


മുട്ടാർ : ഫാ. ജോസഫ് മഠത്തിൽ
ചങ്ങനാശേരി അതിരൂപതാംഗമായ ഫാ. ജോസഫ് മഠത്തില്‍ (92) അന്തരിച്ചു. സംസ്കാരം ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നിന് സഹോദരന് മുട്ടാര്‍ മഠത്തില്‍ സി.എഫ്. ആന്റണിയുടെ ഭവനത്തില്‍ ശുശ്രൂഷകളോടെ ആരംഭിച്ച് 2.30ന് ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍, അര്‍ച്ച്ബിഷപ് എമെരിറ്റസ് മാര്‍ ജോസഫ് പെരുന്തോട്ടം എന്നിവരുടെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധകുര്‍ബാനയെ തുടര്‍ന്ന് കുമരഞ്ചിറ സെന്റ് തോമസ് പള്ളിയില്‍.
മുട്ടാർ മഠത്തിൽ പരേതരായ ഫ്രാൻസിസ് കാതറൈൻ ദമ്പതികളുടെ മകനാണ്. മറ്റു സഹോദരങ്ങൾ: മേരിക്കുട്ടി സ്രാമ്പിക്കൽ, അന്നമ്മ ആശാരിപറമ്പിൽ, സിസ്റ്റർ സിബിലീന എസ്ഡി. ഫാ. സിറിയക് മഠത്തിൽ (സിഎംഐ, തിരുവനന്തപുരം പ്രൊവിൻസ് മുൻ പ്രൊവിൻഷാൾ), സിസറ്റർ ജസി എസ്സി, സിസ്റ്റർ മെറ്റി എസ്ഡി, സിസ്റ്റർ ജെയ്സി എസ്ഡി എന്നിവർ സഹോദര മക്കളാണ്.
മൃതദേഹം തിങ്കളാഴ്ച 12.30 മുതല്‍ 12.45 വരെ ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രി മോര്‍ച്ചറിയിലെ പൊതുദര്‍ശനത്തിനുശേഷം 2.30ന് സഹോദരന് സി.എഫ്. ആന്റണിയുടെ ഭവനത്തില്‍ കൊണ്ടുവരുന്നതാണ്.
Other Death Announcements