University News
കുസാറ്റ് എംബിഎ CMAT 2023: രജിസ്ട്രേഷന്‍ മേയ് നാലു വരെ
ക​​ള​​മ​​ശേ​​രി: കൊ​​ച്ചി ശാ​​സ്ത്ര സാ​​ങ്കേ​​തി​​ക സ​​ർ​​വ​​ക​​ലാ​​ശാ​​ല (കു​​സാ​​റ്റ്) യി​​ലെ എം​​ബി​​എ CMAT 2023ന്‍റെ ര​​ജി​​സ്ട്രേ​​ഷ​​ന്‍ മേ​​യ് നാ​​ലു വ​​രെ തു​​ട​​രും. കു​​സാ​​റ്റി​​ലെ സ്‌​​കൂ​​ള്‍ ഓ​​ഫ് മാ​​നേ​​ജ്മെ​​ന്‍റ് സ്റ്റ​​ഡീ​​സി​​ലെ എം​​ബി​​എ പ്രോ​​ഗ്രാ​​മി​​നു ചേ​​രാ​​ന്‍ ആ​​ഗ്ര​​ഹി​​ക്കു​​ന്ന​​വ​​ര്‍ക്ക് CMAT 2023ന് ​​അ​​പേ​​ക്ഷി​​ക്കാം. CMAT 2023ന് ​​പു​​റ​​മെ ഫെ​​ബ്രു​​വ​​രി, 2023ല്‍ ​​ന​​ട​​ത്തി​​യ കെ​​മാ​​റ്റ്, ഐ​​ഐ​​എ​​മ്മു​​ക​​ള്‍ ന​​ട​​ത്തു​​ന്ന ക്യാ​​റ്റ് 2022 എ​​ന്നി​​വ​​യി​​ലെ സാ​​ധു​​വാ​​യ സ്‌​​കോ​​റു​​ക​​ള്‍ ഉ​​ള്ള​​വ​​ര്‍ക്കും അ​​പേ​​ക്ഷി​​ക്കാം. കൂ​​ടു​​ത​​ല്‍ വി​​വ​​ര​​ങ്ങ​​ള്‍ക്ക് https://cmat.nta.nic.i n/registrationlinkforcmat2023 ,https://admission s.cusat.ac.i n.
More News