University News
എംജി ബിരുദാനന്തര ബിരുദം; ഏകജാലക പ്രവേശനത്തിന് രജിസ്റ്റര്‍ ചെയ്യാം
എംജി സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്ത ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജുകളിലെ ഒന്നാം വര്‍ഷ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്ക് ഏകജാലക പ്രവേശനത്തിന് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. https://cap.mgu.ac.in മുഖേനയാണ് അപേക്ഷ സ്വീകരിക്കുന്നത്.

എയ്ഡഡ് കോളജുകളിലെ കമ്മ്യൂണിറ്റി മെറിറ്റ് സീറ്റുകളിലേക്കും ഇത്തവണ മുതല്‍ ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. സര്‍വകലാശാലയാണ് അലോട്ട്‌മെന്റ് നടത്തുക. കമ്മ്യൂണിറ്റി മെറിറ്റ് ക്വാട്ടയില്‍ അപേക്ഷിക്കുന്നവര്‍ക്ക് സ്വന്തം കമ്മ്യൂണിറ്റിയില്‍പ്പെട്ട എയ്ഡഡ് കോളജുകളില്‍ മാത്രമേ അപേക്ഷിക്കാന്‍ കഴിയു. മാനേജ്‌മെന്റ് ക്വാട്ടാ പ്രവേശനത്തിന് അപേക്ഷകര്‍ കോളജുകളുമായി ബന്ധപ്പെട്ട് ഓണ്‍ലൈന്‍ ക്യാപ്പ് അപേക്ഷാ നമ്പര്‍ നല്‍കണം. ക്യാപ്പില്‍ കൂടിയല്ലാതെ മാനേജ്‌മെന്റ് ക്വാട്ടാ സീറ്റുകളിലേക്ക് അപേക്ഷിക്കാന്‍ കഴിയില്ല.
സ്‌പോര്‍ട്‌സ്, ഭിന്നശേഷി ക്വാട്ടയിലേക്കും ഓണ്‍ലൈനില്‍ അപേക്ഷ നല്‍കണം. അപേക്ഷകര്‍ സംവരണാനുകൂല്യത്തിനുള്ള സാക്ഷ്യപത്രങ്ങളുടെ ഡിജിറ്റല്‍ പകര്‍പ്പ് അപ് ലോഡ് ചെയ്യണം. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളില്‍പെട്ടവര്‍ ജാതി സര്‍ട്ടിഫിക്കറ്റും എസ്ഇബിസി, ഒഇസി വിഭാഗങ്ങളില്‍പെട്ടവര്‍ നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റും ഇഡബ്‌ള്യുഎസ് വിഭാഗം സംവരണാനുകൂല്യത്തിന് അര്‍ഹരായവര്‍ റവന്യു അധികാരിയില്‍ നിന്നുമുള്ള ഇന്‍കം ആന്‍ഡ് അസറ്റ്‌സ് സര്‍ട്ടിഫിക്കറ്റും അപ് ലോഡ് ചെയ്യണം.

എന്‍സിസി, എന്‍എസ്എസ് ബോണസ് മാര്‍ക്ക് ക്ലൈം ചെയ്യുന്നവര്‍ ബിരുദ തലത്തിലെ സാക്ഷ്യപത്രമാണ് ഹാജരാക്കേണ്ടത്. വിമുക്തഭടന്‍മാരുടെയും ജവാന്‍മാരുടെയും ആശ്രിതര്‍ ബോണസ് മാര്‍ക്കിനായി ജില്ലാ സൈനിക ക്ഷേമ ഓഫീസറുടെ സാക്ഷ്യപത്രം സമര്‍പ്പിക്കണം. ഇതിന് ആര്‍മി, നേവി, എയര്‍ ഫോഴ്‌സ് വിഭാഗങ്ങളെ മാത്രമേ പരിഗണിക്കൂ. വിവിധ പ്രോഗ്രാമുകളിലേക്ക് കോളജുകളില്‍ അടയ്‌ക്കേണ്ട ഫീസിന്റെ വിവരങ്ങള്‍ വെബ്‌സൈറ്റിലുണ്ട്. പൊതു വിഭാഗത്തിന് 1300 രൂപയും പട്ടിക ജാതി പട്ടിക വര്‍ഗ വിഭാഗത്തിന് 650 രൂപയുമാണ് ആപ്ലിക്കേഷന്‍ ഫീസ്. ഓണ്‍ലൈന്‍ രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് 04812733511,04812733521,04812733518 എന്നി നമ്പറുകളിലോ [email protected] എന്ന ഇമെയില്‍ വിലാസത്തിലോ ബന്ധപ്പെടണം.

ബിരുദ ഏകജാലകം; ഓണ്‍ലൈനില്‍ വിവരങ്ങള്‍ കൃത്യമായി ചേര്‍ക്കണം

എംജി സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്ത ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജുകളിലെ ബിരുദ പ്രോഗ്രാമുകളിലേക്ക് ഓണ്‍ലൈനില്‍ അപേക്ഷിക്കുന്നതിന് അക്കൗണ്ട് ക്രിയേറ്റ് ചെയ്യുമ്പോള്‍ വിദ്യാര്‍ഥികള്‍ വിവരങ്ങള്‍ കൃത്യമായി നല്‍കണം. പട്ടികജാതിപട്ടിക വര്‍ഗ വിഭാഗങ്ങളില്‍ല്‍പ്പെട്ടവര്‍ മാത്രമേ എസ്‌സി, എസ്ടി എന്ന ഓപ്ഷന്‍ സെലക്ട് ചെയ്യാവു. മറ്റുള്ള എല്ലാ വിഭാഗങ്ങളിലുള്ളവരും അതേഴ്‌സ് എന്ന ഓപ്ഷനാണ് നല്‍കേണ്ടത്. അപേക്ഷകന്റെ പേര്, ആധാര്‍ നമ്പര്‍, പരീക്ഷാ ബോര്‍ഡ് എന്നിവയും കൃത്യമായി എന്റര്‍ ചെയ്യണം. ഇവയില്‍ വരുന്ന പിശകുകള്‍ തിരുത്താന്‍ കഴിയില്ല. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ 12 ന് അവസാനിക്കും.

പ്രാക്ടിക്കല്‍

അഞ്ചാം സെമസ്റ്റര്‍ ബിഎസ്‌സി ഇലക്ട്രോണിക്‌സ്(മോഡല്‍ മൂന്ന്) കംപ്യൂട്ടര്‍ മെയ്ന്റനന്‍സ് ആന്‍ഡ് ഇലക്ട്രോണിക്‌സ് സിബിസിഎസ് പരീക്ഷയുടെ (ഏപ്രില്‍ 2023, 2020 അഡ്മിഷന്‍ വിദ്യാര്‍ഥികള്‍ക്കു മാത്രമുള്ള സ്‌പെഷല്‍ സപ്ലിമെന്ററി) പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഒന്‍പതു മുതല്‍ ഇടപ്പള്ളി സ്‌കൂള്‍ ഓഫ് ടെക്‌നോളജി ആന്‍ഡ് അപ്ലൈഡ് സയന്‍സസില്‍ നടക്കും. വിശദ വിവരങ്ങള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍.

പ്രോജക്് വൈവ

നാലാം വര്‍ഷ ബിഎസ‌സിഎംആര്‍ടി (2008 മുതല്‍ 2015 വരെ അഡ്മിഷന്‍ രണ്ടാം മേഴ്‌സി ചാന്‍സ് മെയ് 2023) പരീക്ഷയുടെ പ്രോജക്ട്, വൈവ പരീക്ഷകള്‍ നാളെ ആരംഭിക്കും.