പൂ​ന്തു​റ ഷി​ബി​ലി വ​ധ​ക്കേ​സിലെ ഒ​ന്നാം സാ​ക്ഷി​യെ കൊല്ലാൻ ശ്ര​മി​ച്ച കേ​സി​ല്‍ ര​ണ്ടുപേ​ര്‍ പി​ടി​യി​ല്‍
Friday, July 18, 2025 6:25 AM IST
പൂ​ന്തു​റ: പൂ​ന്തു​റ ഷി​ബി​ലി വ​ധ​ക്കേ​സി​ലെ ഒ​ന്നാം സാ​ക്ഷി​യാ​യ ബീ​മാ​പ​ള്ളി സ്വ​ദേ​ശി റി​യാ​സി​നെ വെ​ട്ടിക്കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ ര​ണ്ടുപേ​രെ പൂ​ന്തു​റ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
ഷി​ബി​ലി വ​ധ​ക്കേ​സി​ലെ ഒ​ന്നാം പ്ര​തി​യാ​യ ബീ​മാ​പള്ളി സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഇ​നാ​സ് (32), ഇ​യാ​ളു​ടെ സു​ഹൃ​ത്ത് ബീ​മാ​പ​ള്ളി സ്വ​ദേ​ശി ഫൈ​സ​ല്‍ ഖാ​ന്‍ (49) എ​ന്നി​വ​രെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ബു​ധ​നാ​ഴ്ച ഉ​ച്ച​യ്ക്ക് 2.30 ഓ​ടു​കൂ​ടി ബീ​മാ​പള്ളിക്കു സ​മീ​പ​ത്തു​വെ​ച്ച് സ്‌​കൂ​ട്ട​റി​ല്‍ വ​രി​ക​യാ​യി​രു​ന്ന ഇ​നാ​സും, സു​ഹൃ​ത്ത് ഫൈ​സ​ല്‍ ഖാ​നും സ്‌​കൂ​ട്ട​റി​ല്‍നി​ന്നും ചാ​ടി​യി​റ​ങ്ങി വ​ഴി​യി​ല്‍​വച്ചു റി​യാ​സി​നെ വെ​ട്ടി​കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. ആ​ക്ര​മ​ണ​ത്തി​ല്‍ പ​രി​ക്കേ​റ്റ റി​യാ​സ് ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​ണു​ണ്ടാ​യ​ത്.

2024 ഓ​ഗ​സ്റ്റ് 15 ന് ​രാ​ത്രി​യി​ലാ​യി​രു​ന്നു നി​ര​വ​ധി കേ​സു​ക​ളി​ലെ പ്ര​തി​യാ​യ ബീ​മാ​പ​ള​ളി സ​ദാം ന​ഗ​റി​ല്‍ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ക​യാ​യി​രു​ന്ന ഷി​ബി​ലി​യെ (32) ഇ​യാ​ളു​ടെ സു​ഹൃ​ത്തു​ക്ക​ളാ​യ മു​ഹ​മ്മ​ദ് ഇ​നാ​സും ഇ​യാ​ളു​ടെ സ​ഹോ​ദ​ര​ന്‍ ഇ​നാ​ദും ചേ​ര്‍​ന്ന് പൂ​ന്തു​റ ചെ​റി​യ​തു​റ ക​ട​പ്പു​റ​ത്തി​നു സ​മീ​പ​ത്തു​വെ​ച്ച് മ​ര്‍​ദി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ​ത്.

സം​ഭ​വ​ത്തി​നു ശേ​ഷം റി​മാ​ന്‍​ഡി​ല്‍ ക​ഴി​ഞ്ഞു​വ​രി​ക​യാ​യി​രു​ന്ന മു​ഹ​മ്മ​ദ് ഇ​നാ​സ് അ​ടു​ത്തി​ടെ​യാ​ണ് ജാ​മ്യ​ത്തി​ല്‍ ഇ​റ​ങ്ങി​യ​ത്. ഇ​തി​നി​ടെ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ഒ​ന്നാം സാ​ക്ഷി​യാ​യ റി​യാ​സി​നെ വെ​ട്ടി കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച​ത്. റി​യാ​സ് ന​ല്‍​കി​യ പ​രാ​തി​യി​ല്‍ കേ​സെ​ടു​ത്ത പോ​ലീ​സ് ബി​മാ​പ​ള്ളി ഭാ​ഗ​ത്തു​നി​ന്നു​മാ​ണ് ഇ​നാ​സി​നെ​യും ഫൈ​സ​ല്‍ ഖാ​നെ​യും അ​റ​സ്റ്റ് ചെ​യ്ത​ത്.