അ​ക്ഷ​രോ​ന്ന​തി പ​ദ്ധ​തി​യി​ലേ​ക്ക് 7,235 പു​സ്ത​ക​ങ്ങ​ള്‍ കൈ​മാ​റി
Sunday, August 3, 2025 5:29 AM IST
കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ലെ പ​ട്ടി​ക​വ​ര്‍​ഗ ഉ​ന്ന​തി​ക​ളി​ല്‍ വാ​യ​ന സം​സ്‌​കാ​രം വ​ള​ര്‍​ത്തു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പും പ​ട്ടി​ക​വ​ര്‍​ഗ വി​ക​സ​ന വ​കു​പ്പും ജി​ല്ലാ ഭ​ര​ണ​കൂ​ട​വും ചേ​ര്‍​ന്ന് ആ​വി​ഷ്‌​ക​രി​ച്ച അ​ക്ഷ​രോ​ന്ന​തി പ​ദ്ധ​തി​യി​ലേ​ക്ക് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി വി​ഭാ​ഗം നാ​ഷ​ണ​ല്‍ സ​ര്‍​വീ​സ് സ്‌​കീം സ​മാ​ഹ​രി​ച്ച 7,235 പു​സ്ത​ക​ങ്ങ​ള്‍ ജി​ല്ലാ ക​ള​ക്ട​ര്‍ സ്‌​നേ​ഹി​ല്‍ കു​മാ​ര്‍ സിം​ഗി​ന് കൈ​മാ​റി.

വി​ദ്യാ​ര്‍​ഥി​ക​ള്‍ സ്വ​ന്ത​മാ​യും വീ​ടു​ക​ള്‍ ക​യ​റി​യി​റ​ങ്ങി​യു​മാ​ണ് പു​സ്ത​ക​ങ്ങ​ള്‍ സ​മാ​ഹ​രി​ച്ച​ത്. ജി​ല്ല​യി​ലെ 162 എ​ന്‍​എ​സ്എ​സ് യൂ​ണി​റ്റു​ക​ളി​ല്‍ നി​ന്നാ​യി 16,200 വ​ള​ണ്ടി​യ​ര്‍​മാ​ര്‍, പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍​മാ​ര്‍, ക്ല​സ്റ്റ​ര്‍ ക​ണ്‍​വീ​ന​ര്‍​മാ​ര്‍, ജി​ല്ലാ റീ​ജി​യ​ണ​ല്‍ പ്രോ​ഗ്രാം കോ​ര്‍​ഡി​നേ​റ്റ​ര്‍​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ദ്ധ​തി​യി​ല്‍ പ​ങ്കാ​ളി​ക​ളാ​യി.

ച​ട​ങ്ങി​ല്‍ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ ബൈ​ജു ജോ​സ്, ട്രൈ​ബ​ല്‍ ഡെ​വ​ല​പ്‌​മെ​ന്‍റ് ഓ​ഫീ​സ​ര്‍ സി​ന്ധു, എ​ന്‍​എ​സ്എ​സ് റീ​ജ്യ​ണ​ല്‍ ക​ണ്‍​വീ​ന​ര്‍ എ​സ്. ശ്രീ​ജി​ത്ത്, ജി​ല്ലാ ക​ണ്‍​വീ​ന​ര്‍ എം.​കെ. ഫൈ​സ​ല്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.