ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപത പ്രവാസി അപ്പൊസ്തലേറ്റിന്റെ 10-ാമത് വാര്‍ഷികവും പ്രവാസി സംഗമവും നാളെ ചങ്ങനാശേരി സെന്റ് മേരീസ് കത്തീഡ്രല്‍ ഓഡിറ്റോറിയത്തില്‍ നടക്കും. കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന് ഉദ്ഘാടനം ചെയ്യും. ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ അധ്യക്ഷത വഹിക്കും.
ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം, ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് കോച്ചേരി എന്നിവര്‍ അനുഗ്രഹപ്രഭാഷണം നടത്തും. ജോബ് മൈക്കിള്‍ എംഎല്‍എ, അതിരൂപത വികാരി ജനറാള്‍മാരായ മോണ്‍. ആന്റണി എത്തക്കാട്ട്, മോണ്‍. മാത്യു ചങ്ങങ്കരി, ദേവമാതാ പ്രോവിന്‍സ് പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ബ്രിജി എഫ്സിസി, പ്രവാസി അപ്പൊസ്തലേറ്റ് അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. ജിജോ മാറാട്ടുകളം, ഗ്ലോബല്‍ കോഓര്‍ഡിനേറ്റര്‍ ജോ കാവാലം, സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി ലൈസമ്മ ജോസ് എന്നിവര്‍ പ്രസംഗിക്കും.
സമൂഹത്തില്‍ ക്രിയാത്മകമായ സേവനങ്ങള്‍ ചെയ്ത 13 പ്രവാസികളെയും പ്ലസ്ടു പരീക്ഷയില്‍ ഉന്നതവിജയം നേടിയ പ്രവാസികളുടെ മക്കളെയും സമ്മേളനത്തില്‍ ആദരിക്കും.
പരിപാടിയുടെ വിജയത്തിനായി അഡ്വ. ലിതിന് തോമസ്, രാജേഷ് കൂത്രപ്പള്ളി, റെജി തോമസ്, ജോര്‍ജ് മീനത്തേക്കോണില്‍, എന്‍.വി. ജോസഫ്, മാത്യു നെല്ലുവേലി, ജോസ് കളരിക്കല്‍, മാത്യു മണിമുറി, സജീവ് ചക്കാലക്കല്‍, ഷാജിമോന്‍ ഈരേത്ര, ബിജു ഡൊമിനിക്, ജോസി പാലാത്ര, മാത്യു മനയത്തുശേരി, ജയിംസ് അരിക്കുഴി, ജോസഫ് ഏബ്രഹാം, ബിജു പി. ജോസഫ്, തങ്കച്ചന് പൊന്മാങ്കല്,
സുനില്‍ പി. ആന്റണി, സെബാസ്റ്റ്യന്‍ പത്തില്‍, സോളിമ്മ തോമസ്, ക്രിസ്റ്റി സെബാസ്റ്റ്യന്‍, ഫിലിപ്പ് ഏബ്രഹാം കോഴിമണ്ണില്‍, സബിന്‍ കുര്യാക്കോസ്, ക്ഷേമ അജയ്, ലിറ്റി കണ്ടങ്കരി, ടോമിച്ചന് മേപ്പുറത്ത്, ജയിംസ് ഓവേലില്‍, ലിവിന് ജിബി, ബിജു വര്‍ക്കി, പുഷ്പാ ഷാജു, മാത്യു ആന്റണി എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു.