ഇന്ത്യയുടെ രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധി ഉപയോഗിച്ചിരുന്ന മെതിയടി, പതക്കം, കണ്ണടകൾ, പുസ്തകങ്ങൾ എന്നിവയടക്കം 70 വസ്തുക്കൾ ഓണ്‍ലൈൻ ലേലത്തിനായി വച്ചിരിക്കുകയാണ് പ്രമുഖ ലേലം നടത്തിപ്പുകാരായ ഈസ്റ്റ് ബ്രിസ്റ്റോൾ ഓക്ഷൻസ്.

500,000 പൗണ്ടാണ് ലേലത്തുകയായി ഈസ്റ്റ് ബ്രിട്ടോൾ പ്രതീക്ഷിക്കുന്നത്. ലേലത്തിൽ ഗാന്ധി സ്വന്തം കൈകൊണ്ടുണ്ടാക്കിയ കൗപീനം, അദ്ദേഹം എഴുതിയ കത്തുകൾ, അവയുടെ കവറുകൾ എന്നിവയും ഗാന്ധിജിയുടെ അവസാന ഫോട്ടോയും ഉൾപ്പെടുന്നു. ഗാന്ധിജിയുടെ ഡോക്ടറായിരുന്ന കനൂഗയാണ് അദ്ദേഹത്തിെൻറ അവസാനത്തെ ഫോട്ടോ എടുത്തതെന്ന് കരുതപ്പെടുന്നു.




2020ൽ ഗാന്ധിജിയുടെ കണ്ണട 260,000 പൗണ്ടിനാണ് തങ്ങൾ വിറ്റതെന്ന് ഈസ്റ്റ് ബ്രിസ്റ്റോളിന്‍റെ ലേലം നടത്തിപ്പുകാരിൽ പ്രധാനിയായ ആൻഡ്രൂ സ്റ്റോവ് പറഞ്ഞു. ഈ മാസം 21 വരെയാണ് ഓണ്‍ലൈൻ ലേലത്തിൽ പങ്കെടുക്കാൻ അവസരം.