സിൻഡിക്കറ്റ് തെരഞ്ഞെടുപ്പ്
സിൻഡിക്കറ്റിലേക്ക് രണ്ട് പ്രിൻസിപ്പൽ അംഗങ്ങൾ ഒഴികെയുള്ള പന്ത്രണ്ട് അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള നാമനിർദേശം മുതൽ വൊട്ടെണ്ണൽ വരെയുള്ള തിയതികൾ ഉൾപ്പെട്ട വിജ്ഞാപനം 13ന് പ്രസിദ്ധീകരിക്കും. നാമനിർദേശം സമർപ്പിക്കാനുള്ള അവസാന തിയതി 28. വിവരങ്ങൾ വെബ്സൈറ്റിലെ സിൻഡിക്കറ്റ് ഇലക്ഷൻ തലക്കെട്ടിൽ ലഭ്യമാണ്.
ആരോഗ്യ ഇൻഷ്വറൻസ് അപേക്ഷ
ആരോഗ്യ ഇൻഷ്വറൻസിനുള്ള അപേക്ഷ ഇതുവരെ സമർപ്പിച്ചിട്ടില്ലാത്ത കാലിക്കട്ട് സർവകലാശാലാ പെൻഷൻകാരും ജീവനക്കാരും 20നകം അപേക്ഷ നോഡൽ ഓഫീസർ, ഫിനാൻസ് കംപ്യൂട്ടർ സെൽ, കാലിക്കട്ട് സർവകലാശാല, 673 635 എന്ന വിലാസത്തിൽ സമർപ്പിക്കണം. അപേക്ഷ സമർപ്പിക്കാത്തവർക്ക് ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയുടെ പരിരക്ഷ ലഭിക്കില്ല.
എംഎസ് സി കൗണ്‍സലിംഗ് സൈക്കോളജി പ്രാക്ടിക്കൽ
വിദൂരവിദ്യാഭ്യാസം മൂന്നാം സെമസ്റ്റർ എംഎസ് സി കൗണ്‍സലിംഗ് സൈക്കോളജി (2014 പ്രവേശനം) പരീക്ഷയുടെ പ്രാക്ടിക്കൽ 21 മുതൽ 23 വരെ എസ്ഡിഇ സെമിനാർ ഹാളിൽ നടക്കും. ഷെഡ്യൂൾ വെബ്സൈറ്റിൽ.
പരീക്ഷാഫലം
2018 നവംബറിൽ നടത്തിയ ഒന്ന്, മൂന്ന് സെമസ്റ്റർ എംഎസ് സി അപ്ലൈഡ് ജിയോളജി/എംഎസ് സി എൻവയോണ്‍മെന്റൽ സയൻസ് (സിസിഎസ്എസ്) പരീക്ഷാഫലം വെബ്സൈറ്റിൽ.
2018 ജൂണിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംഫിൽ ഫിസിക്സ് പരീക്ഷാഫലം വെബ്സൈറ്റിൽ.
ഒന്നാം സെമസ്റ്റർ ബിബിഎഎൽഎൽബി (ഓണേഴ്സ്), ഒന്ന്, മൂന്ന് സെമസ്റ്റർ എൽഎൽബി (പഞ്ചവത്സരം) ഏപ്രിൽ 2018 പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് 25 വരെ അപേക്ഷിക്കാം.
ആറാം സെമസ്റ്റർ ബി.വോക് (സിയുസിബിസിഎസ്എസ്) റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് ഏപ്രിൽ 2019 പരീക്ഷാഫലം വെബ്സൈറ്റിൽ.
പുനർമൂല്യനിർണയ ഫലം
രണ്ടാം സെമസ്റ്റർ ബിബിഎഎൽഎൽബി നവംബർ 2017 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം വെബ്സൈറ്റിൽ. ഉത്തരക്കടലാസ് തിരിച്ചറിയാനാഗ്രഹിക്കുന്നവർ 15 ദിവസത്തിനകം പരീക്ഷാഭവനുമായി ബന്ധപ്പെടുക.