രാമങ്കരി : ത്രേസ്യാമ്മ ജോസഫ്
പള്ളിക്കൂട്ടുമ്മ നാൽപ്പത്തഞ്ചിൽ ത്രേസ്യാമ്മ ജോസഫ് (ത്രേസ്യാമ്മ പോത്തൻ ടീച്ചർ 82) അന്തരിച്ചു. സംസ്കാരം ശനിയാഴ്ച 2.30ന് ഭവനത്തിൽ ആരംഭിച്ചു പള്ളിക്കൂട്ടുമ്മ ഫാത്തിമാ മാതാ പള്ളിയിൽ. പരേത മങ്കൊമ്പ് തെക്കേക്കര പരുവപ്പറമ്പിൽ കുടുംബാംഗം.
ഭർത്താവ്: ജോസഫ് കെ ജോസഫ് (ബേബിച്ചൻ, റിട്ട. സ്പെഷൽ അസിസ്റ്റന്റ് കെഎസ്ആർടിസി). മക്കൾ: ബിജു ജോസഫ് (യുഎസ്എ), ബിനു ജെ. നാൽപ്പത്തഞ്ചിൽ (റിട്ട. ഡിജിഎം, കേരള ബാങ്ക്), ജോർജ് ജോസഫ് (ബിനോയ്, യുഎസ്എ).
മരുമക്കൾ: ബീന (മറിയമ്മ ജോസഫ്) എഴുത്തുപള്ളിയ്ക്കൽ കുറുമ്പനാടം, ജെ. മിനിമോൾ മണിയഞ്ചിറ (ചേപ്പുംപാറ, അയർക്കുന്നം), നിഷ പി. ജോസഫ് പയറ്റുതറയിൽ (പുതുക്കരി).
Other Death Announcements