ക​ല്ലി​നു​മു​ണ്ട് ക​ഥ പ​റ​യാ​ൻ
ചാ​വ​ക്കാ​ട് ത​ഹ​സീ​ൽ​ദാ​റു​ടെ ഓ​ഫീ​സി​ന്‍റെ ചു​വ​രി​ൽ ര​ണ്ടു ക​ല്ലു​ക​ൾ പ​തി​പ്പി​ച്ചു​വ​ച്ചി​ട്ടു​ണ്ട്. ജൂ​ത-​ഡ​ച്ച്-​ബ്രി​ട്ടീ​ഷ് സം​സ്കാ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ല​പ്പെ​ട്ട ക​ല്ല്. ക​ഥ പ​റ​യു​ന്ന ക​ല്ലി​ൻ​ചു​വ​ട്ടി​ലേ​ക്ക്...

അ​ധി​നി​വേ​ശ​ത്തി​ന്‍റെ ച​രി​ത്ര അ​വ​ശേ​ഷി​പ്പു​ക​ളു​മാ​യി ഒ​രു ചു​മ​ര്‍ ചാ​വ​ക്കാ​ട് ന​ഗ​ര​ത്തി​ന്‍റെ ഹൃ​ദ​യ​മ​ദ്ധ്യ​ത്തി​ല്‍ സ്ഥി​തി ചെ​യ്യു​ന്നു​ണ്ട്. ഡ​ച്ചു​കാ​രു​ടെ​യും യൂ​ദ​ന്മാ​രു​ടെ​യും വ​ര​വു​മാ​യും ബ്രി​ട്ടീ​ഷ് അ​ധി​നി​വേ​ശ​വു​മാ​യും ബ​ന്ധ​പ്പെ​ട്ട കാ​ല​ഘ​ട്ട​ത്തെ കൃ​ത്യ​മാ​യി അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന ഈ ​ചു​മ​ര്‍ ചാ​വ​ക്കാ​ട് ത​ഹ​സി​ല്‍​ദാ​രു​ടെ ഓ​ഫീ​സി​ന്‍റെ പു​റം​ചു​മ​ര്‍ ത​ന്നെ. ജൂ​ത, ഡ​ച്ച്, ബ്രീ​ട്ടീ​ഷ് സം​സ്കാ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട, മ​ങ്ങി​പ്പോ​യ ച​രി​ത്ര വ​സ്തു​ത​ക​ള്‍ രേ​ഖ​പ്പെ​ടു​ത്തി​യ ഈ ​ശി​ലാ​രേ​ഖ​ക​ള്‍ പ​തി​പ്പി​ച്ച ചു​മ​രാ​ണ് ആ​രാ​ലും അ​ധി​കം ശ്ര​ദ്ധി​ക്ക​പ്പെ​ടാ​തെ നി​ല​നി​ല്‍​ക്കു​ന്ന​ത്. കൂ​ടു​ത​ല്‍ ച​രി​ത്ര​പ​ഠ​ന​ത്തി​ലൂ​ടെ ഈ ​വ​സ്തു​ത​യ്ക്ക് ഔ​ദ്യോ​ഗി​ക​മാ​യി അം​ഗീ​കാ​രം ന​ല്‍​കി സം​ര​ക്ഷി​ക്കേ​ണ്ട​തു​ണ്ട്.

ച​രി​ത്ര​മു​റ​ങ്ങു​ന്ന ചാ​വ​ക്കാ​ട്

പു​ന്ന​ത്തൂ​ര്‍ സ്വ​രൂ​പ​ത്തി​ന്‍റെ അ​ധീ​ന​ത​യി​ലാ​യി​രു​ന്നു ചാ​വ​ക്കാ​ട് പ്ര​ദേ​ശം. 1717ല്‍ ​ഡ​ച്ചു​കാ​രും 1776ല്‍ ​മൈ​സൂ​ര്‍ സൈ​ന്യ​വും പി​ടി​ച്ച​ട​ക്കി. 1789 സെ​പ്റ്റം​ബ​ര്‍ 26-ാം തി​യ​തി ബ്രി​ട്ടീ​ഷു​കാ​രു​ടെ കീ​ഴി​ലാ​യി. ബ്രി​ട്ടീ​ഷ് ഭ​ര​ണ​ത്തി​നു കീ​ഴി​ല്‍ മ​ദ്രാ​സ് പ്ര​വി​ശ്യ​യി​ലെ മ​ല​ബാ​ര്‍ ജി​ല്ല​യി​ലു​ള്‍​പ്പെ​ട്ട പ്ര​ദേ​ശ​മാ​യി​രു​ന്നു ചാ​വ​ക്കാ​ട്. ച​രി​ത്ര​പ്ര​സി​ദ്ധ​മാ​യ പാ​ല​യൂ​രും മ​ണ​ത്ത​ല​യും ചാ​വ​ക്കാ​ടി​ന്‍റെ ഭാ​ഗ​മാ​ണ്.
ചാ​വ​ക്കാ​ട് ത​ഹ​സി​ല്‍​ദാ​രു​ടെ ഓ​ഫീ​സി​ന്‍റെ പു​റം​ചു​മ​രി​ല്‍ സൂ​ക്ഷി​ച്ചി​ട്ടു​ള​ള ഒ​രു ശി​ലാ​ഫ​ല​കം ചേ​റ്റു​വ കോ​ട്ട/​ഡ​ച്ച് കോ​ട്ട​യു​ടെ ആ​ദ്യ​ത്തെ ക്യാ​പ്റ്റ​നാ​യി​ര​ന്ന ക്യാ​പ്റ്റ​ന്‍ വി​ല്യം ബ്ലെ​യ്സ​റെ സം​ബ​ന്ധി​ക്കു​ന്ന വി​വ​ര​ങ്ങ​ള​ട​ങ്ങി​യ​താ​ണ്. എ​ഴു​തി​യി​രി​ക്കു​ന്ന​ത് ഇ​ങ്ങ​നെ:

THE TOMB STONE OF CAPT. WILLIAM BLAZER,COMMANDER, FORT WILLIAMS, CHETTUVAI.
ക​രി​ങ്ക​ല്‍ ഫ​ല​ക​ത്തി​ല്‍​കൊ​ത്തി​യെ​ടു​ത്ത വാ​ക്കു​ക​ളി​ല്‍ 1729 എ​ന്ന വ​ര്‍​ഷ​വും മ​റ്റ് എ​ഴു​ത്തു​ക​ളും സി​മ​ന്‍റി​ല്‍ മാ​ഞ്ഞു​പോ​യെ​ങ്കി​ലും വാ​യി​ച്ചെ​ടു​ക്കാ​വു​ന്ന​താ​ണ്.
ര​ണ്ടാ​മ​ത്തെ ശി​ല​യി​ലെ വാ​ക്യ​ങ്ങ​ള്‍ സു​വ്യ​ക്ത​മാ​ണ്.

FROM THIS VILLAGE 45 MEN WENT TO THE GREAT WAR 1914- 1919 OF THESE 5 GAVE UP THEIR LIVES.
1914-1919 കാ​ല​ഘ​ട്ട​ത്തി​ല്‍ ഒ​ന്നാം ലോ​ക മ​ഹാ​യു​ദ്ധ​ത്തി​ല്‍ ഇ​വി​ടെ നി​ന്നും 45 പേ​ര്‍ പ​ങ്കെ​ടു​ത്തെ​ന്നും അ​തി​ല്‍ 5 പേ​ര്‍ യു​ദ്ധ​ത്തി​ല്‍ മ​ര​ണ​പ്പെ​ട്ടു​വെ​ന്നു​മാ​ണ് ഈ ​സ്മാ​ര​ക​ശി​ല​യി​ല്‍ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള​ള​ത്.

യൂ​ദ​ർ പ​റ​ഞ്ഞ​ത്

ബ്രി​ട്ടീ​ഷ് ഭ​ര​ണ​കാ​ല​ത്ത് മ​ല​ബാ​റി​ലെ സ്ഥ​ല​സ​ര്‍​വെ​യു​ടെ ഭാ​ഗ​മാ​യി ന​ട​ന്ന അ​ന്വേ​ഷ​ണ​ത്തി​ല്‍ ക​ണ്ടെ​ടു​ത്ത ഒ​രു ശി​ലാ​രേ​ഖ​യെ​ക്കു​റി​ച്ച് പ്ര​വി​ശ്യ​യി​ലെ അ​ന്ന​ത്തെ ബ്രി​ട്ടീ​ഷ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ ചാ​ള്‍​സ് അ​ല​ക്സാ​ണ്ട​ര്‍ ഇ​ന്നീ​സ് 1904-05നു ​ത​യ്യാ​റാ​ക്കി 1908ല്‍ ​പ്ര​സി​ദ്ധീ​ക​രി​ച്ച "മ​ല​ബാ​ര്‍ ഗ​സ​റ്റി​യ​റി'​ലെ വി​വ​ര​ണ​ങ്ങ​ള്‍ ഇ​പ്ര​കാ​ര​മാ​ണ്: "ജൂ​ദ​ക്കു​ന്നി​ല്‍ നി​ന്നു ക​ണ്ടെ​ടു​ത്ത മാ​ഞ്ഞു​പോ​യ​തും വ​ള​രെ നീ​ണ്ട​തു​മാ​യ വ​ട്ടെ​ഴു​ത്തി​ലു​ള​ള ക​രി​ങ്ക​ല്‍ ശി​ലാ​ഫ​ല​കം ഇ​പ്പോ​ള്‍ ഡ​പ്യൂ​ട്ടി ത​ഹ​സി​ല്‍​ദാ​രു​ടെ ഓ​ഫീ​സി​ല്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ന്നു.'

ഇ​ന്നീ​സ് പ​റ​ഞ്ഞ ശി​ല

പാ​ല​യൂ​ര്‍ പ​ള​ളി​യു​ടെ അ​ടു​ത്ത് ജൂ​ദ​ക്കു​ന്ന് എ​ന്ന​റി​യ​പ്പെ​ടു​ന്ന ഒ​രു പ​റ​മ്പു​ണ്ടെ​ന്നും അ​വി​ടെ യ​ഹൂ​ദ സി​ന​ഗോ​ഗ് നി​ന്നി​രു​ന്നു​വെ​ന്നും പാ​ല​യൂ​ര്‍ വി​ട്ടു​പോ​യ യ​ഹൂ​ദ​രു​ടെ ആ​വ​ശ്യ​പ്ര​കാ​രം ആ ​പ​റ​മ്പി​ല്‍ എ​ല്ലാ രാ​ത്രി​ക​ളി​ലും വി​ള​ക്കു​വെ​ക്ക​ണ​മെ​ന്ന നി​ബ​ന്ധ​ന​യി​ല്‍ ഒ​രു തി​യ്യ​ന്‍ കു​ടും​ബ​ത്തി​ന് സ​മ്മാ​ന​മാ​യി ഈ ​സ്ഥ​ലം ന​ല്‍​കി​യെ​ന്ന് പ​റ​യ​പ്പെ​ടു​ന്ന​താ​യും ഇ​ന്നീ​സ് എ​ഴു​തു​ന്നു​ണ്ട്.

ഇ​ന്നീ​സ് വി​വ​രി​ക്കു​ന്ന ഈ ​ശി​ലാ​രേ​ഖ​യാ​ണ് ചാ​വ​ക്കാ​ട് താ​ലൂ​ക്ക് ഓ​ഫീ​സ് കെ​ട്ടി​ട​ത്തി​ന്‍റെ വ​രാ​ന്ത​യി​ല്‍ ചു​മ​രി​നോ​ട് ചേ​ര്‍​ത്ത് സി​മ​ന്‍റി​ല്‍ ഉ​റ​പ്പി​ച്ച് വെ​ച്ചി​ട്ടു​ള​ള മ​റ്റൊ​രു ശി​ലാ​രേ​ഖ. വ​ട്ടെ​ഴു​ത്ത് കു​റെ​യേ​റെ മാ​ഞ്ഞു​പോ​യ​തെ​ങ്കി​ലും പു​തി​യ സാ​ങ്കേ​തി​ക വി​ദ്യ​ക​ള്‍ ഉ​പ​യോ​ഗി​ച്ച് ഇ​വ ശാ​സ്ത്രീ​യ​മാ​യി വി​ല​യി​രു​ത്തി പു​റ​ത്തു​കൊ​ണ്ടു വ​രേ​ണ്ട​തു​ണ്ട്. ശി​ല​യു​ടെ രൂ​പ​വും ശൈ​ലി​യും കേ​ര​ള​ത്തി​ലെ മ​റ്റ് ശി​ലാ​രേ​ഖ​ക​ളു​മാ​യു​ള​ള താ​ര​ത​മ്യ​പ​ഠ​ന​വും കാ​ല​നി​ര്‍​ണ്ണ​യ​ത്തി​ന് സാ​ദ്ധ്യ​ത ന​ല്‍​കും.

സം​ര​ക്ഷ​ണ​മി​ല്ല, പ​ഠ​ന​വും

പാ​ല​യൂ​രി​ലെ ജൂ​ദ​ക്കു​ന്നി​ല്‍ നി​ന്നും ല​ഭി​ച്ച ശി​ലാ​രേ​ഖ​ക​ള്‍ കേ​ര​ള ച​രി​ത്ര​ത്തി​ന്‍റെ ത​ന്നെ ഭാ​ഗ​ധേ​യം നി​ര്‍​ണ്ണ​യി​ക്കാ​ന്‍ പോ​ന്ന ഒ​ന്നാ​ണ്. പാ​ല​യൂ​രി​ന്‍റെ പൗ​രാ​ണി​ക​ത്വ​ത്തി​ലേ​ക്ക് വെ​ളി​ച്ചം വീ​ശു​ന്ന ഈ ​ശി​ലാ​ലി​ഖി​ത​ങ്ങ​ളു​ടെ കൃ​ത്യ​മാ​യ പ​ഠ​നം ഇ​തു​വ​രെ ന​ട​ന്നി​ട്ടി​ല്ല.

റാ​ഫി നീ​ല​ങ്കാ​വി​ല്‍