സിഎംഎഫ്ആര്‍ഐയില്‍ യംഗ് പ്രഫഷണല്‍ ഒഴിവ്
Tuesday, October 5, 2021 11:24 PM IST
കൊച്ചി: കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തില്‍ (സിഎംഎഫ്ആര്‍ഐ) കരാര്‍ അടിസ്ഥാനത്തില്‍ യംഗ് പ്രഫഷണലിന്റെ ഒരു ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
60 ശതമാനം മാര്‍ക്കോടുകൂടി ഫിഷറീസ് സയന്‍സ്, മറൈന്‍ ബയോളജി എന്നിവയിലേതിലെങ്കിലും എംഎസ്സി, അല്ലെങ്കില്‍ ഫിഷറീസ് സയന്‍സ് ഓപ്ഷനോടുകൂടി സുവോളജിയില്‍ എംഎസ്സി ഉണ്ടായിരിക്കണം.യോഗ്യരായവര്‍ ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന സ്കാന്‍ ചെയ്ത സര്‍ട്ടിഫിക്കറ്റകളുടെ കോപ്പിയും cadalmin [email protected] എന്ന ഇമെയിലില്‍ 21 ന് മുമ്പായി അയയ്ക്കണം.
അപേക്ഷകരില്‍നിന്നു തിരഞ്ഞെടുക്കപ്പെടുന്നവരെ മാത്രം ഓണ്‍ലൈന്‍ ഇന്റര്‍വ്യൂവിനു വിളിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്സൈറ്റ് സന്ദര്‍ശിക്കുക. (www.cmfri.org.in).