കേരള നിയമസഭ: ചില കൗതുകങ്ങൾ
ഇ​ന്ത്യ​യി​ൽ ആ​ദ്യ​മാ​യി ഇ​ല​ക്‌​ട്രോ​ണി​ക് വോ​ട്ടിം​ഗ് യ​ന്ത്രം ഉ​പ​യോ​ഗി​ച്ചു തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത് കേ​ര​ള​ത്തി​ലാ​ണ്. 1982 മേ​യ് മാ​സ​ത്തി​ൽ എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ പ​റ​വൂ​രി​ൽ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ലാ​യി​രു​ന്നു അ​ത്. തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​രാ​ജ​യ​പ്പെ​ട്ട കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി എ.​സി. ജോ​സി​ന്‍റെ പ​രാ​തി​യി​ൽ സു​പ്രീം​കോ​ട​തി ഇ​ല​ക്‌​ട്രോ​ണി​ക് മെ​ഷീ​ൻ ഉ​പ​യോ​ഗി​ച്ച 50 ബൂ​ത്തു​ക​ളി​ൽ റീ​പോ​ളിം​ഗി​ന് ഉ​ത്ത​ര​വി​ട്ടു. ബാ​ല​റ്റ് പേ​പ്പ​ർ ഉ​പ​യോ​ഗി​ച്ചു ന​ട​ത്തി​യ റീ ​പോ​ളിം​ഗി​ൽ എ.​സി. ജോ​സ് വി​ജ​യി​ക്കു​ക​യും ചെ​യ്തു.

കേ​ര​ള​ത്തി​ലെ 140 നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലും ഇ​ല​ക്‌​ട്രോ​ണി​ക് വോ​ട്ടിം​ഗ് യ​ന്ത്രം ഉ​പ​യോ​ഗി​ച്ച് ആ​ദ്യ​മാ​യി തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത് 1001 മേ​യ് 10നാ​ണ്.

2.മു​ഖ്യ​മ​ന്ത്രി​യാ​യ ശേ​ഷം ഉ​പ​മു​ഖ്യ​മ​ന്ത്രി​യാ​യ വ്യ​ക്തി​യാ​ണ് സി.​എ​ച്ച് മു​ഹ​മ്മ​ദ് കോ​യ.​അ​തു​പോ​ലെ എം​എ​ൽ​എ,എം​പി,മ​ന്ത്രി,ഉ​പ​മു​ഖ്യ​മ​ന്ത്രി,മു​ഖ്യ​മ​ന്ത്രി,സ്പീ​ക്ക​ർ എ​ന്നീ സ്ഥാ​ന​ങ്ങ​ൾ വ​ഹി​ച്ചി​ട്ടു​ള​ള ഏ​ക​വ്യ​ക്തി​യും ര​ണ്ടു​ത​വ​ണ ഉ​പ​മു​ഖ്യ​മന്ത്രി​യാ​യി​രു​ന്ന ഒ​രേ​യാ​ളും സി.​എ​ച്ച് മു​ഹ​മ്മ​ദ് കോ​യ​യാ​ണ്.

3.കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​ക്കി​യ ആ​ദ്യ മു​ഖ്യ​മ​ന്ത്രി സി.​അ​ച്യു​ത​മേ​നോ​നാ​ണ് (1970-77).അ​ഞ്ചു​വ​ർ​ഷം തി​ക​ച്ച ആ​ദ്യ കോ​ണ്‍​ഗ്ര​സ് മു​ഖ്യ​മ​ന്ത്രി കെ.​ക​രു​ണാ​ക​ര​നും(1982-87).

4.ഒ​ന്നാം കേ​ര​ള നി​യ​മ​സ​ഭ​യി​ൽ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത ആ​ദ്യ​വ്യ​ക്തി​യാ​ണ് റോ​സ​മ്മ പു​ന്നൂ​സ്.​കേ​ര​ള നി​യ​മ​സ​ഭ​യി​ലെ ആ​ദ്യ പ്രോ​ടോം സ്പീ​ക്ക​റും ഏ​റ്റ​വും കൂ​ടു​ത​ൽ കാ​ലം പ്രോ​ടോം സ്പീ​ക്ക​ർ പ​ദ​വി​വ​ഹി​ച്ച വ്യ​ക്തി​യും റോ​സ​മ്മ പു​ന്നൂ​സ് ത​ന്നെ​യാ​ണ്.

5.പി​ന്നാ​ക്ക സ​മു​ദാ​യ​ത്തി​ൽ നി​ന്നു​ള​ള ആ​ദ്യ​കേ​ര​ള മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്നു ആ​ർ.​ശ​ങ്ക​ർ.​കേ​ര​ള​ത്തി​ലെ ആ​ദ്യ ഉ​പ​മു​ഖ്യ​മ​ന്ത്രി​യും ഉ​പ​മു​ഖ്യ​മ​ന്ത്രി​യാ​യ ശേ​ഷം മു​ഖ്യ​മ​ന്ത്രി​യാ​യ ആ​ദ്യ​വ്യ​ക്തി​യും ആ​ർ.​ശ​ങ്ക​റാ​ണ്.​അ​വി​ശ്വാ​സ​പ്ര​മേ​യ​ത്തി​ലൂ​ടെ പു​റ​ത്താ​ക്ക​പ്പെ​ട്ട ആ​ദ്യ കേ​ര​ള​മു​ഖ്യ​മ​ന്ത്രി​യും അ​ദ്ദേ​ഹ​മാ​യി​രു​ന്നു.​കേ​ര​ള​രാ​ഷ്ട്രീ​യ​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ അ​വി​ശ്വാ​സ​പ്രമേ​യ​ങ്ങ​ളെ നേ​രി​ട്ട മു​ഖ്യ​മ​ന്ത്രി കെ. ​ക​രു​ണാ​ക​ര​നാ​ണ്.

6.കേ​ര​ള നി​യ​മ​സ​ഭ​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ വ​നി​ത പ്രാ​തി​നി​ധ്യ​മു​ണ്ടാ​യി​രു​ന്ന​ത് 10-ാം നി​യ​മ​സ​ഭ​യി​ലാ​ണ്.13 വ​നി​താ പ്ര​തി​നി​ധി​ക​ളാ​ണ് അ​ന്നു​ണ്ടാ​യി​രു​ന്ന​ത്.​ഏ​റ്റ​വും കു​റ​വ് വ​നി​താ പ്രാ​തി​നി​ധ്യ​മു​ണ്ടാ​യി​രു​ന്ന നി​യ​മ​സ​ഭ മൂ​ന്നാം നി​യ​മ​സ​ഭ​യു​മാ​ണ്.​ഇ​പ്പോ​ഴ​ത്തെ നി​യ​മ​സ​ഭ​യി​ൽ 8 വ​നി​ത​ക​ളാ​ണ് ഉ​ള​ള​ത്.​കെ.​കെ.​ശൈ​ല​ജ​യും ജെ.​മേ​ഴ്സി​ക്കു​ട്ടി​യ​മ്മ​യു​മാ​ണ് അ​തി​ൽ മ​ന്ത്രി​മാ​രാ​യ​വ​ർ.

7.വി.​എ​സ്് അ​ച്യു​താ​ന​ന്ദ​നാ​ണ് രാ​ജ്ഭ​വ​ന് പു​റ​ത്തു​വ​ച്ച് അ​ധി​കാ​ര​മേ​റ്റ ആ​ദ്യ​കേ​ര​ള​മു​ഖ്യ​മ​ന്ത്രി.​ര​ണ്ടാ​മ​ത്തേ​ത് പി​ണ​റാ​യി വി​ജ​യ​നും.​ഇ​രു​വ​രും തി​രു​വ​ന്ത​പു​രം സെ​ൻ​ട്ര​ൽ സ്റ്റേ​ഡി​യ​ത്തി​ൽ വ​ച്ചാ​ണ് അ​ധി​കാ​ര​മേ​റ്റ​ത്.

8.ഏ​ഴ് ത​വ​ണ​ക​ളാ​യി ഏ​ക​ദേ​ശം നാ​ല് വ​ർ​ഷ​ത്തി​ന​ടു​ത്ത് കേ​ര​ളം രാ​ഷ്ട്ര​ഭ​ര​ണ​ത്തി​ൻ കീ​ഴി​ലാ​യി​രു​ന്നു.1956 മാ​ർ​ച്ച് 23 നാ​യി​രു​ന്നു കേ​ര​ള​ത്തി​ൽ ആ​ദ്യ​മാ​യി രാ​ഷ്ട്ര​പ​തി​ഭ​ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​ത്.1982 ലാ​ണ് അ​വ​സാ​ന​മാ​യി രാ​ഷ്ട്ര​പ​തി​ഭ​ര​ണം ന​ട​ന്ന​ത്.

9.കേ​ര​ള​ത്തി​ലെ ആ​ദ്യ​നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ൾ 114ലും ​അം​ഗ​ങ്ങ​ൾ 127ഉം ​ആ​യി​രു​ന്നു.​കാ​ര​ണം ഇ​തി​ലെ 12 മ​ണ്ഡ​ല​ങ്ങ​ളി​ൽ നി​ന്ന് ര​ണ്ട് അം​ഗ​ങ്ങ​ളെ വീ​ത​മാ​ണ് തെ​ര​ഞ്ഞെ​ടു​ത്ത​ത്.​ഇ​തി​ൽ 11 മ​ണ്ഡ​ല​ങ്ങ​ൾ പ​ട്ടി​ക​ജാ​തി​ക്കും ഒരു മ​ണ്ഡ​ലം പ​ട്ടി​ക​വ​ർ​ഗത്തി​നും സം​വ​ര​ണം ചെ​യ്തി​രു​ന്നു.

(തയാറാക്കിയത്: ട്രീസാ ജോയ് )