ല​യോ​ള സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളെ അ​നു​മോ​ദി​ച്ചു
Friday, July 18, 2025 6:13 AM IST
ശ്രീ​കാ​ര്യം: കെ​നി​യ​യി​ലെ നെ​യ്റോ​ബി​യി​ൽ ന​ട​ന്ന ആ​ദ്യ ജൂ​ണി​യ​ർ റോ​ൾ ബോ​ൾ വേ​ൾ​ഡ് ക​പ്പി​ൽ (അ​ണ്ട​ർ 17) ഇ​ന്ത്യ​യെ പ്ര​തി​നി​ധീ​ക​രി​ച്ച ഏ​ക മ​ല​യാ​ളി ഗൗ​ര​വ് ഉ​ണ്ണി​കൃ​ഷ്ണ​നെ​യും ഗി​ഫോ​ണി ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ചി​ൽ​ഡ്ര​ൻ​സ് ഫി​ലിം ഫെ​സ്റ്റി​വ​ലി​ൽ ജൂ​റി ചെ​യ​ർ​മാ​നാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സി​ദ്ധാ​ൻ​ഷൂ സ​ഞ്ജീ​വ് ശി​വ​നെ​യും അ​നു​മോ​ദി​ച്ചു.

ശ്രീ​കാ​ര്യം ല​യോ​ള സ്കൂ​ളി​ൽ ന​ട​ന്ന അ​നു​മോ​ദ​ന ച​ട​ങ്ങ് ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ന്ത​ർ​ദേ​ശീ​യ​ത​ല​ത്തി​ൽ ത​ന്നെ ശ്ര​ദ്ധേ​യ​മാ​യ നേ​ട്ടം കൈ​വ​രി​ക്കാ​ൻ ക​ഴി​ഞ്ഞ​ത് നാ​ടി​നാ​കെ അ​ഭി​മാ​നം ന​ൽ​കു​ന്ന കാ​ര്യ​മാ​ണെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. ഗൗ​ര​വ് ഉ​ണ്ണി​കൃ​ഷ്ണ​നും സി​ദ്ധാ​ഷൂ സ​ഞ്ജീ​വ് ശി​വ​നും ശ്രീ​കാ​ര്യം ല​യോ​ള സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളാ​ണ്.

ല​യോ​ള സ്കൂ​ൾ ഡ​യ​റ​ക്ട​റും പ്രി​ൻ​സി​പ്പ​ലു​മാ​യ റ​വ.​ഡോ. സാ​ൽ​വി​ൻ അ​ഗ​സ്റ്റി​ൻ എ​സ്ജെ, സി​ബി​എ​സ്ഇ പ്രി​ൻ​സി​പ്പ​ൽ ഫാ. ​റം​ല​റ്റ് തോ​മ​സ് എ​സ്ജെ, എ​ച്ച്എ​സ്ഇ പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ജി​ജി തോ​മ​സ് എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.