ചങ്ങനാശേരി : സിസ്റ്റർ സെലീനാമ്മ ജോർജ്
പുഴവാത് ഒഎംഎംഐ സെക്കുലർ ഇൻസ്റ്റിറ്റ്യൂട്ട് അംഗമായ സിസ്റ്റർ സെലീനാമ്മ ജോർജ് (83) അന്തരിച്ചു. ഇലഞ്ഞി തോട്ടത്തിൽ പരേതരായ ജോർജ് മേരി ദമ്പതികളുടെ മകളാണ്. സംസ്കാരം ചൊവ്വാഴ്ച 10ന് ഇലഞ്ഞി സെന്റ് പീറ്റേഴ്സ് ഫൊറോന പള്ളിയിൽ.
പരേത ദീർഘകാലം ഗവൺമെന്റ് ഹൈസ്കൂളിൽ അധ്യാപികയായും ഹെഡ്മിസ്ട്രസായും, ചങ്ങനാശേരി അതിരൂപത പിആർഒ, ഐഎംഎസ് ധ്യാനകേന്ദ്രത്തിന്റെ മാഗസിൻ എഡിറ്റർ, കാന ഇൻസ്റ്റ്യൂട്ടിൽ ലൈബ്രേറിയൻ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
സഹോദരങ്ങൾ ചെല്ലമ്മ, ഗ്രേസമ്മ, നാൻസമ്മ, പരേതരായ ലിസിക്കുട്ടി, പീറ്റർ ജോർജ്. പ്രശസ്ത കവിയിത്രി സിസ്റ്റർ മേരി ബനീഞ്ഞയുടെ സഹോദര പുത്രിയാണ്. മൃതദേഹം തിങ്കളാഴ്ച രാവിലെ 10 മുതൽ മൂന്നു വരെ ചങ്ങാനാശേരി ഒഎംഎംഐ വിമല ഹൗസിൽ പൊതുദർശനത്തിനു വയ്ക്കും.
Other Death Announcements