University News
റിസർച്ച് അസോസിയേറ്റ്
എംജി യൂണിവേഴ്സിറ്റിയിലെ സ്‌കൂൾ ഓഫ് എൻവയോൺമെന്‍റൽ സയൻസസിൽ ഇന്ത്യൻ കൗൺസിൽ ഓഫ് സോഷ്യൽ സയൻസ് റിസർച്ചിന്‍റെ ധനസഹായത്തോടെയുള്ള ഒരു പ്രോജക്ടിൽ റിസർച്ച് അസോസിയേറ്റിൻറെ ഒരൊഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

എൻവയോൺമെൻറ് സയൻസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെൻറ്, ഡിസാസ്റ്റർ മാനേജ്‌മെൻറ് എന്നിവയിൽ ഏതെങ്കിലും വിഷയത്തിൽ 55 ശതമാനം മാർക്കോടെയുള്ള ബിരുദാനന്തര ബിരുദവും മികച്ച അക്കാദമിക് റിക്കാഡുകളും ഉള്ളവരെയാണു പരിഗണിക്കുന്നത്.

എൻഇടി, എംഫിൽ, പിഎച്ച്ഡി യോഗ്യതയോ സോഷ്യൽ വർക്ക്, ജിഐഎസ്, റിമോട്ട് സെൻസിംഗ് എന്നിവയിൽ പ്രവൃത്തിപരിചയമോ ഉള്ളവർക്ക് മുൻഗണന ലഭിക്കും. പ്രതിമാസ വേതനം 20000 രൂപ.

താല്പര്യമുള്ളവർ അപേക്ഷ ബയോഡേറ്റ സഹിതം [email protected] എന്ന ഇമെയിൽ വിലാസത്തിലേക്ക് 15നു മുൻപ് അപേക്ഷ അയക്കണം. വിശദവിവരങ്ങൾ സർവകലാശാലാ വെബ്‌സൈറ്റിൽ.

ഡിപ്ലോമ കോഴ്‌സ്

ഇൻറർ യൂണിവേഴ്‌സിറ്റി സെൻറർ ഫോർ ഡിസെബിലിറ്റി സ്റ്റഡീസും(ഐയുസിഡിഎസ്) കോതമംഗലം, പീസ് വാലിയും സംയുക്തമായി നടത്തുന്ന ജെറിയാട്രിക് റീഹാബിലിറ്റേഷൻ ആൻറ് വെൽനെസ്സ് ഡിപ്ലോമ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു.
പ്രീ ഡിഗ്രി അല്ലെങ്കിൽ പ്ലസ് ടൂ വിജയിച്ചവർക്ക് അപേക്ഷിക്കാം. യപരിധിയില്ല.ഓൺലൈനിലും ഓഫ് ലൈനിലുമായിരിക്കും ക്ലാസുകൾ. 9000 രൂപയാണ് രജിസ്‌ട്രേഷൻ ഫീസ്.താല്പര്യമുള്ളവർ [email protected] എന്ന ഇമെയിൽ വിലാസത്തിൽ രജിസ്റ്റർ ചെയ്യണം.ഫോൺ: 8547165178, 9947922791

അധ്യാപക ഒഴിവ്; വാക്ക്ഇൻ ഇൻറർവ്യു

അന്തർ സർവകലാശാല ഭിന്നശേഷി പഠന കേന്ദ്രം(ഐയുസിഡിഎസ്) പുതിയതായി തുടങ്ങുന്ന എംഎസ്ഡബ്ല്യു റഗുലർ കോഴ്‌സിൽ കരാർ അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുവാൻ വാക്ഇൻ ഇൻറർവ്യു നടത്തും. യുജിസിയും എംജി സർവകലാശാലയും നിഷ്‌കർഷിക്കുന്ന അധ്യാപന യോഗ്യതയുള്ളവരെയാണ് പരിഗണിക്കുന്നത്. പിഎച്ച്ഡി അഭികാമ്യം.
താല്പര്യമുള്ളവർ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി ജൂലൈ നാലിന് രാവിലെ 10 മുതൽ ഐയുസിഡിഎസിൽ നടത്തുന്ന അഭിമുഖത്തിൽ പങ്കെടുക്കണം.

അപേക്ഷ; സമയപരിധി നീട്ടി

നാലാം സെമസ്റ്റർ സിബിസിഎസ്(2021 അഡ്മിഷൻ റഗുലർ) പരീക്ഷയ്ക്ക് അഞ്ചു വരെ ഫീസ് അടച്ച അപേക്ഷിക്കാം.ആറിന് പിഴയോടു കൂടിയും ഏഴിന് സൂപ്പർ ഫൈനോടു കൂടിയും അപേക്ഷ സ്വീകരിക്കും.

പ്രാക്ടിക്കൽ, പ്രോജക്ട് ഇവാല്യുവേഷൻ

രണ്ടാം സെമസ്റ്റർ ബിവോക് വിഷ്വൽ മീഡിയ ആൻഡ് ഫിലിം േക്കിംഗ് (2021 അഡ്മിഷൻ റഗുലർ പുതിയ സ്‌കീം) ഏപ്രിൽ 2023 പരീക്ഷയുടെ പ്രാക്ടിക്കൽ, പ്രോജക്ട് ഇവാല്യുവേഷൻ പരീക്ഷകൾ 15, 16 തീയതികളിൽ കാലടി ശ്രീ ശങ്കര കോളജിൽ നടക്കും. വിശദ വിവരങ്ങൾ വെബ്‌സൈറ്റിൽ.