മാസ്റ്റർ ഓഫ് ഒപ്റ്റോമെട്രി ഡിഗ്രി പരീക്ഷാ രജിസ്ട്രേഷൻ
മേയ് നാലിന് ആരംഭിക്കുന്ന ഒന്നാം വർഷ മാസ്റ്റർ ഓഫ് ഒപ്റ്റോമെട്രി ഡിഗ്രി സപ്ലിമെന്ററി, ആറിന് ആരംഭിക്കുന്ന രണ്ടാം വർഷ മാസ്റ്റർ ഓഫ് ഒപ്റ്റോമെട്രി ഡിഗ്രി റെഗുലർ/സപ്ലിമെന്ററി എന്നീ പരീക്ഷകൾക്ക് 11 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിനു 110 രൂപ ഫൈനോടുകൂടി 16 വരേയും 335 രൂപ സൂപ്പർഫൈനോടുകൂടി 20 വരേയും
രജിസ്ട്രേഷൻ നടത്താം.
ഒന്നാം വർഷ എംഎസ്സി നഴ്സിംഗ് ഡിഗ്രി സപ്ലിമെന്ററി പരീക്ഷാ രജിസ്ട്രേഷൻ
മേയ് ഒന്പതിന് ആരംഭിക്കുന്ന ഒന്നാം വർഷ എംഎസ്സി നഴ്സിംഗ് ഡിഗ്രി സപ്ലിമെന്ററി (2016 സ്കീം ആൻഡ് അർഹരായ 2010 സ്കീമുകാർക്കും) പരീക്ഷയ്ക്ക് നാലുമുതൽ 19 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിനു 110 രൂപ ഫൈനോടുകൂടി 21 വരേയും 335 രൂപ സൂപ്പർഫൈനോടുകൂടി 22 വരേയും രജിസ്ട്രേഷൻ നടത്താം.
മെഡിക്കൽ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിഗ്രി (എംഡി ആൻഡ് എംഎസ്) റെഗുലർ/സപ്ലിമെന്ററി പരീക്ഷാ രജിസ്ട്രേഷൻ
മേയ് 16ന് ആരംഭിക്കുന്ന മെഡിക്കൽ പോസ്റ്റ് ഗ്രാജ്വറ്റ് ഡിഗ്രി (എംഡി ആൻഡ് എംഎസ്) റെഗുലർ/സപ്ലിമെന്ററി പരീക്ഷയ്ക്ക് 16 മുതൽ 23 വരെ ഓൺലെെനായി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിനു 110 രൂപ ഫൈനോടുകൂടി 28 വരേയും 335 രൂപ സൂപ്പർഫൈനോടുകൂടി മേയ് നാലുവരേയും രജിസ്ട്രേഷൻ നടത്താം.
മെഡിക്കൽ പോസ്റ്റ് ഗ്രാജ്വറ്റ് ഡിപ്ലോമ റെഗുലർ/സപ്ലിമെന്ററി പരീക്ഷാ രജിസ്ട്രേഷൻ
മേയ് 17ന് ആരംഭിക്കുന്ന മെഡിക്കൽ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ റെഗുലർ ആൻഡ് സപ്ലിമെന്ററി പരീക്ഷയ്ക്ക് 18 മുതൽ 25 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിനു 110 രൂപ ഫൈനോടുകൂടി 29 വരേയും 335 രൂപ സൂപ്പർഫൈനോടുകൂടി മേയ് അഞ്ചുവരേയും രജിസ്ട്രേഷൻ നടത്താം.
രണ്ടാം വർഷ ബിഎസ്സി മെഡിക്കൽ മൈക്രോബയോളജി ഡിഗ്രി റെഗുലർ/സപ്ലിമെന്ററി പരീക്ഷാ രജിസ്ട്രേഷൻ
മേയ് 16ന് ആരംഭിക്കുന്ന രണ്ടാം വർഷ ബിഎസ്സി മെഡിക്കൽ മൈക്രോബയോളജി ഡിഗ്രി റെഗുലർ/സപ്ലിമെന്ററി പരീക്ഷയ്ക്ക് 11 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിനു 110 രൂപ ഫൈനോടുകൂടി 12 വരേയും 335 രൂപ സൂപ്പർഫൈനോടുകൂടി 13 വരേയും രജിസ്ട്രേഷൻ നടത്താം.
മൂന്നാം വർഷ ഫാംഡി ഡിഗ്രി സപ്ലിമെന്ററി തിയറി പരീക്ഷാ തിയതി
20ന് ആരംഭിക്കുന്ന മൂന്നാം വർഷ ഫാംഡി ഡിഗ്രി സപ്ലിമെന്ററി തിയറി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
ഒന്നാം വർഷ പോസ്റ്റ് ബേസിക് ബിഎസ്സി നഴ്സിംഗ് ഡിഗ്രി റെഗുലർ/സപ്ലിമെന്ററി പരീക്ഷാ അഡ്മിറ്റ് കാർഡ് വിതരണം
അഞ്ചിന് ആരംഭിക്കുന്ന ഒന്നാം വർഷ പോസ്റ്റ് ബേസിക് ബിഎസ്സി നഴ്സിംഗ് ഡിഗ്രി റെഗുലർ/സപ്ലിമെന്ററി പരീക്ഷാ അഡ്മിറ്റ് കാർഡ് വിതരണത്തിനു ലഭ്യമാക്കിയിട്ടുണ്ട്.