ആ വൈറൽ ഡാൻസ് ഷൂട്ട് ചെയ്തത് ഐഫോണിൽ; നന്ദി പറഞ്ഞ് ജാനകിയും നവീനും
Saturday, April 3, 2021 10:55 AM IST
മെഡിക്കൽ വിദ്യാർഥികളുടെ അടിപൊളി ഡാൻസാണ് കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വൈറൽ. തൃശൂർ മെഡിക്കൽ കോളേജിലെ വിദ്യാർഥികളായ ജാനകിയും നവീനുമാണ് ഈ വീഡിയോയിലെ താരങ്ങൾ. റാ റാ റാസ്പുടിൻ, ലവർ ഓഫ് ദി റഷ്യൻ ക്വീൻ എന്ന തകർപ്പൻ ഗാനത്തിനാണ് ഇരുവരും ചുവടുവച്ചത്. ഐ ഫോണിലാണ് ഡാൻസ് ചിത്രീകരിച്ചിരിക്കുന്നത്.
30 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ നിരവധി ആളുകളാണ് ഷെയർ ചെയ്തിരിക്കുന്നത്. ഒരൊറ്റ രാത്രി കൊണ്ട് വൈറലായി മാറിയതിന്റെ ത്രില്ലിലാണ് ഇരുവരും. അനായാസ മെയ്വഴക്കത്തോടെ ചുവടുകൾവെക്കുന്ന ഇരുവർക്കും അഭിനന്ദന പ്രവാഹമാണ്. ഡ്യൂട്ടിക്കിടെ വിശ്രമസമയത്താണ് ഡാൻസ് ചിത്രീകരിച്ചത്. ഡാൻസ് വൈറലാക്കിയതിന് നവീൻ ഇൻസ്റ്റഗ്രാമിൽ എല്ലാവർക്കും നന്ദി പറഞ്ഞിട്ടുണ്ട്.