University News
ഹ്രസ്വകാല റെഗുലർ കോഴ്‌സുകൾ; പ്ലസ് ടൂ വിജയിച്ചവർക്ക് അവസരം
സർവകലാശാല നടത്തുന്ന ഹ്രസ്വകാല റഗുലർ ഫുൾ ടൈം പ്രോഗ്രാമുകളിലേക്ക് പ്ലസ് ടൂ വിജയിച്ചവർക്ക് ജൂൺ 30 വരെ അപേക്ഷ നൽകാം.

ഡയറക്ടറേറ്റ് ഫോർ അപ്ലൈഡ് ഷോർട് ടേം പ്രോഗ്രാംസ് (ഡിഎഎസ്പി) നടത്തുന്ന ഡിപ്ലോമ ഇൻ ബേക്കറി ആൻഡ് കോൺഫെക്ഷനറി, ഡിപ്ലോമ ഇൻ ഫുഡ് ആൻഡ് ബിവറേജ് സർവീസ് ഓപ്പറേഷൻസ്, ഡിപ്ലോമ ഇൻ ലോജിസ്റ്റിക്‌സ്സപ്ലൈ ചെയിൻ ആൻഡ് പോർട്ട് മാനേജ്‌മെൻറ് എന്നിവയാണ് കോഴ്‌സുകൾ.

പ്രായപരിധിയില്ല. വിശദവിവരങ്ങൾക്ക് www.dasp.mgu.ac.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. അന്വേഷണങ്ങൾക്ക് [email protected] എന്ന ഇമെയിൽ വിലാസത്തിലും 8078786798 എന്ന ഫോൺ നമ്പരിലും ബന്ധപ്പെടാം.

പ്രാക്ടിക്കൽ പരീക്ഷ മാറ്റി

ജൂൺ 13, 14 തീയതികളിൽ നോർത്ത് പറവൂർ എസ്എൻജിഐഎസ്ടി ആർട്ട്‌സ് ആൻഡ് സയൻസ് കോളജിൽ നടത്താനിരുന്ന ഒന്നാം സെമസ്റ്റർ എംഎസ് സി ബയോകെമിസ്ട്രി(സിഎസ്എസ് 2022 അഡ്മിഷൻ റഗുലർ, 2021 അഡ്മിഷൻ ഇംപ്രൂവ്‌മെന്റ്, 2019,2020,2021 അഡ്മിഷനുകൾ സപ്ലിമെന്ററി) മാർച്ച് 2023 പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ജൂൺ 15,16 തീയതികളിലേക്ക് മാറ്റി. വിശദമായ ടൈംടേബിൾ വെബ്‌സൈറ്റിൽ.

പരീക്ഷയ്ക്ക് അപേക്ഷിക്കാം

പ്രൈവറ്റ് രജിസ്‌ട്രേഷൻ നാലാം സെമസ്റ്റർ ബിഎ,ബികോം (സിബിസിഎസ് 2021 അഡ്മിഷൻ റഗുലർ, 2020 അഡ്മിഷൻ ഇംപ്രൂവ്‌മെന്റ്, 2017 മുതൽ 2020 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി) പരീക്ഷകൾക്ക് 29 മുതൽ ജൂൺ ഒന്നു വരെ ഫീസടച്ച് അപേക്ഷിക്കാം.

ജൂൺ രണ്ടിനു പിഴയോടു കൂടിയും ജൂൺ മൂന്നു മുതൽ അഞ്ചു വരെ സൂപ്പർഫൈനോടു കൂടിയും അപേക്ഷ സ്വീകരിക്കും.കൂടുതൽ വിവരങ്ങൾ സർവകലാശാല വെബ്‌സൈറ്റിൽ.

പ്രാക്ടിക്കൽ

ആറാം സെമസ്റ്റർ ബിവോക് അഡ്വാൻസ്ഡ് കോഴ്‌സ് ഇൻ മൾട്ടി സ്‌പോർട്ട്‌സ് ആൻഡ് ഫിറ്റ്‌നെസ് ട്രെയിനിംഗ് (2020 അഡ്മിഷൻ റഗുലർ) ഏപ്രിൽ 2023 പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ 29 മുതൽ മാറമ്പള്ളി എംഇഎസ് കോളജിൽ നടക്കും.

2023 ഫെബ്രുവരിയിൽ വിജ്ഞാപന പുറപ്പെടുവിച്ച ഒന്നാം സെമസ്റ്റർ ബിസിഎ, ബിഎസ് സി കംപ്യൂട്ടർ ആപ്ലിക്കേഷൻ (സിബിസിഎസ് 2022 അഡ്മിഷൻ റഗുലർ, 2021 അഡ്മിഷൻ ഇംപ്രൂവ്‌മെന്റും സപ്ലിമെന്ററിയും, 2017 മുതൽ 2020 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ്) ഫെബ്രുവരി 2023 പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ജൂൺ ആറു മുതൽ നടക്കും.

2023 ഏപ്രിൽ മാസം വിജ്ഞാപനം പുറപ്പെടുവിച്ച അഞ്ചാം സെമസ്റ്റർ സിബിസിഎസ് ബിസിഎ, ബിഎസ് സി കംപ്യൂട്ടർ ആപ്ലിക്കേഷ (സ്‌പെഷൽ സപ്ലിമെന്‍റി 2020 അഡ്മിഷൻ ബാച്ചിലെ പരാജയപ്പെട്ട വിദ്യാർഥികൾക്ക് വേണ്ടി മാത്രം) ഏപ്രിൽ 2023 ബിരുദ പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ 29 മുതൽ നടക്കും.

ഒന്നാം സെമസ്റ്റർ എംസിഎ(2022 അഡ്മിഷൻ റഗുലർ, 2021,2020 അഡ്മിഷനുകൾ സപ്ലിമെന്‍റി അഫിലിയേറ്റഡ് കോളജുകൾ, സീപാസ്) ഏപ്രിൽ 2023 പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ജൂൺ 12 മുതൽ അതത് കോളജുകളിൽ നടക്കും.

അഞ്ചാം സെമസ്റ്റർ ബിഎ മ്യൂസിക് വീണ (സിബിസിഎസ് സ്‌പെഷൽ സപ്ലിമെന്‍ററി 2020 അഡ്മിഷൻ ബാച്ച് പരാജയപ്പെട്ട വിദ്യാർഥികൾക്ക് വേണ്ടി മാത്രം) ഏപ്രിൽ 2023 ബിരുദ പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ 29ന് തൃപ്പൂണിത്തുറ ആർഎൽവി കോളജ് ഓഫ് മ്യൂസിക് ആൻഡ് ഫൈൻ ആർട്ട്‌സിൽ നടക്കും.

നാലാം സെമസ്റ്റർ ബിഎസ് സി ബയോകെമിസ്ട്രി (സിബിസിഎസ് 2020 അഡ്മിഷൻ ഇംപ്രൂവ്‌മെന്റ്, 2017 മുതൽ 2020 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ്) ഏപ്രിൽ 2023 ബിരുദ പരീക്ഷകളുടെ പ്രാക്ടിക്കൽ പരീക്ഷകൾ 29 മുതൽ അതത് കോളജുകളിൽ നടക്കും.

പരീക്ഷാ ഫലം

പ്രൈവറ്റ് രജിസ്‌ട്രേഷൻ ബികോം ആറാം സെമസ്റ്റർ(സിബിസിഎസ്2020 അഡ്മിഷൻ റഗുലർ, 2017,2018,2019 അഡ്മിഷനുകൾ റീഅപ്പിയറൻസ്) മാർച്ച് 2023, അഡീഷണൽ ഇലക്ടീവ് (022 അഡ്മിഷൻ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ജൂൺ 11 വരെ ഓൺലൈനിൽ ഫീസടച്ച് അപേക്ഷിക്കാം.

2022 നവംബറിൽ നടന്ന രണ്ടാം സെമസ്റ്റർ എംഎ ഇക്കണോമിക്‌സ്(2021 അഡ്മിഷൻ റഗുലർ, 2020 അഡ്മിഷൻ ഇംപ്രൂവ്‌മെന്റ്, 2020,2019 അഡ്മിഷനുകൾ സപ്ലിമെന്ററി), എംഎ ഹിസ്റ്ററി(2021 അഡ്മിഷൻ റഗുലർ, 2019, 2020 അഡ്മിഷനുകൾ സപ്ലിമെന്ററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ജൂൺ 10 വരെ ഓൺലൈനിൽ ഫീസടച്ച് അപേക്ഷിക്കാം.

2022 നവംബറിൽ നടന്ന രണ്ടാം സെമസ്റ്റർ പിജിസിഎസ്എസ് എംഎ സംസ്‌കൃതം സ്‌പെഷൽ ന്യായ, സാഹിത്യ, വേദാന്ത, വ്യാകരണ പ്രോഗ്രാമുകളുടെ (റഗുലർ, ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ജൂൺ 10 വരെ ഓൺലൈനിൽ ഫീസടച്ച് അപേക്ഷിക്കാം.

മൂന്നാം സെമസ്റ്റർ എംഎസ് സി മാത്തമാറ്റിക്‌സ്(2012 മുതൽ 2018 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി) ഏപ്രിൽ 2022 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ജൂൺ 10 വരെ ഓൺലൈനിൽ ഫീസടച്ച് അപേക്ഷിക്കാം.