കോട്ടയം: കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളുടെ കര്‍ഷക ദ്രോഹത്തിനും കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കുമെതിരേ യുഡിഎഫ് കര്‍ഷക സംഗമം 11നു രാവിലെ 10നു കോട്ടയം തിരുനക്കര മൈതാനിയില്‍ നടക്കും.
കര്‍ഷകരുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്ത് അവയുടെ പരിഹാര മാര്‍ഗങ്ങള്‍ നിര്‍ദേശിച്ചു കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അവകാശ പത്രിക സമര്‍പ്പിക്കും. കര്‍ഷക സംഗമം പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ഉദ്ഘാടനം ചെയ്യും.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, യുഡിഎഫ് കണ്‍വീനര്‍ എം.എം. ഹസന്, കെപിസിസി പ്രസിഡന്റ് കെ. സുധാകരന്, പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി, പി.ജെ. ജോസഫ് എംഎല്‍എ, തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ, അനൂപ് ജേക്കബ് എംഎല്‍എ, മോന്‍സ് ജോസഫ് എംഎല്‍എ, മാണി സി. കാപ്പന് എംഎല്‍എ, എ.എ. അസീസ്, സി.പി. ജോണ്‍, ജി. ദേവരാജന്‍, ജോണ്‍ ജോണ്‍, രാജന് ബാബു, കെ.സി. ജോസഫ്, ജോയി ഏബ്രാഹം തുടങ്ങിയവര്‍ പങ്കെടുക്കുമെന്ന് യുഡിഎഫ് ജില്ലാ ചെയര്മാന് സജി മഞ്ഞക്കടമ്പിലും കണ്‍വീനര്‍ ഫില്‍സണ്‍ മാത്യുസും ട്രഷറർ അസീസ് ബഡായിലും അറിയിച്ചു.