എൻജിനിയറിംഗ് സീറ്റുകൾ നികത്താൻ ഉത്തരവ്
Tuesday, May 30, 2023 11:49 PM IST
തിരുവനന്തപുരം: സർക്കാർ കോസ്റ്റ് ഷെയറിംഗ് എൻജിനിയറിംഗ് കോളജുകളിൽ സ്പോട്ട് അലോട്ട്മെന്റിനു ശേഷം ഒഴിഞ്ഞ് കിടക്കുന്ന സീറ്റുകൾ നികത്തുന്നതിന് മറ്റ് അംഗീകൃത റാങ്ക് ലിസ്റ്റുകളിൽ നിന്നു പ്രവേശനം അനുവദിച്ച് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. 2023 KEAM പ്രോസ്പെക്ടസിൽ മാറ്റം വരുത്തിന്നതിനു വേണ്ട നടപടികൾ പ്രവേശന പരീക്ഷാ കമ്മീഷണർ സ്വീകിരിക്കണമെന്നും ഉത്തരവിൽ പറയുന്നു.