ഗൊരഖ്പുർ : റവ. ഡോ. സെബ്യാസ്റ്റ്യൻ തുണ്ടത്തിൽ
സിഎസ്ടി സന്യാസ സമൂഹത്തിന്റെ ഗോരഖ്പുർ ലിറ്റിൽ ഫ്ലവർ പ്രോവിൻസിന്റെ മുൻ പ്രൊവിൻഷ്യൽ സുപ്പീരിയറും ഇടുക്കി ഡിസിസി മുൻ പ്രസിഡന്റ് ജോയി തോമസിന്റെ സഹോദരനുമായ റവ. ഡോ. സെബാസ്റ്റ്യൻ തുണ്ടത്തിൽ സിഎസ്ടി (79) അന്തരിച്ചു.
സംസ്കാരം തിങ്കളാഴ്ച രാവിലെ ഒന്‍പതിന് ബിഷപ് മാർ ഡോമിനിക് കോക്കാട്ട്, ബിഷപ്പ് മാർ മാത്യു നെല്ലിക്കുന്നേൽ, ബിഷപ്പ് മാർ തോമസ് തുരുത്തിമറ്റം എന്നിവരുടെ കാർമികത്വത്തിൽ ഗോരഖ്പുർ ലിറ്റിൽ ഫ്ലവർ പള്ളിയിൽ. അറക്കുളം തുണ്ടത്തിൽ പരേതരായ തോമസ് മറിയം ദന്പതികളുടെ മകനാണ്.
ഗോരഖ്പുർ രൂപത ചാൻസലർ, പ്രോക്യുറേറ്റർ, അലുവ ലിറ്റിൽ ഫ്ലവർ മേജർ സെമിനാരി റെക്ടർ, വരാണസി രൂപത കാത്തലിക് യൂണിയൻ ഡയറക്ടർ, നേപ്പാളിലെ സ്നേഹഗിരി ലിറ്റിൽ ഫ്ലവർ ആശ്രമം സുപ്പീരിയർ, നേപ്പാൾ ഭൈരാർഹവ ഹോളി ക്രോസ് പള്ളി വികാരി, ഗോരഖ്പുർ സിവിൽ ലൈൻസ് സെന്റ് ജോസഫ്സ് സ്കൂൾ പ്രിൻസിപ്പൽ എന്നീ നില കളിൽ സേവനമനുഷ്ഠി ച്ചിട്ടുണ്ട്.
സഹോദരങ്ങൾ: മറിയക്കുട്ടി തോമസ്, ടി.ടി. ജോസഫ് നാരകക്കാനം (കേരള കോണ്‍ഗ്രസ് എം ഇടുക്കി നിയോജക മണ്ഡലം മുൻ പ്രസിഡന്റ്), സിസ്റ്റർ ബോസ്കോ മേരി (അസീസി കോണ്‍വന്റ്, ഗ്രീൻ ഗാർഡൻസ് ചേർത്തല), പരേതനായ ടി.ടി. തോമസ് (കുളമാവ്), ജോർജ് തോമസ് (ആലക്കോട്), റവ. ഡോ. മാത്യു തുണ്ടത്തിൽ (ആസാം), ത്രേസ്യാമ്മ നൈനാൻ പന്തിരിക്കര (കോഴിക്കോട്), അഡ്വ. ജോയി തോമസ് (കണ്‍സ്യൂമർഫെഡ് മുൻ ചെയർമാൻ), ആന്റണി തോമസ് (മൂലമറ്റം).