ചങ്ങനാശേരി : തങ്കമ്മ ജോര്‍ജ്
തുരുത്തി നേര്യംപറമ്പില്‍ പരേതനായ ജോര്‍ജ് ജോസഫ് സാറിന്റെ (വറീച്ചന്) ഭാര്യ തങ്കമ്മ ജോര്‍ജ് (85) അന്തരിച്ചു. സംസ്കാരം ശനിയാഴ്ച മൂന്നിനു ബിഷപ് മാര്‍ ജേക്കബ് മുരിക്കന്റെ മുഖ്യ കാര്‍മികത്വത്തില്‍ തുരുത്തി മര്‍ത്ത് മറിയം ഫൊറോനാ പള്ളിയില്‍.
പരേത കോട്ടാങ്ങല്‍ കണയങ്കല്‍ കുടുംബാംഗമാണ്. മക്കള്‍: ലൂയിസ് ജോര്‍ജ്, ലിസമ്മ ജോര്‍ജ് മുരിക്കന്‍ മുട്ടുചിറ, ടെസി ബെന്‍സിഗര്‍ പൂവാട്ടില്‍ തിരുവനന്തപുരം, ജോജി നേര്യംപറമ്പില്‍ കോട്ടാങ്ങല്‍, ഡോ.ജ്യോതിസ് തോമസ് ജോര്‍ജ് (ഓക്സ്ഫോര്‍ഡ്, യുകെ).
മരുമക്കള്‍: സോണിയ ലൂയിസ് പിറ്റത്താങ്കല്‍ ചങ്ങനാശേരി, തോമസ് മുരിക്കന്‍ എറണാകുളം, ബെന്‍സിഗര്‍ പൂവാട്ടില്‍ തിരുവനന്തപുരം, ജൂലി ജോസഫ് മുഞ്ഞനാട്ട് കാഞ്ഞിരപ്പള്ളി, ഡോ. കവിത റൊസാരിയോ ബംഗളൂരു.
മൃതദേഹം ശനിയാഴ്ച 12ന് തുരുത്തി, ചെറുവേലിപ്പടിയിലുള്ള കമഡോര്‍ അനില്‍ ജോസഫ് നേര്യംപറമ്പിലിന്റെ ഭവനത്തില്‍ കൊണ്ടുവരും.