കൊല്ലം: ജില്ലാ ഭരണകൂടവും, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ്, കൊല്ലം കോര്‍പറേഷനും, ഗാന്ധി പീസ് ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിച്ച ഗാന്ധിജയന്തി വാരാചരണത്തിന് തുടക്കമായി. വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ച് ചിന്നക്കട പൊതുമരാമത്ത് റസ്റ്റ് ഹൗസിന് മുന്നിൽ തുടങ്ങിയ കുട്ടികളുടെ റാലി ഗാന്ധി പാർക്കിൽ അവസാനിച്ചു. ഗാന്ധി പീസ് ഫൗണ്ടേഷൻ വർക്കിംഗ് ചെയർമാൻ പോൾ മത്തായി ഫ്ലാഗ് ഓഫ് ചെയ്തു.
പാര്‍ക്കിലെ ഗാന്ധി പ്രതിമയിൽ വിശിഷ്ടാതിഥികൾ ഹാരാർപണം നടത്തി. സ്മൃതി സമ്മേളനം നൗഷാദ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ലോക ജനതയുടെ മനസിൽ ചിരപ്രതിഷ്ഠ നേടിയ വ്യക്തിത്വമാണ് ഗാന്ധിജിയെന്ന് എംഎൽഎ പറഞ്ഞു. മതേതരത്വം, ജനാധിപത്യം, ഭരണഘടന തുടങ്ങിയവ സംരക്ഷിച്ച് ഗാന്ധിജി സ്വപ്നം കണ്ട ഇന്ത്യയായി മാറ്റുന്നതിനുള്ള പ്രവർത്തനങ്ങളിൽ എല്ലാവരും ഏർപ്പെടണമെന്ന് അദ്ദേഹം ഓർമിപ്പിച്ചു.
ജില്ലാ കളക്ടര്‍ അഫ്സാന പര്‍വീണ്‍ അധ്യക്ഷയായി. ഗാന്ധി പീസ് ഫൗണ്ടേഷന് വർക്കിംഗ് ചെയർമാൻ പോൾ മത്തായി ദേശീയോദ്ഗ്രഥന പ്രതിജ്ഞ ചൊല്ലി. സെക്രട്ടറി ജി.ആർ കൃഷ്ണകുമാർ ഗാന്ധി സ്മൃതി പ്രഭാഷണം നടത്തി.
ഫാത്തിമ മാതാ നാഷനല്‍ കോളജ് മലയാള വിഭാഗം മേധാവി ഡോ. പെട്രീഷ്യ ജോണ്‍ സര്‍വമത പ്രാര്‍ഥന നടത്തി. ഡെപ്യൂട്ടി മേയർ കൊല്ലം മധു, എഡിഎം ആർ. ബീനറാണി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി.എഫ്. ദിലീപ് കുമാര്‍ തുടങ്ങിയവർ പ്രസംഗിച്ചു.
പരിപാടിയോടനുബന്ധിച്ച് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് നിര്‍മിച്ച ‘ജീവിതമാണ് ലഹരി’ ഹ്രസ്വ ചലച്ചിത്ര പ്രകാശനം ജില്ലാ കളക്ടര്‍ അഫ്സാന പര്‍വീണ്‍ നൗഷാദ് എംഎൽഎയ്ക്ക് സിഡി നൽകി നിർവഹിച്ചു.
കുരീപ്പുഴ ഷാനവാസ്, എം. മാത്യൂസ്, പ്രഫ.പി.ഒ.ജെ.ലബ്ബ, ജോൺ ബോസ്ക്കോ, ശശി ഉദയഭാനു, എം. കെ. ജഹാംഗീർ, എം.മാത്യൂസ്, സജീവ് പരശുവിള, യു.കെ.അഹമ്മദ് കോയ, തോമസ്കുട്ടി തുടങ്ങിയവർ പങ്കെടുത്തു. സ്കൂൾ വിദ്യാർഥികൾ, എൻസിസി, സ്കൗട്ട് ആൻഡ് ഗൈഡ്സ്, എസ്പിസി, നഴ്സിംഗ് വിദ്യാർഥികൾ, അധ്യാപകർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
എസ്എൻ വനിതാ കോളേജ്, ഫാത്തിമ മാതാ നാഷണൽ കോളേജ്, ടികെഎം കോളേജ്, സർക്കാർ സ്കൂൾ ഓഫ് നഴ്സിംഗ്, സർക്കാർ ടിടിഐ, ഐഎച്ച് എംടിടിഐ, സർക്കാർ ബോയ്സ് ഹൈസ്കൂൾ, സർക്കാർ ഗേൾസ് ഹൈസ്കൂൾ, സർക്കാർ ഹൈസ്കൂൾ അഞ്ചാലുംമൂട്, എസ്.എൻ. ട്രസ്റ്റ് ഹൈസ്ക്കൂൾ, ക്രിസ്്തു രാജ് ഹൈസ്കൂൾ, സെന്റ് അലോഷ്യസ് ഹൈസ്കൂൾ എന്നിവിടങ്ങളിലെ എൻഎസ്എസ്-എൻസിസി വോളണ്ടിയർമാർ റാലിയിലും സമ്മേളനത്തിലും പങ്കെടുത്തു.
കുണ്ടറ: കുണ്ടറ വൈഎംഎ ലൈബ്രറി ആന്റ് റീഡിംഗ് റൂമിന്റെ ആഭിമുഖ്യത്തിൽ നടന്ന ഗാന്ധിജയന്തി ആഘോഷം ലൈബ്രറി സെക്രട്ടറി രാജു സഖറിയ ഉദ്ഘാടനം ചെയ്തു.
ഗാന്ധിജയന്തി ആഘോഷത്തിന്റെ ഭാഗമായി ശുചീകരണ പ്രവർത്തനങ്ങളും നടന്നു. ഗാന്ധിചിത്രത്തിൽ നടന്ന പുഷ്പാർച്ചനയ്ക്ക് ലൈബ്രറി പ്രസിഡന്റ് ഫാ. ഗീവർഗീസ് തരകൻ, റിട്ട. എസ്ഐ എബ്രഹാം പി ജോൺ എന്നിവർ നേതൃത്വം നൽകി. തുടർന്ന് നടന്ന അനുസ്മരണയോഗവും ബോധവൽക്കരണ ക്ലാസും താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം ജ്യോതിഷ് കുമാർ ഉദ്ഘാടനം ചെയ്തു. ഫാ.ഗീവർഗീസ് തരകൻ അധ്യക്ഷതവഹിച്ചു. ഉമ്മൻ പണിക്കർ, ബിജു വർഗീസ് എന്നിവർ പ്രസംഗിച്ചു.
ചവറ: ഗാന്ധിജിയുടെ ജന്മന ദിനം പന്മന ആശ്രമത്തില്‍ പ്രാര്‍ഥനാ ദിനമായി ആചരിച്ചു.ശ്രീ വിദ്യാധിരാജ സത്സംഗ സമതി പ്രവര്‍ത്തകര്‍ ദേശഭക്തി ഗാനങ്ങള്‍ ആലപിച്ച് പരിപാടിക്ക് തുടക്കം കുറിച്ചു. ഗാന്ധി മന്ദിരത്തില്‍ നടന്ന ചടങ്ങ് നിത്യ സ്വരൂപാനന്ദ ഉദ്ഘാടനം ചെയ്തു.ആശ്രമം പ്രസിഡന്റ് കുമ്പളത്ത് എസ്. വിജയകൃഷ്ണപിള്ള, സര്‍വാത്മാനന്ദ തീര്‍ഥപാദര്‍, പന്മന മഞ്ചേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
പൊന്മന സംസ്കൃതി ശാലയും 90-ാം നമ്പര്‍ അങ്കണവാടിയും ചേര്‍ന്ന് സംഘടിപ്പിച്ച പരിപാടി വാര്‍ഡംഗം ജയചിത്രം ഉദ്ഘാടനം ചെയ്തു.അങ്കണവാടി അധ്യാപിക ഗീത ബാലവേദി അംഗങ്ങളും ചേര്‍ന്ന് ദേശ ഭക്തിര ഗാനം ആലപിച്ചു. ഗ്രന്ഥശാല പ്രസിഡന്റ് സി. മനു ഉദ്ഘാടനം ചെയ്തു. ഗാന്ധിജി എന്ന മഹാത്മാവ് എന്ന വിഷയത്തില്‍ പ്രശ്നോത്തരിയും വേഷ പ്രച്ഛന്ന മത്സരവും നടത്തി. ഗ്രന്ഥശാല സെക്രട്ടറി ആര്. മുരളി, രക്ഷാധികാരി ആര്. സുഗതന്, ഭാരവാഹികളായ സാംസണ് പൊന്മന, സുജാത, സുഗതന് പറമ്പില്‍, ജെസീന്ത, ത്യാഗരാജന്, ദീപ, മേരി, സോജ തുടങ്ങിയവര്‍ പ്രസംഗി ച്ചു.
പന്മന വടക്കുംതല കുമ്പളത്ത് ശങ്കുപ്പിള്ള സ്മാരക ഗ്രന്ഥശാല ഒരാഴ്ചക്കാലം നീണ്ടു നില്ക്കുന്ന പരിപാടി പ്രഫ. സി.ശശിധരക്കുറുപ്പ് ഉദ്ഘാടനം ചെയ്തു.വാര്‍ഡംഗം മല്ലയില്‍ അബ്ദുള്‍ സമദ്, ഗ്രന്ഥശാല സെക്രട്ടറി ടി. ഉണ്ണിക്കൃഷ്ണന്,ജോയിന്റ് സെക്രട്ടറി ഡി. അജി, ശിവപ്രസാദ്, ആദര്‍ശ്, ആര്.ലതിക, എസ്. അജികുമാര്‍, സരിത തുടങ്ങിയവര്‍ സംബന്ധിച്ചു.
എന്‍.വിജയന്‍പിള്ള ഗ്രന്ഥശാല സംഘടിപ്പിച്ച പരിപാടിയില്‍ പ്രസിഡന്റ് ഡി.കെ ശ്രീകാന്ത്, സെക്രട്ടറി അനില്‍ മടപ്പള്ളി, ഭാരവാഹികളായ സുനില്‍, ആനന്ദന്,ശ്രീകുമാര്‍, രാജീവ്, രതീഷ്, സജ്ന എന്നിവര്‍ പങ്കെടുത്തു.
എല്‍ജെഡി ചവറ നിയോജക മണ്ഡലം കമ്മിറ്റി ലഹരി വിരുദ്ധ ദിനമായി ആചരിച്ചു. പ്രസിഡന്റ് എസ്. സിനില്‍ ഗാന്ധി പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി. അഖില്‍, വിനോദ്, ശ്രീഹരി,ബേബിക്കുട്ടന് എന്നിവര്‍ പങ്കെടുത്തു.ചവറ കോണ്‍ഗ്രസ് വെസ്റ്റ് മണ്ഡലം കമ്മിറ്റി ഗാന്ധിജിയുടെ ചിത്രത്തിന് മുന്നില്‍ പുഷ്പാര്‍ച്ചന നടത്തി. മണ്ഡലം പ്രസിഡന്റ് അജയന് ഗാന്ധിത്തറ, രാജേന്ദ്രന്‍പിള്ള, രഞ്ജന്‍, സെബാസ്റ്റ്യന്‍, റോസ് ആനന്ദ് തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്ന് കൊടിയേരി ബാലകൃഷ്ണന് അനുശോചനവും അറിയിച്ചു.
അഞ്ചൽ: ഗാന്ധി ജയന്തി ദിനത്തില്‍ സംസ്ഥാനത്ത് സേവനവാരത്തിന് തുടക്കംകുറിച്ചു. അലയമണ്‍ പഞ്ചായത്തില്‍ ഗ്രാമപഞ്ചായത്ത് ഓഫീസ് അടക്കമുള്ള സര്‍ക്കാര്‍ ഓഫീസ് പരിസരങ്ങളും പ്രധാന പാതയോരങ്ങള്‍ കവലകള്‍ എന്നിവിടങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നു. തൊഴിലുറപ്പ് പദ്ധതി പ്രവര്‍ത്തകര്‍, ഹരിതകര്‍മ സേന പ്രവര്‍ത്തകര്‍ തുടങ്ങി നിരവധിപേര്‍ ശുചീകരണ പ്രവര്‍ത്തികളില്‍ പങ്കാളികളായി. വാര്‍ഡ് രണ്ട് കണ്ണങ്കോട് നടന്ന ശുചീകരണ പ്രവര്‍ത്തികള്‍ക്ക് വാര്‍ഡ് അംഗവും പഞ്ചായത്ത് വൈസ് പ്രസിഡന്റു മായ എം മുരളി നേതൃത്വം നല്കി. തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തില്‍ ആലഞ്ചേരി-കരുകോണ്‍ പാതയുടെ വശങ്ങളിലെ കാടുകള്‍ വെട്ടി നീക്കികൊണ്ടാണ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്.
ഇടയം ജനകീയ സമിതിയുടെ നേതൃത്വത്തില്‍ ശാന്തി ദീപം തെളിച്ചു. ഇടയം ജംഗ്ഷനിൽ നടന്ന ചടങ്ങില്‍ എൻ.ത്യാഗരാജൻ, എൻ.കെ ബാലചന്ദ്രൻ, സി.ജഗജീവൻ, എസ്.ഓമനൻ, അമൽ, എം. വിശ്വംഭരൻ, പി.ആർ മുരളീധരൻ, എ.അനിലാൽ, ധനുരാജ്, പി.എൽ. സുഗതൻ തുടങ്ങിയവര്‍ പങ്കെടുത്തു.
കോൺഗ്രസ് ഇടമുളയ്ക്കൽ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആയൂരിൽ നടത്തിയ ഗാന്ധിജയന്തി ദിനാചരണം കടയിൽ ബാബു ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് റംലി എസ്. റാവുത്തർ അധ്യക്ഷത വഹിച്ചു. പ്രസാദ് കോടിയാട്ട്, ബിജു നെല്ലിമൂട്ടിൽ, ഷാജി വേളൂർ, ആയൂർ സന്തോഷ് ,പാറങ്കോട് മധു എന്നിവർ പ്രസംഗിച്ചു.
പത്തനാപുരം: ഗാന്ധിഭവനിലെ ഗാന്ധിജയന്തി ആഘോഷവും സ്നേഹപ്രയാണം ആയിരം ദിനങ്ങള്‍ പദ്ധതിയുടെ നൂറാം ദിന സംഗമവും സ്വാതന്ത്ര്യസമര സേനാനി ബേക്കര്‍ സാഹിബ് ഉദ്ഘാടനം ചെയ്തു.
ഗാന്ധിഭവന് സെക്രട്ടറിയും സംസ്ഥാന ഓര്‍ഫനേജ് കണ്ട്രോള് ബോര്‍ഡ് മെമ്പറുമായ ഡോ. പുനലൂര്‍ സോമരാജന് അധ്യക്ഷത വഹിച്ചു.മഹാത്മാഗാന്ധിയെ നേരില്‍ കണ്ട, നൂറ്റിയൊന്നു വയസ് പിന്നിട്ട, കായംകുളം സ്വദേശിയായ ബേക്കര്‍ സാഹിബിനെയും ഐഎംഎ ദേശീയ പ്രസിഡന്റ് ഡോ. ആര്.വി. അശോകനെയും ആദരിച്ചു.
ഗാന്ധിഭവന് വൈസ് ചെയര്മാന് പി.എസ്. അമല്‍രാജ്, റവ. വൈ.തോമസ് മുട്ടുവേലില്‍ കോര്‍ എപ്പിസ്ക്കോപ്പ, എഴുത്തുകാരി അനാമിക, എന്‍.സി. ശാന്തമ്മ, കെ.കെ.ഗോപാലകൃഷ്ണന്, എ. പ്രദീപ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
കലഞ്ഞൂര്‍ ഗവ. ഹയര്‍ സെക്കൻഡറി സ്കൂളിലെ എന്‍എസ്എസ് പ്രവര്‍ത്തകരും വര്‍ക്കല മഹാത്മാഗാന്ധി മെമ്മോറിയല്‍ മോഡല്‍ ഹയര്‍ സെക്കൻഡറി സ്കൂളിലെ നന്മ ക്ലബ് അംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തു. ഗാന്ധിഭവന് അങ്കണത്തിലെ ഗാന്ധിപ്രതിമയില്‍ പുഷ്പാര്‍ച്ചനയും സര്‍വ്വമത പ്രാര്‍ഥനയും നടന്നു.
ചാത്തന്നൂർ: കെഎസ് ആർ ടി സി യുടെ ഓഫീസുകളിൽ ഗാന്ധി ജയന്തി വാരാഘോഷത്തിന് തുടക്കമായി. വാരാഘോഷത്തിന്റെ ഭാഗമായി ലഹരി വിരുദ്ധ - പ്ലാസ്റ്റിക് വിരുദ്ധ കാന്പയിനുകളും ബോധവല്‍ക്കരണ പരിപാടികളും നടത്തണമെന്നും ഗാന്ധി ജയന്തി ദിനത്തിൽഉപഭോക്താവിനെക്കുറിച്ചുള്ള ഗാന്ധിജിയുടെ വാക്കുകൾ പ്രതിജ്ഞയായി ചൊല്ലണമെന്നും സി എം ഡി ബിജു പ്രഭാകരൻ ഉത്തരവിട്ടിരുന്നു.
ചാത്തന്നൂർ ഡിപ്പോയിൽ നടന്ന ഗാന്ധിജയന്തിവാരാഘോഷപരിപാടികൾ എടിഒ പി.ആർ. ജോയിമോൻ ഉദ്ഘാടനം ചെയ്തു. ഗാന്ധിജിയുടെ വാചകങ്ങൾ അദ്ദേഹം പ്രതിജ്ഞയായി ചൊല്ലിക്കൊടുത്തു. കൺട്രോളിംഗ് ഇൻസ്പെക്ടർ ശിവകുമാർ, ഇൻസ്പെക്ടർ സുരേഷ് കുമാർ സ്റ്റേഷൻ മാസ്റ്റർ കൃഷ്ണകുമാർ, ഡിസിപി അസിസ്റ്റന്റ് ഡിപ്പോ എൻജിനീയർ രാജേഷ് തുടങ്ങിയവർ പ്രസംഗിച്ചു. എടിഒ ചൊല്ലി കൊടുത്ത പ്രതിജ്ഞ ജീവനക്കാർ ഏറ്റുചൊല്ലി.
പ്രതിജ്ഞ ചാത്തന്നൂർ ഡിപ്പോ ഓഫീസിന്റെ മുന്നിൽ എഴുതി പ്രദർശിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
ഗാന്ധി ജയന്തി ദിനം മുതൽ എട്ട് വരെ കെഎസ്ആർടിസിയുടെ എല്ലാ ഓഫീസുകളും പരിസരങ്ങളും വർക്ക് ഷോപ്പുകളും ബസുകളും ശുചീകരിക്കണം. ഇതോടൊപ്പം ലഹരിക്കെതിരെ സുശക്തവും പഴുതുകളില്ലാത്തതുമായ പ്രതിരോധം തീർക്കുകയും ലഹരിയുടെ അപകടങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയും വേണം. ബോധവത്ക്കരണ ക്ലാസുകൾ, ചർച്ചകൾ, സംവാദങ്ങൾ എന്നിവ സംഘടിപ്പിക്കുകയും ലഹരി വിരുദ്ധ പ്രതിജ്ഞ എടുക്കുകയും എടുപ്പിക്കുകയും വേണമെന്നും സി എം ഡിയുടെ ഉത്തരവിലുണ്ട്.