ഒ​രു ജോ​ഡി ഷൂ​വി​ന്‍റെ വി​ല 3 കോടി രൂപ
ഒ​രു ഷൂ​വി​ന് എ​ന്തു​വി​ല വ​രും? അ​ടു​ത്ത​യി​ടെ ഒ​രു മ​ല​യാ​ള സി​നി​മാ ന​ട​ന്‍റെ ഷൂ​വി​ന്‍റെ ചി​ത്രം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി​രു​ന്നു. ഒ​ന്ന​ര ല​ക്ഷ​ത്തോ​ളം രൂ​പ​യാ​യി​രു​ന്നത്രേ അ​തി​ന്‍റെ വി​ല. വി​വി​ധ ക​ന്പ​നി​ക​ളു​ടെ ഷൂ​വി​ന് ഏ​റി​യാ​ൽ ഏ​ഴു ല​ക്ഷം രൂ​പ​വ​രെ വി​ല വ​രും. അ​തും പു​തി​യ​തും ലി​മി​റ്റ​ഡ് എ​ഡി​ഷ​നു​മാ​യ ഷൂ​വാ​ണെ​ങ്കി​ൽ മാ​ത്രം. എ​ന്നാ​ൽ ക​ഴി​ഞ്ഞ ദി​വ​സം നൈ​ക്കി​ന്‍റെ ഒ​രു ഷൂ ​ലേ​ല​ത്തി​ൽ പോ​യ​ത്. 4,37,500 ഡോ​ള​റി​നാ​ണ്. ഇ​ന്ത്യ​ൻ രൂ​പ​യി​ൽ ഏ​ക​ദേ​ശം മൂ​ന്നു കോ​ടി രൂ​പ​യ്ക്ക്!

47 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ഷൂ​വാ​ണി​ത്. 1972ലാ​ണ് ഈ ​ഷൂ നി​ർ​മി​ച്ച​ത്. മൂ​ണ്‍ ഷൂ​വെ​ന്നാ​ണ് ഇ​ത് അ​റി​യ​പ്പെ​ടു​ന്ന​ത്. നൈ​ക്കി​ന്‍റെ സ്ഥാ​പ​ക​രി​ൽ ഒ​രാ​ളാ​യ ബി​ൽ ബ​വ​ർ​മ​ൻ കൈ​കൊ​ണ്ട് നി​ർ​മ്മി​ച്ച​താ​ണി​ത്. ഇ​ത്ത​രം 12 ജോ​ഡി​ക​ൾ മാ​ത്ര​മേ നി​ർ​മി​ച്ചി​ട്ടു​ള്ള. 1972ലെ ​ഒ​ളി​ന്പി​ക്സി​നാ​യി​ട്ടാ​ണ് ഇ​വ നി​ർ​മി​ച്ച​ത്. ക​നേ​ഡി​യ​ൻ സം​രംഭ​ക​നും വ​ൻ കാ​ർ ശേ​ഖ​ര​ത്തി​ന്‍റെ ഉ​ട​മ​യു​മാ​യ മൈ​ൽ​സ് ന​ദാ​ലാ​ണ് ഷൂ​സി​ന് വി​ല ന​ൽ​കി​യ​ത്.

ഇ​തി​നു മു​ന്പ് ഒ​രു ജോ​ഡി ഷൂ​സി​ന് ല​ഭി​ച്ച ഏ​റ്റ​വും ഉ​യ​ർ​ന്ന ലേ​ല​ത്തുക 2017 ൽ ​ല​ഭി​ച്ച 1,90,373 ഡോ​ള​റാ​ണ്. അ​ന്ന് ലേ​ല​ത്തി​ൽ വ​ച്ച​ത് 1984 ഒ​ളി​പിം​ക്സ് ബാ​സ്ക​റ്റ് ബോ​ൾ ഫൈ​ന​ലി​ൽ മൈ​ക്ക​ൽ ജോ​ർ​ദാ​ൻ അ​ണി​ഞ്ഞ ഷൂ​സാ​യി​രു​ന്നു. കാ​ന​ഡ​യി​ലു​ള്ള ന​ദാ​ലി​ന്‍റെ ഡെ​യ​ർ ടു ​ഡ്രീം ഓ​ട്ടോ​മൊ​ബൈ​ൽ മ്യൂ​സി​യ​ത്തി​ലാ​യി​രി​ക്കും ഇ​നി ഷൂ​വി​ന്‍റെ സ്ഥാ​നം.

എസ്ടി