പ്രേ​ത​ഭ​വ​നം വി​റ്റു
ബി​ർ​മിംഗ്ഹാമി​ലെ ഒ​രു വീ​ടാ​ണ് ഇ​പ്പോ​ൾ വാ​ർ​ത്ത​ക​ളി​ലെ താ​രം. പ്രേ​ത​ഭ​വ​നം ( ഹൗ​സ് ഓ​ഫ് ഹൊ​റ​ർ) എ​ന്നാ​ണ് ഇ​ത് അ​റി​യ​പ്പെ​ടു​ന്ന​ത്. വീ​ടി​ന്‍റെ ഉ​ട​മ​സ്ഥ​ൻ ആ​രാ​ണെ​ന്നോ, ഇപ്പോഴത്തെ അവസ്ഥയുടെ കാരണമോ ആളുകൾക്ക് അറിയില്ല. ആ​ൾ​ത്താ​മ​സ​മി​ല്ലാ​ത്ത​തി​നാ​ൽ ഉ​ൾ​വ​ശം ഏ​റെ​ക്കു​റെ ന​ശി​ച്ച​നി​ല​യി​ലാ​യ​താ​ണ് ഈ ​വീ​ടി​ന് ഇ​ങ്ങ​നെ​യൊ​രു പേ​ര് ല​ഭി​ക്കാ​ൻ കാ​ര​ണ​മാ​യ​ത്. ബിർമിംഗ്ഹാം ന​ഗ​ര​ത്തി​നോ​ട് ചേ​ർ​ന്നു കി​ട​ക്കു​ന്ന വീ​ടാ​ണെ​ങ്കി​ലും ആ​ർ​ക്കും ഇ​ത് വേ​ണ്ടാ​യി​രു​ന്നു. എ​ന്തി​ന് ഏ​റെ, ഈ ​വീ​ടു വാ​ങ്ങാ​നാ​ണെ​ന്ന് പ​റ​ഞ്ഞാ​ൽ ബാ​ങ്കു​കാ​ർ ലോ​ണ്‍ പോ​ലും ന​ൽ​കി​ല്ല. കാ​ര​ണം വീ​ടു വാ​ങ്ങി​യാ​ലും അ​ത്ര​യും തു​ക​വേ​ണം അ​ത് ന​ന്നാ​ക്ക​ണ​മെ​ങ്കി​ൽ.

അ​ങ്ങ​നെ​യാ​ണ് പ്രേ​ത​ഭ​വ​നം ലേ​ല​ത്തി​ന് എ​ത്തി​യ​ത്. ഒ​രു യൂ​റോ​യ​്ക്കാ​ണ് ഓ​ണ്‍​ലൈ​ൻ സൈ​റ്റാ​യ ബി​ഗ് വു​ഡി​ൽ വീ​ട് ലേ​ല​ത്തി​ന് വ​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ അ​വ​സാ​നം 1,80,000 യൂ​റോ​യ്ക്ക് (ഏ​ക​ദേ​ശം ഒ​ന്ന​ര​ക്കോ​ടി രൂ​പ) ആ​ണ് പ്രേ​ത​ഭ​വ​നം വി​റ്റു​പോ​യ​ത്. ആ​ൻ​ഡ്രൂ പാ​ർ​ക്ക​റെ​ന്ന ആ​ളാ​ണ് വീ​ട് ലേ​ല​ത്തി​നെ​ടു​ത്ത​ത്. വീ​ടി​ന് ചി​ല പ്ര​ശ്ന​ങ്ങ​ളു​ണ്ടെ​ന്ന് അ​റി​ഞ്ഞു​കൊ​ണ്ടാ​ണ് താ​ൻ ഇ​ത് ലേ​ല​ത്തി​നെ​ടു​ത്ത​തെ​ന്ന് ആ​ൻ​ഡ്രൂ പ​റ​ഞ്ഞു.

പ​ഴ​യ വീ​ടു​ക​ൾ പു​തു​ക്കിപ്പ​ണി​യു​ന്ന ക​ന്പ​നി​യാ​ണ് ആ​ൻ​ഡ്രൂ​വി​ന്‍റേ​ത്. ഈ ​പ്രേ​ത​ഭ​വ​ന​വും പു​തു​ക്കിപ്പണി​യാ​നാ​ണ് ആ​ൻ​ഡ്രൂ​വി​ന്‍റെ തീ​രു​മാ​നം. പു​റ​മേ​നോ​ക്കി​യാ​ൽ വീ​ടി​ന് കാ​ര്യ​മാ​യ ത​ക​രാ​റൊ​ന്നു​മി​ല്ല. ആ​ൾ​ത്താ​മ​സ​മി​ല്ലാ​ത്ത​തി​നാ​ൽ അ​ടു​ക്ക​ള​യും ബാ​ത്ത്റൂ​മു​ക​ളും കി​ട​പ്പു​മു​റി​ക​ളും ന​ശി​ച്ച അ​വ​സ്ഥ​യി​ലാ​ണ്. പ​ല​യി​ട​ത്തും കോ​ണ്‍​ക്രീ​റ്റ് അ​ട​ർ​ന്ന വ​ലി​യ ദ്വാ​ര​ങ്ങ​ളു​ണ്ട്. ചു​വ​രി​ലെ തേ​പ്പ് പൊ​ളി​ഞ്ഞു​പോ​യി​ട്ടു​ണ്ട്. ഗ്രൗ​ണ്ട് ഫ്ളോ​റി​ൽ ഹാ​ളും അ​ടു​ക്ക​ള​യും ര​ണ്ട് മു​റി​ക​ളു​മു​ണ്ട്. ഒ​ന്നാം നി​ല​യി​ൽ മൂ​ന്നു കി​ട​പ്പു​മു​റി​ക​ളു​ണ്ട്. ന​വീ​ക​രി​ക്കു​ന്ന​തോ​ടെ വീ​ട് വാ​ങ്ങാ​ൻ ആ​ളാ​കു​മെ​ന്നാ​ണ് ക​രു​ത​പ്പെ​ടു​ന്ന​ത്.