തൊടുപുഴ : സിസ്റ്റർ റീത്ത ജോസഫ് നെടുങ്ങാട്ട് എസ്എബിഎസ്
ആരാധനാ മഠം കോതമംഗലം പ്രൊവിൻസിലെ സിസ്റ്റർ റീത്ത ജോസഫ് എസ്എബിഎസ് (റോസക്കുട്ടി91) അന്തരിച്ചു. സംസ്കാരം വെള്ളിയാഴ്ച 10ന് മാറിക മഠം വക സെമിത്തേരിയിൽ.
കാവക്കാട് നെടുങ്ങാട്ട് ഐപ്പാറയിൽ പരേതരായ വർക്കി ത്രേസ്യാ ദമ്പതികളുടെ മകളാണ്. പരേത സെന്റ് മേരീസ് തൊടുപുഴ, കദളിക്കാട്, കൊടുവേലി, ചെപ്പുകുളം, മാറിക, പെരുമ്പിള്ളിച്ചിറ, ഭോപ്പാൽ എന്നീ മഠങ്ങളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
സഹോദരങ്ങൾ: പരേതരായ ത്രേസ്യാമ്മ തിരുതാളിൽ, ഐ. വി. മറിയക്കുട്ടി, ഐ. വി. ജോൺ, സിസ്റ്റർ ക്രിസ്റ്റീന എസ്എബിഎസ്, ഫാ. ജോർജ് നെടുങ്ങാട്ട്, സിസ്റ്റർ മാർട്ടിൻ എസ്ഡി, ഫാ. ജോസഫ് നെടുങ്ങാട്ട് എസ്ജെ.
Other Death Announcements