കടുവാക്കുളം : ഫാ. സുരേഷ് പട്ടേട്ട് എംസിബിഎസ്
ദിവ്യകാരുണ്യ മിഷനറി സന്യാസ സമൂഹത്തിലെ എമ്മാവൂസ് പ്രവിശ്യാംഗമായ ഫാ. സുരേഷ് പട്ടേട്ട് (33) അന്തരിച്ചു. സംസ്കാര ശുശ്രൂഷകൾ ശനിയാഴ്ച ഒന്നിന് കടുവാക്കുളം എംസിബിഎസ് എമ്മാവൂസ് പ്രൊവിൻഷ്യൽ ഹൗസിൽ ആരംഭിക്കും.
അരുണാചൽ പ്രദേശിൽ മിഷനറിയായി സേവനം ചെയ്തു വരികയായിരുന്നു. പാലാ വെള്ളികുളം പട്ടേട്ട് ജെയിംസ് മേരിക്കുട്ടി ദന്പതികളുടെ മകനാണ്. സഹോദരങ്ങൾ: സച്ചു, ആൻമരിയ, ഐറിൻ അൽഫോൻസ.
മൃതദേഹം വെള്ളിയാഴ്ച വൈകുന്നേരം അഞ്ചിന് കോട്ടയം കടുവാക്കുളത്തുള്ള എംസിബിഎസ് എമ്മാവൂസ് പ്രൊവിൻഷ്യൽ ഹൗസിൽ എത്തിക്കും. തുടർന്ന് പൊതുദർശനം.
Other Death Announcements