ബുള്ളറ്റ് ട്രെയിനിലെ ഗുസ്തി; യാത്രക്കാരെ അമ്പരപ്പിച്ച കാഴ്ച കാണാം
Thursday, September 21, 2023 1:04 PM IST
വേള്‍ഡ്വൈഡ് റെസ്ലിം എന്റർടെെൻമെന്റ് എന്ന ഇടിക്കാഴ്ചയ്ക്ക് ലോകമെമ്പാടും നിരവധി ആരാധകരാണല്ലൊ ഉള്ളത്. അഭിനയംകൂടി കലര്‍ന്ന ഈ ഇടി മത്സരം നിരവധിപേര്‍ അനുകരിക്കാറുണ്ട്.
സമൂഹ മാധ്യമങ്ങളുടെ വരവോടെ ഇത്തരം കാഴ്ചകള്‍ നമുക്ക് മുന്നിലും എളുപ്പത്തില്‍ എത്തുന്നു. അത്തരത്തില്‍ ജപ്പാനില്‍ നിന്നുള്ള ഒരു കാഴ്ചയാണ് ഇപ്പോള്‍ നെറ്റിസണ് വിരുന്നാകുന്നത്.
എക്സില്‍ എത്തിയ ദൃശ്യങ്ങളില്‍ ടോക്കിയോയില്‍ നിന്ന് നഗോയയിലേക്കുള്ള ഷിന്‍കാന്‍സെന്‍ ബുള്ളറ്റ് ട്രെയിനിന്റെ കാഴ്ചയാണുള്ളത്. ട്രെയിനില്‍ ഏകദേശം 75ല്‍പരം ആളുകള്‍ ഉണ്ടായിരുന്നു.
ട്രെയിന്‍ സഞ്ചരിക്കവേ രണ്ട് ഗുസ്തിക്കാർ യാത്രക്കാര്‍ക്കിടയില്‍ പ്രത്യക്ഷപ്പെടുകയാണ്. മിനോരു സുസുക്കിയും സാന്‍ഷിറോ തകാഗിയും ആണ് ഈ ഗുസ്തിക്കാര്‍. തുടര്‍ന്ന് ഇവര്‍ രണ്ടുപേരും ഇടികൂടുകയാണ്.
പലതരത്തിലുള്ള ഗുസ്തിപ്രകടനം യാത്രക്കാര്‍ നന്നായി ആസ്വദിക്കുന്നു. പലരും തങ്ങളുടെ മൊബൈലിലും മറ്റും ഈ ഇടി പകര്‍ത്തുന്നു. ശേഷം നെറ്റിസണും ഇത് ആസ്വദിക്കുകയും കമന്റുകള്‍ രേഖപ്പെടുത്തുകയും ഉണ്ടായി. "ഇവിടാണെങ്കില്‍ മിക്കപ്പോഴും ഇത് യാത്രക്കാര്‍ തന്നെയാണ് നടത്തുക' എന്നാണൊരാള്‍ കുറിച്ചത്.