ് 2016 അഡ്മിഷൻ വരെയുളള വിദ്യാർഥികളിൽ അപേക്ഷ മുന്‍പ് സമർപ്പിച്ചിട്ടില്ലാത്തവരും), കൂടാതെ പഞ്ചവത്സര നിയമ വിദ്യാർഥികൾക്കും (2015 അഡ്മിഷൻ ആൻഡ് 2014 അഡ്മിഷൻ വരെയുളള വിദ്യാർഥികളിൽ അപേക്ഷ മുന്‍പ് സമർപ്പിച്ചിട്ടാല്ലാത്തവരും) കോഴ്സ് പൂർത്തിയാക്കി ഒരു വർഷം കഴിഞ്ഞവർക്കും ഇന്റേണൽ മാർക്ക് 10 ൽ കുറവുളളവർക്കും അപേക്ഷിക്കാം. ഒരു സെമസ്റ്ററിലേക്ക് ഒരു പ്രാവശ്യം മാത്രമേ അപേക്ഷിക്കാൻ പാടുളളൂ.
ഒരു പേപ്പറിന് 525 രൂപ നിരക്കിൽ ഒരു സെമസ്റ്ററിന് പരമാവധി 2100 രൂപ അടയ്ക്കണം. ഇതിൽ 105 രൂപ സർവകലാശാല ഫണ്ടിൽ (കെയുഎഫ്) അടയ്ക്കണം. ഇന്റേണൽ മാർക്ക് മെച്ചപ്പെടുത്തുന്നതിനുളള നിശ്ചിത അപേക്ഷാഫോം പ്രിൻസിപ്പലിന്റെ അനുമതിയോടുകൂടി 30 നോ അതിനുമുൻപോ സമർപ്പിക്കണം. അപേക്ഷാഫോമും വിശദവിവരങ്ങളും സർവകലാശാല വെബ്സൈറ്റിൽ.