പരീക്ഷകള്‍ക്ക് അപേക്ഷിക്കാം
നാലാം സെമസ്റ്റര്‍ സിബിസിഎസ് (2021 അഡ്മിഷന്‍ റെഗുലര്‍) ബിരുദ പരീക്ഷകള്‍ക്ക് 29 മുതല്‍ ജൂണ്‍ ഒന്നു വരെ ഫീസടച്ച് അപേക്ഷ നല്‍കാം. ജൂണ്‍ രണ്ടിനു പിഴയോടെയും മൂന്നു മുതല്‍ അഞ്ചു വരെ സൂപ്പര്‍ഫൈനോടെയും അപേക്ഷ സ്വീകരിക്കും.
ജൂലൈ മൂന്നിന് ആരംഭിക്കുന്ന ഒന്നാം വര്‍ഷ അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ആര്‍ക്കിയോളജി ആന്‍ഡ് മ്യൂസിയോളജി (2022 അഡ്മിഷന്‍ റെഗുലര്‍, 2013 മുതല്‍ 2021 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി) പരീക്ഷകള്‍ക്ക് ജൂണ്‍ 20 വരെ ഫീസടച്ച് അപേക്ഷ നല്‍കാം. 21നു പിഴയോടെയും 22നു സൂപ്പര്‍ഫൈനോടെയും അപേക്ഷ സ്വീകരിക്കും.
പരീക്ഷാ തീയതി
രണ്ടാം സെമസ്റ്റര്‍ ഐഎംസിഎ (2021 അഡ്മിഷന്‍ റെഗുലര്‍, 2020 മുതല്‍ 2017 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി), രണ്ടാം സെമസ്റ്റര്‍ ഡിഡിഎംസിഎ (2015, 2016 അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2014 അഡ്മിഷന്‍ മേഴ്സി ചാന്‍സ്) പരീക്ഷകള്‍ ജൂണ്‍ 12നു തുടങ്ങും. ടൈം ടേബിള്‍ സര്‍വകലാശാല വെബ്സൈറ്റില്‍.
പരീക്ഷാ കേന്ദ്രം മാറ്റി
നേര്യമംഗലം, ശ്രീ ധര്‍മശാസ്താ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജിന് അഫിലിയേഷന്‍ നഷ്ടമായ സാഹചര്യത്തില്‍ ഈ കേന്ദ്രത്തില്‍ ബിരുദ സപ്ലിമെന്ററി പരീക്ഷകള്‍ എഴുതേണ്ട വിദ്യാര്‍ഥികള്‍ക്ക് കോതമംഗലം, എല്‍ദോ മാര്‍ ബസേലിയസ് കോളജ് പരീക്ഷാകേന്ദ്രമായി അനുവദിച്ചു.
പരീക്ഷാ ടൈം ടേബിള്‍
മൂന്നാം സെമസ്റ്റര്‍ എംസിഎ (2019, 2018, 2017 അഡ്മിഷനുകള്‍ സപ്ലിമെന്ററി, ലാറ്ററല്‍ എന്‍ട്രി2019, 2018 അഡ്മിഷനുകള്‍ സപ്ലിമെന്ററി) പരീക്ഷയോടൊപ്പം പ്രിന്‍സിപ്പിള്‍സ് ഓഫ് മാനേജ്മെന്റ് ആന്‍ഡ് അക്കൗണ്ടിംഗ്, അനാലിസിസ് ആന്‍ഡ് ഡിസൈന്‍ ഓഫ് അല്‍ഗോരിതംസ് എന്നീ വിഷയങ്ങള്‍ കൂടി ഉള്‍പ്പെടുത്തി. പരീക്ഷകള്‍ യഥാക്രമം 29, 31 തീയതികളില്‍ നടക്കും. പരീക്ഷാ കേന്ദ്രത്തിനും സമയത്തിനും മാറ്റമില്ല