ആഹാ എന്തൊരു വൈബ് ! കടുവകള്‍ ഉറങ്ങുന്ന വീഡിയോ വൈറല്‍
Monday, September 11, 2023 4:39 PM IST
വന്യമൃഗങ്ങളുമായി ബന്ധപ്പെട്ട വീഡിയോകള്‍ ഒട്ടുമിക്കപ്പോഴും കൗതുകം നിറഞ്ഞതാണ്. ഇപ്പോഴിതാ ഐഎഫ്എസ് ഓഫീസറായ രമേഷ് പാണ്ഡെ പങ്കുവെച്ച ഒരു വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.
ഒരു കടുവ കുടുംബത്തിന്റെ രാജകീയ ഉറക്കമാണ് വീഡിയോയിലുള്ളത്. എല്ലാവരും നല്ല സുഖസുഷുപ്തിയിലാണ്.
' ഇത് ഉറക്കത്തിന്റെ സമയമാണ്. കുഞ്ഞുങ്ങളെ വളര്‍ത്തുന്നത് അമ്മക്കടുവയ്ക്ക് വലിയ ജോലിയാണ്. ഒറ്റയ്ക്ക് കുഞ്ഞുങ്ങളെ സംരക്ഷിക്കുന്ന പെണ്‍കടുവ അവരെ വേട്ടയ്ക്കും അതിജീവനത്തിനും പ്രാപ്തരാക്കുന്നു' വീഡിയോയ്ക്കൊപ്പം രമേഷ് പാണ്ഡെ കുറിച്ചു.
ഇതിനോടകം ഏകദേശം 50000ത്തോളം തവണ വീഡിയോ ഓണ്‍ലൈനില്‍ ഷെയര്‍ ചെയ്യപ്പെട്ടു കഴിഞ്ഞു. നിരവധി രസകരമായ കമന്റുകളാണ് വീഡിയോയ്ക്ക് വരുന്നത്.
'എന്തൊരു സുന്ദരമായ കാഴ്ച' എന്നാണ് ഒരാള്‍ കമന്റ് ചെയ്തത്. അദ്ഭുതകരമായ വീഡിയോ എന്നും കമന്റ് ചെയ്യുന്നവരുണ്ട്.
വീഡിയോ പങ്കുവെച്ച രമേഷ് പാണ്ഡെയെയും വീഡിയോയുടെ കാരണഭൂതനായ സുശാന്ത നന്ദ ഐഎഫ്എസിനെയും ചിലര്‍ പ്രശംസിക്കുന്നുണ്ട്.
മുമ്പ്, ആറു കടുവകള്‍ വനത്തിലെ റോഡിലൂടെ നടന്നു നീങ്ങുന്ന വീഡിയോയും സമാനമായ രീതിയില്‍ വൈറലായിരുന്നു. നാഗ്പൂരിനു സമീപമുള്ള ഉമ്രദ്-ഖാര്ഹണ്ട്ല വന്യജീവി സങ്കേതത്തില്‍ നിന്നുള്ളതാണ് ഇപ്പോഴത്തെ വീഡിയോ എന്നാണ് വിവരം.