എംസിഎ, എംഎസ്സി കംപ്യൂട്ടർ സയൻസ് പ്രോഗ്രാമുകൾക്ക് അപേക്ഷ ക്ഷണിച്ചു
Friday, May 3, 2019 10:10 PM IST
കണ്ണൂർ സർവകലാശാലയുടെ മാങ്ങാട്ടുപറന്പ് കാന്പസിലെ ഐടി ഡിപ്പാർട്ട്മെന്റിൽ നടത്തുന്ന ത്രിവത്സര എംസിഎയ്ക്കും 2019 അധ്യയനവർഷത്തിൽ പുതുതായി ആരംഭിക്കുന്ന ദ്വിവത്സര എംഎസ്സി കംപ്യൂട്ടർ സയൻസ് പ്രോഗ്രാമുകൾക്കും തലശേരി കാന്പസിലെ ഐടി എഡ്യുക്കേഷൻ സെന്ററിൽ നടത്തുന്ന ത്രിവത്സര എംസിഎ പ്രോഗ്രാമിനും അപേക്ഷ ക്ഷണിച്ചു. നാളെവരെ ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാം. വിശദവിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽനിന്ന് ലഭിക്കും.
പരീക്ഷാകേന്ദ്രത്തിൽ മാറ്റം
ഏഴിന് നടക്കുന്ന രണ്ടാം സെമസ്റ്റർ ബിരുദ (റഗുലർ, സപ്ലിമെന്ററി) പരീക്ഷകൾക്ക് അപേക്ഷിച്ച കാഞ്ഞങ്ങാട് നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളജിലെ മുഴുവൻ വിദ്യാർഥികളുടെയും പരീക്ഷാകേന്ദ്രം ഹൊസ്ദുർഗ് ഗവ. ഹയർ സെക്കൻഡറി സ്കൂളിലേക്ക് മാറ്റി. മുഴുവൻ വിദ്യാർഥികളും ഹാൾടിക്കറ്റുമായി ഇവിടെ പരീക്ഷയ്ക്ക് ഹാജരാകണം. പരീക്ഷാസമയക്രമത്തിൽ മാറ്റമില്ല.
ഹാൾടിക്കറ്റ്
എട്ടിന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ എംബിഎ (റഗുലർ, സപ്ലിമെന്ററി) ജൂലൈ 2019 പരീക്ഷയുടെ ഹാൾടിക്കറ്റ് സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.