വിശപ്പാണ് പ്രശ്നം; അമൃത്സറില് ഫുഡ് സ്റ്റാള്‍ നടത്തുന്ന കുട്ടികള്‍
Thursday, September 14, 2023 3:08 PM IST
ജീവിതം പലവിധ കാഴ്ചകളാണ് നമുക്ക് ഒരുക്കുക. അവയിലേക്ക് കണ്ണോടിക്കുന്നതിന് പകരം ചിന്ത എത്തിച്ചാല്‍ നമ്മുടെ ഒക്കെ പ്രശ്നങ്ങള്‍ നിസാരമാണെന്ന് നമുക്ക് തിരിച്ചറിയാന്‍ കഴിയും. അത്തരത്തില്‍ ഉദാഹരണമാകുന്ന രണ്ട് കുട്ടികളുടെ കാര്യമാണിത്.
സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായ ഈ കുട്ടികള്‍ അങ്ങ് പഞ്ചാബിലുള്ളവര്‍ ആണ്. അമൃത്സര്‍ നഗരത്തില്‍ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ ശ്രമിക്കുന്ന സഹോദരങ്ങളാണിവര്‍. മൂത്തയാള്‍ക്ക് 16 വയസും ഇളയവന് എട്ടു വയസുമാണ് പ്രായം.
കഴിഞ്ഞ 10 ദിവസമായി ഈ കുട്ടികള്‍ തെരുവില്‍ ഫുഡ് സ്റ്റാള്‍ നടത്തുകയാണ്. സ്കൂള്‍ കഴിഞ്ഞെത്തിയ ശേഷമാണ് ഇവര്‍ കട ആരംഭിക്കുന്നത്. വൈകുന്നേരം നാലിന് ഇവര്‍ കച്ചവടം ആരംഭിക്കും. രാത്രി 11ന് വരെ കച്ചവടം നടത്തും.
ദൃശ്യങ്ങളില്‍ ഇവര്‍ പാചകത്തിനുള്ള ഒരുക്കങ്ങള്‍ നടത്തുന്നതും പാചകം ചെയ്യുന്നതും കാണാം. ഇവരുടെ അശ്രാന്ത പരിശ്രമത്തെ നാട്ടുകാര്‍ പ്രശംസിക്കുന്നുണ്ട്.
വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വെെറലായതോടെ നിരവധിപേര്‍ ഇവരെ സഹായിക്കാനായി താത്പരം പ്രകടിപ്പിച്ചെത്തി. "ഇവരുടെ ജീവിത സാഹചര്യത്തെക്കുറിച്ച് കൃത്യമായി വിവരം ഇല്ലെങ്കിലും ദൃഢനിശ്ചയം ഏറെ പ്രചോദനം നല്‍കുന്നതാണ്' എന്നാണ് ഒരാള്‍ കമന്റില്‍ കുറിച്ചു.