കേ​ര​ളാ ക്രി​ക്ക​റ്റ് ലീ​ഗ്: എ​സ്.​ മ​നോ​ജ് ട്രി​വാ​ൻ​ഡ്രം റോ​യ​ൽ​സ് മു​ഖ്യ​പ​രി​ശീ​ല​ക​ൻ
Friday, July 18, 2025 6:13 AM IST
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള ക്രി​ക്ക​റ്റ് ലീ​ഗ് സീ​സ​ണ്‍ -2 ൽ ​അ​ദാ​നി ട്രി​വാ​ൻ​ഡ്രം റോ​യ​ൽ​സി​ന്‍റെ മു​ഖ്യ​പ​രി​ശീ​ല​ക​നാ​യി എ​സ്. മ​നോ​ജ് ചു​മ​ത​ല​യേ​റ്റു. മു​ൻ ര​ഞ്ജി താ​ര​വും കെ​സി​എ​യു​ടെ ടാ​ല​ന്‍റ് റി​സേ​ർ​ച്ച് ഡ​വ​ല​പ്മെ​ന്‍റ് ഓ​ഫീ​സ​റു​മാ​യി​രു​ന്ന ഇ​ദ്ദേ​ഹം എ​റ​ണാ​കു​ളം തൃ​പ്പൂ​ണി​ത്തു​റ സ്വ​ദേ​ശി​യാ​ണ്. ആ​ദ്യ സീ​സ​ണി​ൽ ടീ​മി​ന്‍റെ ബാ​റ്റിം​ഗ് കോ​ച്ചാ​യി​രു​ന്നു മ​നോ​ജ്.

തൃ​പ്പൂ​ണി​ത്തു​റ ക്രി​ക്ക​റ്റ് ക്ല​ബി​ന്‍റെ ക്രി​ക്ക​റ്റ് ഓ​പ്പ​റേ​ഷ​ൻ​സ് ഡ​യ​റ​ക്ട​ർ കൂ​ടി​യാ​യ ഇ​ദ്ദേ​ഹം കേ​ര​ള അ​ണ്ട​ർ-19 ടീ​മി​ന്‍റെ സെ​ല​ക്ഷ​ൻ ക​മ്മി​റ്റി ചെ​യ​ർ​മാ​നാ​യും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. മു​ഖ്യപ​രി​ശീ​ല​ക​നെ കൂ​ടാ​തെ, സ​പ്പോ​ർ​ട്ടീ​വ് ടീ​മി​നെ​യും മാ​നേ​ജ്മെ​ന്‍റ് പ്ര​ഖ്യാ​പി​ച്ചു. അ​ഭി​ഷേ​ക് മോ​ഹ​നാ​ണ് ബൗ​ളിം​ഗ് കോ​ച്ച്. മ​ദ​ൻ മോ​ഹ​ൻ ഫീ​ൽ​ഡിം​ഗ് കോ​ച്ചാ​യും ടീ​മി​നൊ​പ്പ​മു​ണ്ട്.​

അ​രു​ണ്‍ റോ​യ് (സ്പോ​ർ​ട്സ് ഫി​സി​യോ), എ.​എ​സ്. ആ​ശി​ഷ് (സ്ട്രെം​ഗ്ത് ആ​ൻ​ഡ് ക​ണ്ടീ​ഷ​നിം​ഗ് കോ​ച്ച്) എ​ന്നി​വ​രും സം​ഘ​ത്തി​ലു​ണ്ട്. പെ​ർ​ഫോ​മ​ൻ​സ് ആ​ൻ​ഡ് വീ​ഡി​യോ അ​ന​ലി​സ്റ്റാ​യി വി.​എ​സ് ഉ​മേ​ഷും ടീം ​മാ​നേ​ജ​രാ​യി രാ​ജു മാ​ത്യു​വും ചു​മ​ത​ലയേ​റ്റു. യു​വ​നി​ര​യു​ടെ​യും പ​രി​ച​യ സ​ന്പ​ന്ന​രും ചേ​ർ​ന്ന​താ​ണ് ഇ​ത്ത​വ​ണ​ത്തെ ടീ​മെ​ന്നു പ​രി​ശീ​ല​ക​ൻ എ​സ്. മ​നോ​ജ് പ​റ​ഞ്ഞു.