ക​ബ​നി പു​ഴ​യോ​ര​ത്തെ കേദാരം
കി​ഴ​ങ്ങു​വി​ള​ക​ളി​ൽ കേ​ര​ള​ത്തി​ന്‍റെ ജീ​ൻ​ബാ​ങ്കാ​ണ് മാ​ന​ന്ത​വാ​ടി വ​ള്ളി​യൂ​ർ​ക്കാ​വ് ഇ​ല്ലത്തുവയ​ൽ ഷാ​ജി ജോ​സ​ഫ്. ഇ​രു​നൂറ് വ്യ​ത്യ​സ്ത ഇ​നം കി​ഴ​ങ്ങു​വ​ർ​ഗ​ങ്ങ​ൾ സ്വ​ന്ത​മാ​യി ന​ട്ടു​പ​രി​പാ​ലി​ക്കു​ന്ന ക​ർ​ഷ​ക​ൻ. ക​ബ​നി പു​ഴ​യോരത്ത് സ്വ​ന്ത​മാ​യി ര​ണ്ട​ര ഏ​ക്ക​റി​ലും പാ​ട്ട​ത്തി​നെ​ടു​ത്ത പ​ത്ത് ഏ​ക്ക​റി​ലും കൃ​ഷി ചെ​യ്യു​ക മാ​ത്ര​മ​ല്ല വി​ത്തു​ക​ൾ കേ​ര​ള​ത്തി​ലും പു​റ​ത്തും വി​റ്റ​ഴി​ച്ച് ജൈ​വ​വൈ​വി​ധ്യ​ം ഈ ​കാ​ർ​ഷി​ക​പ്ര​തി​ഭ സം​ര​ക്ഷി​ക്കു​കയും ചെയ്യുന്നു.

കേ​ദാ​രം എ​ന്നു പേ​രു​ള്ള കൃ​ഷി​യി​ട​ത്തി​ലെ നേ​ട്ട​ങ്ങ​ൾ​ക്ക് കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ മൂ​ന്നുദേ​ശീ​യ ബ​ഹു​മ​തി​ക​ൾ ഉ​ൾ​പ്പെ​ടെ 85 പു​ര​സ്കാ​ര​ങ്ങ​ളാ​ണ് ഷാ​ജിക്കു സ്വ​ന്ത​മാ​യ​ത്. 2014ൽ ​കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ പ്ലാ​ന്‍റ് ജീ​നോം സേ​വി​യ​ർ അ​വാ​ർ​ഡ്, 2018ലും 2021​ലും ഇ​ന്ത്യ​ൻ ബ​യോ ഡൈ​വേ​ഴ്സി​റ്റി ബോ​ർ​ഡ് പു​ര​സ്കാരം തു​ട​ങ്ങി​യ ബ​ഹു​മ​തി​ക​ൾ. നേ​ട്ട​ങ്ങ​ൾ​ക്കു ന​ടു​വി​ലും ഷാ​ജി പു​തി​യ വി​ത്തി​ന​ങ്ങ​ൾ തേ​ടു​ന്നു, കൃ​ഷി തു​ട​രു​ന്നു, പ​ങ്കു​വ​യ്ക്കു​ന്നു. വ​ന​വാ​സി​ക​ളു​ടെ​യും പ​ഴ​മ​ക്കാ​രു​ടെ​യും കാ​ട്ടുകി​ഴ​ങ്ങി​ന​ങ്ങ​ളാ​യ നു​റോ​കി​ഴ​ങ്ങ്, അ​രി കി​ഴ​ങ്ങ്, നാ​രോകിഴ​ങ്ങ്, പു​ല്ലെ​ത്തികി​ഴ​ങ്ങ് തു​ട​ങ്ങി​യ​വ കേ​ദാ​ര​ത്തി​ലു​ണ്ട്. പാ​ൽചേ​ന്പ്, താ​മ​ര ക്കണ്ണ​ൻ, ചെ​റുചേ​ന്പ്, കു​ഴിനി​റ​യ​ൻ, ക​രീ ചേ​ന്പ്, മ​ക്ക​ളെ പോ​റ്റി എ​ന്നി​ങ്ങ​നെ ചേ​ന്പി​ന​ങ്ങ​ൾ. നാ​ട​ൻ ചേ​ന, നെ​യ്യ് ചേ​ന, കാ​ട്ടു​ചേ​ന, ചെ​റു​കി​ഴ​ങ്ങ്, ന​നകി​ഴ​ങ്ങ് എ​ന്നി​വ​യും വി​വി​ധ​യി​നം മ​ധു​ര​ക്കി​ഴ​ങ്ങു​ക​ളും ഇ​വി​ട​ത്തെ കാഴ്ചകളാണ്. ക​പ്പ​യി​ന​ങ്ങ​ളും 40 വ്യ​ത്യ​സ്തയിനം മ​ഞ്ഞ​ളും 30 ഇ​നം ഇ​ഞ്ചി​യും പ​ല​യി​നം കൂ​വ​യും ഉ​ൾ​പ്പെ​ട്ട ജ​നി​ത​ക ശേ​ഖ​രം. കാ​ലം കൈ​മോ​ശം വ​രു​ത്തി​യ ഒ​ട്ടേ​റെ നാടൻ വി​ത്തി​ന​ങ്ങ​ൾ ഇ​ദ്ദേ​ഹം സം​ര​ക്ഷി​ക്കു​ന്നു​വെന്ന​തും പു​തു​മ.

സ​ങ്ക​ര ഇ​ന​ങ്ങ​ളും വി​ദേ​ശ ഇ​ന​ങ്ങ​ളും വ​ന്ന​തോ​ടെ കൈ​മോ​ശം വ​ന്ന പ​ഴ​മ​യു​ടെ രു​ചി​യി​ന​ങ്ങ​ൾ ഈ ​ക​രു​ത​ൽ കൃ​ഷി​യി​ട​ത്തി​ലു​ണ്ട്. ഓ​രോ വ​ർ​ഷ​ത്തെ​യും വി​ള​വെ​ടു​പ്പും ന​ടീ​ലും പ​രി​ച​ര​ണ​വും കാ​ണാ​നും വി​ത്തു​ക​ൾ വാ​ങ്ങാ​നും കേ​ദാ​ര​ത്തി​ൽ ഏറെപ്പേരെത്തുന്നു. നാ​ട​ൻ നെ​ൽ​വി​ത്തു​ക​ൾ, പ​ച്ച​ക്ക​റി​ക​ൾ, ഒൗ​ഷ​ധ​ച്ചെ​ടി​ക​ൾ, പ​ശു, ആ​ട്, കോ​ഴി, തേ​നീ​ച്ച, മ​ത്സ്യ​കൃ​ഷി, പ​ക്ഷി​ക​ൾ തു​ട​ങ്ങി​യ​വ​യു​ൾ​പ്പെ​ട്ട കൃ​ഷി​യി​ടം. രാ​സ​വ​ളം അം​ശം​പോ​ലും ചേ​രാ​തെ ജൈ​വ​സ​ന്പു​ഷ്ട​മാ​യ മ​ണ്ണ് കൈ​വി​ര​ലി​ൽ ഇ​ള​ക്കി​യാ​ൽ മ​ണ്ണി​ര​ക​ളു​ടെ സാ​ന്നി​ധ്യം. മ​ണ്ണി​ര​ക​ളാ​ണ് വി​ള​ക​ളു​ടെ ജീ​വ​വാ​യു​വും നി​ല​നി​ൽ​പ്പും.

​പ്ര​തി​രോ​ധ ശേ​ഷി വ​ർ​ധി​പ്പി​ക്കു​ക മാ​ത്ര​മ​ല്ല രോ​ഗ​ങ്ങ​ളെ ശ​മി​പ്പി​ക്കാ​നും മെ​ച്ച​മാ​ണ് കി​ഴ​ങ്ങി​ന​ങ്ങ​ൾ. ശ്വാ​സ​ത​ട​സ ചി​കി​ത്സ​യ്ക്കാ​യി വ​ന​വാ​സി​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന കോ​ത​ക്കി​ഴ​ങ്ങും, ഗോ​ത്ര​വാ​സി​ക​ൾ വ​റു​തി മാ​സ​ങ്ങ​ളി​ലേ​ക്ക് ശേ​ഖ​രി​ച്ചു​വ​യ്ക്കു​ന്ന നോ​പ്പ​ൻ കി​ഴ​ങ്ങും കേ​ദാ​ര​ത്തി​ലു​ണ്ട്. ഒ​രു ഹെ​ക്ട​റി​ൽ അ​യ്യാ​യി​രം കി​ലോ നെ​ല്ല് വി​ള​യി​ക്കു​ന്പോ​ൾ അ​ത്ര​യും സ്ഥ​ല​ത്തു മു​പ്പ​തി​നാ​യി​രം കി​ലോ കി​ഴ​ങ്ങ് വി​ള​യി​ക്കാ​മെ​ന്ന​താ​ണ് ഷാ​ജി​യു​ടെ അ​നു​ഭ​വം.

ക്വ​ന്‍റ​ൽ കാ​ച്ചി​ൽ, നീ​ണ്ടി​ക്കാ​ച്ചി​ൽ, ഇ​റ​ച്ചി​ക്കാ​ച്ചി​ൽ, നീ​ല​ക്കാ​ച്ചി​ൽ, ചോ​ര​ക്കാ​ച്ചി​ൽ, ക​രി​ക്കാ​ച്ചി​ൽ, കു​റ്റി​ക്കാ​ച്ചി​ൽ, തൂ​ങ്ങ​ൻ കാ​ച്ചി​ൽ, ഗ​ന്ധ​ക​ശാ​ല​ കാ​ച്ചി​ൽ, ഇ​ഞ്ചി​ക്കാ​ച്ചി​ൽ, ഉ​ണ്ട​ക്കാ​ച്ചി​ൽ, മൊ​ര​ട്ട് കാ​ച്ചി​ൽ, വെ​ള്ള​ക്കാ​ച്ചി​ൽ, മാ​ട്ട് കാ​ച്ചി​ൽ, ക​ടു​വാ​ക്കൈയൻ, പ​രി​ശ​ക്കോ​ട​ൻ തു​ട​ങ്ങി രു​ചി​യി​ലും വ​ലി​പ്പ​ത്തി​ലും ആ​കൃ​തി​യി​ലും ഗു​ണ​ത്തി​ലും വ്യ​ത്യ​സ്ത​മാ​യ ഇ​ന​ങ്ങ​ൾ. വ​ന​വാ​സി​ക​ൾ ഭക്ഷിക്കുന്നതും വ​ന​ങ്ങ​ളി​ൽ​നി​ന്ന് ശേ​ഖ​രി​ച്ചി​രു​ന്ന​തു​മാ​യ അ​രി​ക്കി​ഴ​ങ്ങ്, പു​ല്ല​ത്തി​ക്കി​ഴ​ങ്ങ് എ​ന്നി​വ അ​പൂ​ർ​വമാ​യി കാ​ണാ​വു​ന്ന ഇ​ട​മാ​ണ് ഷാ​ജി​യു​ടെ കൃ​ഷി​യി​ടം.

പ​ല്ലു​ക​ളു​ടെ​യും എ​ല്ലു​ക​ളു​ടെ​യും ബ​ല​ത്തി​ന് ഒൗ​ഷ​ധ​മാ​യാ​ണ് വ​ന​വാ​സി​ക​ൾ അ​രി​ക്കി​ഴ​ങ്ങ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. അ​ട​പ്പൊ​തി​യ​ൻ കി​ഴ​ങ്ങും അ​പൂ​ർ​വ ഇ​ന​മാ​ണ്. ച്യ​വ​ന​പ്രാ​ശ​ത്തി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന ചെ​ങ്ങ​ഴ​നീ​ർ കി​ഴ​ങ്ങാ​ണ് മ​റ്റൊ​രു അ​പൂ​ർ​വ്വ ഇ​നം. നീ​ല​ക്കൂ​വ, ക​രി​മ​ഞ്ഞ​ൾ, ക​സ്തൂ​രി മ​ഞ്ഞ​ൾ, പ്ര​മേ​ഹ ചി​കി​ത്സ​യ്ക്കു​പ​യോ​ഗി​ക്കു​ന്ന വി​യ​റ്റ്നാം പാ​വ​ൽ, എ​രി​വ് കൂ​ടി​യ ഇ​നം മാ​ലി കാ​ന്താ​രി മു​ള​ക്, മു​ല്ല​മൊ​ട്ട് കാ​ന്താ​രി, ക​ച്ചോ​ലം, സു​ഗ​ന്ധ ഇ​ഞ്ചി, മാ​ങ്ങാ​ ഇ​ഞ്ചി തു​ട​ങ്ങി​യ​വ​യു​ടെ വി​ള​വും വി​ത്തും കേ​ദാ​ര​ത്തി​ലു​ണ്ട്.

ശ്രീ​വ​ർ​ധി​നി, പ്ര​ഷ​ർ​ചീ​ര, ശ്രീ​ന​ന്ദി​നി, ശ്രീ​ക​ന​ക, ക​ട​ന്പ​യ്ക്ക​ൻ എ​ന്നീ ഇ​നം മ​ധു​ര​ക്കി​ഴ​ങ്ങു​ക​ൾ. നാ​ട​ൻ കൂ​ർ​ക്ക, ശ്രീ​ധ​ര എ​ന്നീ കൂ​ർ​ക്ക ഇ​ന​ങ്ങ​ൾ ഇ​ള​വി​ള​യാ​യി കൃ​ഷി​ചെ​യ്യു​ന്നു. കാ​ട്ടു​ചേ​ന, നാ​ട​ൻ​ചേ​ന, നെ​യ്ചേ​ന തു​ട​ങ്ങി​യ ഇ​ന​ങ്ങ​ൾ​ക്കു പു​റ​മെ നീ​ല​ക്കൂ​വ, വെ​ള്ള​ക്കൂ​വ തു​ട​ങ്ങി​യ​വ​യും ന​ല്ല വി​ള​വു ത​രു​ന്നു. കാ​ട്ടു​മ​ഞ്ഞ​ൾ, നാ​ട​ൻ​ മ​ഞ്ഞ​ൾ, ക​സ്തൂ​രി ​മ​ഞ്ഞ​ൾ വി​ത്തു​ക​ൾ​ക്ക് ആ​വ​ശ്യ​ക്കാ​രേ​റെ​യു​ണ്ട്.

ചേ​ന്പി​ന​ങ്ങ​ളി​ൽ ചൊ​റി​യ​ൻ ചേ​ന്പ്, വെ​ട്ട് ചേ​ന്പ്, കു​ഴി​നി​റ​യ​ൻ ചേ​ന്പ്, വെ​ളി​യ​ൻ ചേ​ന്പ്, കു​ട​വാ​ഴ ചേ​ന്പ് തു​ട​ങ്ങി​യ​വ​യു​ണ്ട്. ക​രി​ങ്കോ​ഴി​ക​ളെ​യും നാ​ട​ൻ കോ​ഴി​ക​ളെ​യും വ​ള​ർ​ത്തു​ന്നു. ജൈ​വ​സ​മൃ​ദ്ധി പോ​ഷി​പ്പി​ക്കാ​ൻ കോ​ഴി​ക്കാ​ഷ്ഠം ന​ല്ല വ​ള​വു​മാ​ണ്. തോ​ട്ട​ത്തി​ൽ​ത​ന്നെ ചെ​റു​തേ​ൻ, വ​ൻ​തേ​ൻ തേ​നീ​ച്ച വ​ള​ർ​ത്ത​ലു​മു​ണ്ട്. തേ​നീ​ച്ച​ക​ൾ തോ​ട്ട​ത്തി​ൽ സ​ജീ​വ​മാ​യ​തി​നാ​ൽ പ​രാ​ഗ​ണം സു​ഗ​മ​മാ​യി ന​ട​ക്കു​ക​യും ചെ​യ്യും. ഗ​ന്ധ​ക​ശാ​ല, ജീ​ര​ക​ശാ​ല, കു​ള്ള​ൻ തൊ​ണ്ടി, പാ​ൽ​തൊ​ണ്ടി തു​ട​ങ്ങി​യ ത​ന​തു നെ​ല്ലി​ന​ങ്ങ​ൾ പാ​ട​ത്തു​ണ്ട്. ഒ​രു മാ​സ​ത്തി​നു​ള്ളി​ൽ വി​ള​വെ​ടു​ക്കാ​വു​ന്ന അ​ന്നൂ​രി എ​ന്ന അ​പൂ​ർവ ഇ​നം നെ​ല്ലും ശേ​ഖ​ര​ത്തി​ലു​ണ്ട്.

കേ​ര​ള​ത്തി​നു ന​ഷ്ട​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന നെ​ൽ​വി​ത്തു​ക​ളെ ഷാ​ജി തി​രി​കെ​കൊ​ണ്ടു​വ​രി​ക​യാ​ണ്. സ​മൃ​ദ്ധി​യു​ടെ​യും വൈ​വി​ധ്യ​ങ്ങ​ളു​ടെ​യും കൃ​ഷി​യി​ടം കാ​ണു​ന്ന​തി​നും പ​ഠി​ക്കു​ന്ന​തി​നും വി​ത്തു​ക​ൾ ശേ​ഖ​രി​ക്കു​ന്ന​തി​നും കൃ​ഷി​ശാ​സ്ത്ര​ജ്ഞ​രും ക​ർ​ഷ​ക​രും വി​ദ്യാ​ർ​ഥി​ക​ളും ഉ​ൾ​പ്പെ​ടെ ഏ​റെ​പ്പേ​ർ കേ​ദാ​രം സ​ന്ദ​ർ​ശി​ക്കു​ന്നു. ഇ​വ​രോ​ടൊ​ക്കെ ഷാ​ജി ജോ​സ​ഫ് കൃ​ഷി​യ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വെ​യ്ക്കു​ന്നു. ഭാ​ര്യ ജി​ജി​യും സ​ദാ കൃ​ഷി​യി​ട​ത്തി​ലു​ണ്ട്. മ​ക്ക​ൾ ഇ​മ്മാ​നു​വ​ലും ആ​ൻ​മ​രി​യ​യും കൃ​ഷി​യി​ൽ ത​ൽ​പ​ര​രാ​ണ്.

അജിത് മാത്യു