പ​ര​സ്പ​രം ഒ​ത്തു പോ​കാ​ത്ത​വ​ർ വേ​ർ​പി​രി​യ​ട്ടെ എ​ന്നാ​ണ് ഇ​ന്നു പ​ല​രും പ​റ​യു​ന്ന​ത്. വീ​ർ​പ്പു​മു​ട്ടി പ​ര​സ്പ​രം കു​റ്റ​പ്പെ​ടു​ത്തി​യും ഒ​റ്റ​പ്പെ​ടു​ത്തി​യും ഇ​ങ്ങ​നെ ജീ​വി​ക്കു​ന്ന​തു​കൊ​ണ്ട് എ​ന്തു കാ​ര്യം. ഇ​ഷ്ട​പ്പെ​ട്ട കാ​ര്യ​ങ്ങ​ൾ ചെ​യ്ത് സ്വ​യം പു​തു​ക്കി ജീ​വി​ക്ക​ട്ടെ അ​തി​നാ​യി ബ​ന്ധം പി​രി​യ​ണ​മെ​ങ്കി​ൽ അ​തു ചെ​യ്യ​ട്ടേ എ​ന്നാ​ണ് പ​ക്ഷം.

ഇ​ന്ന് പ​ല​രും ത​ങ്ങ​ളു​ടെ വി​വാ​ഹ ജീ​വി​തം അ​വ​സാ​നി​പ്പി​ക്കു​ന്ന വാ​ർ​ത്ത​ക​ൾ പ​റ​യു​ന്ന​ത് ക​ര​ഞ്ഞും നി​ല​വി​ളി​ച്ചും ഒ​ന്നു​മ​ല്ല. വ​ള​രെ സ​ന്തോ​ഷ​ത്തോ​ടെ പാ​ർ​ട്ടി​യൊ​ക്കെ ന​ട​ത്തി​യാ​കും. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യ ഒ​രു വി​വാ​ഹ​മോ​ച​നം ഇ​ങ്ങ​നെ​യാ​ണ്. "ഒ​ടു​വി​ൽ വി​വാ​ഹ​മോ​ച​നം' എ​ന്നു കൈ​ക​ളി​ൽ മെ​ഹ​ന്ദി അ​ണി​ഞ്ഞു​കൊ​ണ്ടാ​യി​രു​ന്നു അ​ത് യു​വ​തി പ്ര​ഖ്യാ​പി​ച്ച​ത്.


കൂ​ടാ​തെ, മെ​ഹ​ന്ദി​യി​ൽ '100 ഗ്രാം ​സ്നേ​ഹം', '200 ഗ്രാം ​വി​ട്ടു​വീ​ഴ്ച' എ​ന്ന് എ​ഴു​തു​ക​യും ഒ​പ്പം ഒ​രു തു​ലാ​സി​ന്‍റെ ചി​ത്ര​വും വ​ര​ച്ചു ചേ​ർ​ത്തി​ട്ടു​ണ്ട്. വി​വാ​ഹ​വാ​ഗ്ദാ​നം മു​ത​ൽ വേ​ർ​പി​രി​യ​ൽ വ​രെ മെ​ഹ​ന്തി​യി​ൽ ചി​ത്രീ​ക​രി​ച്ചി​രി​ക്കു​ക​യാ​ണ്. എ​ന്താ​യാ​ലും ഫോ​ട്ടോ​യ്ക്ക് പോ​സി​റ്റീ​വാ​യും നെ​ഗ​റ്റീ​വാ​യും നി​ര​വ​ധി ക​മ​ന്‍റു​ക​ളാ​ണ് ല​ഭി​ക്കു​ന്ന​ത്.