കണ്ണൂർ സർവകലാശാല പ്രൈവറ്റ് രജിസ്ട്രേഷൻ രണ്ടാം സെമസ്റ്റർ ഏപ്രിൽ 2022 സെഷൻ ബിരുദ പ്രോഗ്രാമുകളുടെ റീഡിങ്സ് ഓൺ ജെൻഡർ, ലിറ്ററേച്ചർ ഇൻ അറബിക് എന്നീ പേപ്പറുകളുടെ ഇന്റേണൽ ഇവാല്വേഷൻ അസൈൻമെന്റിന്റെ പുതുക്കിയ ചോദ്യപേപ്പറുകൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. പുതുക്കിയ ചോദ്യപേപ്പറുകൾ പ്രകാരമാണ് അസൈൻമെന്റ് സമർപ്പിക്കേണ്ടത്. എല്ലാ പ്രോഗ്രാമുകളുടെയും അസൈൻമെന്റ് സമർപ്പിക്കേണ്ട അവസാന തീയതി മാർച്ച് 18 വരെ നീട്ടി.
ടൈപ്പ്വൺ പ്രമേഹരോഗികളായ വിദ്യാർഥികൾക്ക് പരീക്ഷാഹാളിൽ ഇളവ് അനുവദിച്ചു
സംസ്ഥാനസർക്കാരിന്റെ ഉത്തരവിന്റെ ചുവട് പിടിച്ച് സർവകലാശാല പുറപ്പെടുവിച്ച 23.05.022 ലെ സർക്കുലറിന് അനുസൃതമായി പരീക്ഷാഹാളിൽ ഇൻസുലിൻ പമ്പ്, ഇൻസുലിൻ പെൻ, ഷുഗർ ടാബ്ലറ്റ്, ചോക്ലേറ്റ്, പഴങ്ങൾ, സ്നാക്സ്, വെള്ളം തുടങ്ങിയ ആഹാരപദാർഥങ്ങൾ കൈവശം വച്ചുകൊണ്ട് പരീക്ഷയെഴുതാൻ ടൈപ്പ്വൺ പ്രമേഹബാധിതരായ വിദ്യാർഥികളെ അനുവദിക്കേണ്ടതാണ്. അർഹരായവർ മാത്രമേ ഈ ആനുകൂല്യം പ്രയോജനപ്പെടുത്തുന്നുള്ളൂവെന്ന് കോളജ് പ്രിൻസിപ്പൽമാർ /പഠന വകുപ്പ് തലവന്മാർ /പരീക്ഷാകേന്ദ്രം ചീഫ് സൂപ്രണ്ടുമാർ എന്നിവർ ഉറപ്പുവരുത്തണം.
അസി.പ്രഫസർ അപേക്ഷാതീയതി നീട്ടി
കണ്ണൂർ സർവകലാശാലയുടെ കീഴിലുള്ള മഞ്ചേശ്വരം സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിൽ രണ്ടുവർഷ കാലാവധി വ്യവസ്ഥയിൽ അസി. പ്രഫസർ തസ്തികയിലേക്ക് ഓൺലൈൻ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഈമാസം 28 വരെ നീട്ടി. വിശദവിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.