ന്യൂഡൽഹി: ശബരിമല തീർത്ഥാടകരുടെ തിരക്ക് ഒഴിവാക്കാനായി ദക്ഷിണ-മധ്യ റെയിൽവേയും പൂർവ-തീര റെയിൽവേയും പ്രത്യേക തീവണ്ടികൾ ഓടിക്കും.
ദക്ഷിണ-മധ്യ റെയിൽവേ അഞ്ച് പ്രത്യേക തീവണ്ടികളാണ് പ്രഖ്യാപിച്ചത്. പൂർവ-തീര റെയിൽവേ വിശാഖപട്ടണത്തിനും കൊല്ലത്തിനമിടയിൽ പ്രത്യേക തീവണ്ടികൾ ഓടിക്കുമെന്നും പാസഞ്ചർ അമെനിറ്റീസ് കമ്മിറ്റി ചെയർമാൻ പി.കെ. കൃഷ്ണദാസ് അറിയിച്ചു.
നന്ദേഡ്-കൊല്ലം ജംഗ്ഷൻ പ്രതിവാര സ്പെഷൽ ഫെയർ സ്പെഷൽ ഡിസംബർ 01, 08, 22 , ജനുവരി 5 തീയതികളിൽ വ്യാഴാഴ്ചകളിൽ 23.45ന് നന്ദേഡിൽനിന്ന് പുറപ്പെട്ട് ശനിയാഴ്ച 12.55ന് കൊല്ലം ജംഗ്ഷനിലെത്തും. പാലക്കാട് ജംഗ്ഷൻ, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം എന്നിവിടങ്ങളിലാണ് കേരളത്തിലെ സ്റ്റോപ്പുകൾ. അദിലാബാദ്-കൊല്ലം ജംഗ്ഷൻ സ്പെഷൽ ഫെയർ സ്പെഷൽ ഡിസംബർ 15-ന് 21.30-ന് അദിലാബാദിൽനിന്നു പുറപ്പെട്ട് ശനിയാഴ്ച 12.55ന് കൊല്ലം ജംഗ്ഷനിലെത്തും.
വിശാഖപട്ടണം-കൊല്ലം ജംഗ്ഷൻ പ്രതിവാര സ്പെഷ്യൽ ഫെയർ സ്പെഷ്യൽ ഡിസംബർ 04, 11, 18, 25, ജനുവരി 01, 08, 15 തീയതികളിൽ 07.20ന് വിശാഖപട്ടണത്തുനിന്ന് പുറപ്പെടും.
പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായങ്കുളം, ശാസ്താം കോട്ട എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും.