പോ​ത്തി​നെ മോ​ഷ്ടി​ച്ച പ്ര​തി​ക​ള്‍ പി​ടി​യി​ല്‍
Monday, August 4, 2025 5:14 AM IST
കോ​ഴി​ക്കോ​ട്: ഭ​ട്ട് റോ​ഡി​ല്‍ നി​ന്ന് പോ​ത്തി​നെ​യും എ​രു​മ​യെ​യും മോ​ഷ്ടി​ച്ച കേ​സി​ലെ പ്ര​തി​ക​ള്‍ അ​റ​സ്റ്റി​ൽ. എ​ല​ത്തൂ​ര്‍ പു​തി​യ​നി​ര​ത്ത് അ​രു​ണാം​ക​ണ്ടി വീ​ട്ടി​ല്‍ വൈ​ശാ​ഖ് (28), ത​ല​ക്കു​ള​ത്തൂ​ര്‍ ത​യ്യി​ല്‍ വീ​ട്ടി​ല്‍ മു​ഹ​മ്മ​ദ് അ​ജ്മ​ല്‍ (23) എ​ന്നി​വ​രെ​യാ​ണ് വെ​ള്ള​യി​ല്‍ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

ക​ഴി​ഞ്ഞ​ മാ​സം19​ന് രാ​ത്രി പു​തി​യ ക​ട​വ് സ്വ​ദേ​ശി ഫി​റോ​സി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​തും ഏ​ക​ദേ​ശം ഒ​ന്ന​ര​ല​ക്ഷം രൂ​പ വി​ല വ​രു​ന്ന​തു​മാ​യ പോ​ത്തി​നെ​യും എ​രു​മ​യെ​യും ഭ​ട്ട് റോ​ഡി​ല്‍ ഉ​ദ​യം ഹോ​മി​ന് സ​മീ​പ​ത്ത് വ​ച്ച് പ്ര​തി​ക​ള്‍ വാ​ഹ​ന​ത്തി​ല്‍ ക​യ​റ്റി ക​ട​ത്തി​കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു.

തു​ട​ര്‍​ന്ന് ഫി​റോ​സി​ന്‍റെ പ​രാ​തി​യി​ല്‍ വെ​ള്ള​യി​ല്‍ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത് അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യും പ്ര​തി​ക​ളെ വെ​ള്ള​യി​ല്‍ പ​രി​സ​ര​ത്ത് വ​ച്ച് ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷം പ്ര​തി​ക​ളെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി.