ഡ​യാ​ലി​സി​സ് കി​റ്റു​ക​ളു​ടെ സൗ​ജ​ന്യ വി​ത​ര​ണം കൊ​ ട്ടി​യം ത​ഴു​ത്ത​ല റോ​ ട്ട​റി ഹാ​ളി​ൽ ന​ട​ന്നു
Wednesday, April 24, 2024 10:56 PM IST
കൊല്ലം : കൊ​ട്ടി​യം റോ​ട്ട​റി ക്ല​ബിന്‍റെയും ജോ​യ് ആ​ലു​ക്കാ​സ് ഫൗ​ണ്ടേ​ഷ​ന്‍റെ ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ എ​ല്ലാ മാ​സ​വും ന​ൽ​കി വ​രാ​റു​ള്ള സാ​ന്ത്വ​നം 2023-24 ഡ​യാ​ലി​സി​സ് കി​റ്റു​ക​ളു​ടെ വി​ത​ര​ണം ത​ഴു​ത്ത​ല റോ​ട്ട​റി ഹാ​ളി​ൽ കൊ​ട്ടി​യം റോ​ട്ട​റി ക്ല​ബ്‌ പ്ര​സി​ഡ​ന്‍റ് ഷി​ബു റാ​വു​ത്ത​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്നു .

സാ​ന്ത്വ​നം പ​ദ്ധ​തി​യി​ൽ എ​ല്ലാ മാ​സ​വും ത​ഴു​ത്ത​ല റോ​ട്ട​റി ഹാ​ളി​ൽ ന​ൽ​കി വ​രാ​റു​ള്ള ഡ​യാ​ലി​സി​സ് കി​റ്റു​ക​ളു​ടെ വി​ത​ര​ണ ഉ​ദ്ഘാ​ട​നം കൊ​ല്ലം കോ​ർ​പറേ​ഷ​ൻ ഡെ​പ്യൂ​ട്ടി മേ​യ​ർ കൊ​ല്ലം മ​ധു നി​ർ​വ​ഹി​ച്ചു .

ജോ​യ് ആ​ലു​ക്കാ​സ് ഫൗ​ണ്ടേ​ഷ​ൻ കോ ​ഓ​ർ​ഡി​നേ​റ്റ​ർ റ്റി. ​എം. അ​രു​ൺ കു​മാ​ർ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ദ​യ റീ​ഹാ​ബി​ലി​റ്റേ​ഷ​ൻ ട്ര​ഷ​റ​ർ നാ​സ​റു​ദീ​ൻ ത​നി​യി​ൽ, ആ​രോ​ഗ്യ ബോ​ധ​വ​ൽ​ക്ക​ര​ണ ക്ലാ​സ് ന​യി​ച്ചു. ​

എ​ൻ. വി​ശ്വേ​ശ്വ​ര​ൻ പി​ള്ള,കൊ​ട്ടി​യം റോ​ട്ട​റി ക്ല​ബ് അ​ഡ്മി​നി​സ്ട്രേ​ഷ​ൻ ചെ​യ​ർ​മാ​ൻ ബി. ​സു​കു​മാ​ര​ൻ, രാ​ജ​ൻ കൈ​നോ​സ്,ദ​യ റീ​ഹാ​ബി​ലി​റ്റേ​ഷ​ൻ എ​ക്‌​സി​ക്യൂ​ട്ടീ​വ് അം​ഗം ഡൊ​മി​നി​ക്ക്, സ​ന്തോ​ഷ്‌, ഇ​ഗ്നേ​ഷ്യ​സ് വി​ക്ട​ർ, എ​ന്നി​വ​ർ​പ്രസംഗിച്ചു.

ജി​ല്ല​യി​ലും അ​നു​ബ​ന്ധ ജി​ല്ല​ക​ളി​ൽ നി​ന്നു​മാ​യി 50 പേ​രി​ൽ അ​ധി​കം അ​പേ​ക്ഷ​ക​ർ​ക്ക് ഡ​യാ​ലി​സി​സ് കി​റ്റു​ക​ൾ ന​ൽ​കി.

ക്ല​ബിന്‍റെ മെ​ഡി പ്ല​സ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി അ​ർ​ഹ​രാ​യ രോ​ഗി​ക​ൾ​ക്ക് ചി​കി​ത്സാ ധ​ന​സ​ഹാ​യ പെ​ൻ​ഷ​നും ച​ട​ങ്ങി​ൽ വി​ത​ര​ണം ചെ​യ്തു.