വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ചു​ക​യ​റി ക​വ​ര്‍​ച്ച: പ്ര​തി അ​റ​സ്റ്റി​ല്‍
Friday, July 18, 2025 6:13 AM IST
പൂ​ന്തു​റ: വീ​ടി​നു​ള്ളില്‍ അ​തി​ക്ര​മി​ച്ചു ക​യ​റി ഉ​റ​ങ്ങി​ക്കി​ട​ന്ന കു​ഞ്ഞി​ന്‍റെ സ്വ​ര്‍​ണാ​ഭ​ര​ണം ക​വ​രു​ക​യും അ​മ്മ​യു​ടെ വ​സ്ത്രം കീ​റു​ക​യും ചെ​യ്ത കേ​സി​ലെ പ്ര​തി​യെ പൂ​ന്തു​റ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വ​ള്ള​ക്ക​ട​വ് ബീ​മാ​പ​ള​ളി മാ​ണി​ക്ക​ഴി​ളാ​കം ടി.​സി - 46 /895 -ല്‍ ​ഷാ​ജ​ഹാ​ന്‍റെ മ​ക​ന്‍ സ​മ്മി​ല്‍ മോ​നെ (23)യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ബു​ധ​നാ​ഴ്ച പു​ല​ര്‍​ച്ചെ 2.00 മ​ണി​യോ​ടു​കൂ​ടി​യാ​യി​രു​ന്നു കേ​സി​നി​ട​യാ​യ സം​ഭ​വം ന​ട​ന്ന​ത്. പൂ​ന്തു​റ മാ​ണി​യ്ക്ക​വി​ളാ​കം സ്വ​ദേ​ശി​നി​യു​ടെ വീ​ടി​നു​ള്ളി ലേ​ക്കു ക​യ​റി​യ പ്ര​തി, ഉ​റ​ങ്ങു​ക​യാ​യി​രു​ന്ന കു​ട്ടി​യു​ടെ എട്ടു ഗ്രാം ​തൂ​ക്കം വ​രു​ന്ന സ്വ​ര്‍​ണമാ​ല പൊ​ട്ടി​ച്ചെ​ടു​ത്ത ശേ​ഷം ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന അ​മ്മ​യു​ടെ വ​സ്ത്രം ക​ത്രി​ക​കൊ​ണ്ടു മു​റി​ച്ചു​മാ​റ്റി​ ശേ​ഷം ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.

ഇ​വ​ര്‍ ഉ​റ​ക്ക​മു​ണ​ര്‍​ന്ന​പ്പോ​ഴാ​യി​രു​ന്നു വ​സ്ത്രം കീ​റി​യ നി​ല​യി​ല്‍ ക​ണ്ട​ത്. തു​ട​ര്‍​ന്നു ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​യി​രു​ന്നു കു​ഞ്ഞി​ന്‍റെ മാ​ല ന​ഷ്ട​പ്പെ​ട്ട വി​വ​രം അ​റി​യു​ന്ന​ത്. ഇ​തേ തു​ട​ര്‍​ന്നു പൂ​ന്തു​റ പോലീ​സി​ല്‍ പ​രാ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു.

ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പൂ​ന്തു​റ എ​സ്എ​ച്ച്​ഒ സ​ജീ​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ എ​സ്ഐ മാ​രാ​യ സു​നി​ല്‍, ശ്രീ​ജേ​ഷ്, ജൂ​ണിയ​ര്‍ എ​സ്​ഐ ന​വീ​ന്‍, സി​പി​ഒ​നാ​രാ​യ ദീ​പ​ക്, സ​ന​ല്‍, രാ​ജേ​ഷ്, സ്‌​പെ​ഷല്‍ ബ്രാ​ഞ്ച് സി​പി​ഒ അ​നീ​ഷ് എ​ന്നി​വ​രു​ള്‍​പ്പെ​ട്ട പോ​ലീ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു.