


മൂവാറ്റുപുഴ : ടി.പി. സൂസി
തൃക്കളത്തൂർ വെളിയത്ത് റിട്ട. പ്രധാനാധ്യാപകൻ വി.കെ. വർഗീസിന്റെ ഭാര്യ ടി.പി. സൂസി (87, റിട്ട. പ്രധാനാധ്യാപിക) അന്തരിച്ചു.
സംസ്കാരം ചൊവ്വാഴ്ച 9.30ന് വീട്ടിലെ പ്രാർഥനകൾക്കു ശേഷം 11ന് തൃക്കളത്തൂർ സെന്റ് ജോർജ് യാക്കോബായ പള്ളിയിൽ. പരേത വേങ്ങൂർ താഴത്തേടത്ത് കുടുംബാംഗം.
മക്കൾ: കുര്യൻ വർഗീസ് (ജോഷി മെട്രോള സ്റ്റീൽസ് ലിമിറ്റഡ്/വെളിയത്ത് സ്റ്റീൽ ഏജൻസീസ്), പോൾ വർഗീസ് (ജോർഡി), പരേതനായ ഐസക് വർഗീസ് (ജോമോൻ). മരുമക്കൾ: സിൽവിയ ജോണ് (ഞാളിയത്ത്, തിരുവാങ്കുളം), റീനു പോൾ (പട്ടശേരി, നോർത്ത് പറവൂർ).
കൊച്ചുമക്കൾ: വർഗീസ് കുര്യൻ, അന്ന ആർ. ഇമ്മട്ടി (ഇമ്മട്ടി, തൃശൂർ), ജോണ് കുര്യൻ, സാന്ദ്ര റെജി (കല്ലുങ്കൽ, ചേലാട്), വർഗീസ് പോൾ, മാത്യു പോൾ.
ഭൗതികശരീരം തിങ്കളാഴ്ച വൈകുന്നേരം 4.30ന് ഭവനത്തിലെത്തിക്കും. വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അധ്യാപികയായും പ്രധാനാധ്യാപികയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ക്രൈസ്തവ മഹിളാലയം ഹയർ സെക്കൻഡറി സ്കൂൾ, ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ പെരുന്പാവൂർ, ഗവ. ഹയർ സെക്കൻഡറി സ്കൂൾ പേഴക്കാപ്പിള്ളി എന്നിവിടങ്ങളിൽ അധ്യാപികയായും ഗവ. ഹയർ സെക്കൻഡറി സ്കൂൾ മാടായിയിൽ പ്രധാനാധ്യാപികയായും ചെറുവട്ടൂർ, മൂക്കന്നൂർ എന്നീ ഗവ. ടിടിഐകളിൽ പ്രിൻസിപ്പലായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
Other Death Announcements