ബ​ൻ​സി​ഗ​റി​ന്‍റെ മ​ര​ണ​ത്തി​ലെ ദു​രൂ​ഹ​ത നീ​ക്കാ​നൊരുങ്ങി തീ​ര​ദേ​ശ പോ​ലീ​സ്
Friday, July 18, 2025 6:13 AM IST
വി​ഴി​ഞ്ഞം: ക​ട​ലി​ൽ വീ​ണ ബ​ൻ​സി​ഗ​റി​ന്‍റെ മ​ര​ണ​ത്തി​ലെ ദു​രൂ​ഹ​ത നീ​ക്കാ​ൻ തീ​ര​ദേ​ശ പോ​ലീ​സ്.​ മു​ങ്ങി​മ​ര​ണ​മാ​ണെ​ന്നാ​ണ് പ്രാ​ഥ​മിക പോ​സ്റ്റ് മോ​ർ​ട്ടം റി​പ്പോ​ർ​ട്ടെ​ങ്കി​ലും കാ​ലു​ക​ൾ ച​ങ്ങ​ല​യ്ക്ക് ബ​ന്ധി​ച്ചി​രു​ന്ന​താ​ണ് ദു​രൂ​ഹ​ത​യ്ക്ക് കാ​ര​ണ​മാ​യ​ത്. എ​ന്നാ​ൽ ഇ​യാ​ളു​ടെ മ​ര​ണം ആ​ത്മ​ഹ​ത്യ​യെ​ന്നും പോ​ലീ​സ് വി​ല​യി​രു​ത്തു​ന്നു.

ക​ട​ലി​ൽ ചാ​ടു​ന്ന​തി​ന് മു​ൻ​പ് ദൃ​ശ്യ​ങ്ങ​ൾ ബ​ൻ​സി​ഗ​ർ സ്വ​ന്തം മൊ​ബൈ​ൽ ഫോ​ണി​ൽ പ​ക​ർ​ത്തി​യി​രു​ന്ന​താ​യും അ​റി​വു​ണ്ട്. സം​ഭ​വ ദി​വ​സം ഉ​ൾ​ക്ക​ട​ലി​ൽ ഇ​യാ​ളു​ടെ വ​ള്ള​ത്തി​ൽനി​ന്നു ക​ണ്ടെ​ടു​ത്ത ഫോ​ൺ ശാ​സ്ത്രീ​യ പ​രിശോ​ധ​ന​ക്ക​യ​ച്ചിരിക്കുകാണ്. അ​തി​ന്‍റെ ഫ​ലം കി​ട്ടു​ന്ന​തോ​ടെ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ വെ​ളി​വാ​കു​മെ​ന്നും പോ​ലീ​സ് വി​ല​യി​രു​ന്നു​ന്നു.​

പൂ​വാ​ർ പ​ള്ളം പു​ര​യി​ട​ത്തി​ൽ നി​ന്നു വി​ഴി​ഞ്ഞം കോ​ട്ട​പ്പു​റം തെ​ന്നൂ​ർ​ക്കോ​ണം കു​ഴി​വി​ള​യി​ൽ താ​മ​സ​മാ​ക്കി​യ ക്രി​സ്തു​ദാ​സി​ന്‍റെ മ​ക​ൻ ബ​ൻ​സി​ഗ​റി (39)ന്‍റെ മ​ര​ണ​മാ​ണ് പോ​ലീ​സി​ന് ത​ല​വേ​ദ​ന​യായിത്തീർ ന്നത്.

ക​ഴി​ഞ്ഞ​ വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം വി​ഴി​ഞ്ഞ​ത്തുനി​ന്നു സ്വ​ന്തം വ​ള്ള​ത്തി​ൽ മീ​ൻ പി​ടി​ക്കാ​ൻ പു​റ​പ്പെ​ട്ട ബ​ൻ​സി​ഗ​ാറിന്‍റെ മൃ​ത​ദേ​ഹം ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് പൊ​ഴി​യൂ​ർ തീ​ര​ത്തുനി​ന്ന് ക​ണ്ടെ​ത്തി​യ​ത്. കാ​ലി​ലെ ച​ങ്ങ​ല കൊ​ണ്ടു​ള്ള​കെ​ട്ടും മ​ണ​ൽ നി​റ​ച്ച ക​ന്നാ​സി​ന്‍റെ ഭാ​ര​വും കാ​ര​ണം മൃ​ത​ദേ​ഹം ഉ​യ​ർ​ന്നു വ​രു​ന്ന​തി​നു ത​ട​സ​മാ​യി​രു​ന്നു.