നെ​ടു​മ​ങ്ങാ​ട് പ​ല​യി​ട​ത്തും മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി
Tuesday, April 23, 2024 4:34 AM IST
നെ​ടു​മ​ങ്ങാ​ട് : ക​ഴി​ഞ്ഞ ദി​വ​സം ഉ​ണ്ടാ​യ മ​ഴ​യി​ലും കാ​റ്റി​ലും നെ​ടു​മ​ങ്ങാ​ട്ടും പ​രി​സ​ര​ങ്ങ​ളി​ലും മ​ര​ങ്ങ​ൾ വ്യാ​പ​ക​മാ​യി ക​ട​പു​ഴ​കി. നെ​ടു​മ​ങ്ങാ​ട് വെ​ള്ള​നാ​ട് റൂ​ട്ടി​ൽ കൂ​വ​ക്കു​ടി പാ​ല​ത്തി​നു കു​റു​കെ മ​രം വീ​ണു.​ഏ​റെ നേ​രം ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു.

നെ​ടു​മ​ങ്ങാ​ട് റ​വ​ന്യു ട​വ​ർ​പ​രി​സ​ര​ത്ത് ട്ര​ഷ​റി​ക്ക് പു​റ​കി​ലും മ​രം വീ​ണു. ഇ​തി​നു പു​റ​മെ മ​ര​കൊ​മ്പു​ക​ളും പ​ല സ്ഥ​ല​ങ്ങ​ളി​ലും ഒ​ടി​ഞ്ഞു വീ​ണു. വൈ​ദ്യു​തി ബ​ന്ധം മ​ണി​ക്കൂ​റു​ക​ളോ​ളം ത​ട​സ​പ്പെ​ട്ടു.
ഫ​യ​ർ​ഫോ​ഴ്സ് അ​ധി​കൃ​ത​ർ എ​ത്തി നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ ത​ട​സ​ങ്ങ​ൾ നീ​ക്കം ചെ​യ്തു.