ഇ​ന്ത്യാ മു​ന്ന​ണി ത​മി​ഴ്നാ​ട്ടി​ൽ തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ടു​ന്നത് ഒ​രുമിച്ച്
Friday, April 19, 2024 6:18 AM IST
ഗൂ​ഡ​ല്ലൂ​ർ: ത​മി​ഴ്നാ​ട്ടി​ൽ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യാ മു​ന്ന​ണി​യി​ലെ എ​ല്ലാ പാ​ർ​ട്ടി​ക​ളും ഒ​ന്നി​ച്ച് മ​ത്സ​രി​ക്കു​ന്ന മ​ണ്ഡ​ല​മാ​ണ് നീ​ല​ഗി​രി. ഇ​ത് പ്ര​ധാ​ന സ​വി​ശേ​ഷ​ത​യാ​ണ്. ഇ​ന്ത്യാ മു​ന്ന​ണി​യി​ലെ പ്ര​ധാ​ന പാ​ർ​ട്ടി​ക​ളാ​യ കോ​ണ്‍​ഗ്ര​സും സി​പി​എ​മ്മും കേ​ര​ള​ത്തി​ൽ ത​നി​ച്ചാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്.

അ​തി​ർ​ത്തി ക​ട​ന്ന് ത​മി​ഴ​ക​ത്തേ​ക്ക് എ​ത്തു​ന്പോ​ൾ കോ​ണ്‍​ഗ്ര​സും സി​പി​എ​മ്മും കൈ​കോ​ർ​ത്താ​ണ് മ​ത്സ​രി​ക്കു​ന്ന​ത്. ഇ​ന്ത്യാ മു​ന്ന​ണി​യി​ൽ ത​മി​ഴ്നാ​ട്ടി​ൽ ഡി​എം​കെ, കോ​ണ്‍​ഗ്ര​സ്, സി​പി​എം, സി​പി​ഐ, വി​ടു​ത​ലൈ ശി​റു​തൈ, മു​സ്ലിം ലീ​ഗ്, എം​ഡി​എം​കെ, മ​നി​ത​നേ​യ മ​ക്ക​ൾ ക​ക്ഷി, കൊ​ങ്കു​നാ​ട് മ​ക്ക​ൾ ദേ​ശീ​യ ക​ക്ഷി, ക​മ​ലാ​ഹാ​സ​ന്‍റെ മ​ക്ക​ൾ നീ​തി മ​യ്യം തു​ട​ങ്ങി​യ 12 പാ​ർ​ട്ടി​ക​ളാ​ണു​ള്ള​ത്.

എ​ഐ​എ​ഡി​എം​കെ മു​ന്ന​ണി​യി​ൽ എ​ഐ​എ​ഡി​എം​കെ, ഡി​എം​ഡി കെ, ​എ​സ്ഡി​പി​ഐ, പു​തി​യ ത​മി​ഴ​കം, പു​ര​ച്ചി ഭാ​ര​തം എ​ന്നീ പാ​ർ​ട്ടി​ക​ളാ​ണു​ള്ള​ത്. എ​ൻ​ഡി​എ മു​ന്ന​ണി​യി​ൽ ബി​ജെ​പി, പി​എം​കെ, അ​മ്മാ മ​ക്ക​ൾ മു​ന്നേ​റ്റ ക​ഴ​കം, ഇ​ന്ത്യാ ജ​ന​നാ​യ​ക ക​ക്ഷി, ത​മി​ഴ്മാ​നി​ല കോ​ണ്‍​ഗ്ര​സ്‌​സ്, ഒ. ​പ​നീ​ർ ശെ​ൽ​വ​ത്തി​ന്‍റെ കീ​ഴി​ലു​ള്ള എ​ഐ​എ​ഡി​എം​കെ പാ​ർ​ട്ടി​ക​ളാ​ണു​ള്ള​ത്.

പ​ര​മാ​വ​ധി വോ​ട്ട​ർ​മാ​രെ അ​താ​ത് ഇ​ട​ങ്ങ​ളി​ലെ പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ലെ​ത്തി​ച്ച് സ​മ്മ​തി​ദാ​നാ​വ​കാ​ശം വി​നി​യോ​ഗി​ക്കാ​നു​ള്ള എ​ല്ലാ ത​ന്ത്ര​ങ്ങ​ളും മു​ന്ന​ണി​ക​ൾ ആ​വി​ഷ്ക​രി​ച്ചി​ട്ടു​ണ്ട്.