ആലപ്പുഴ: ലോക്സഭാ തെരഞ്ഞെടുപ്പിനായുള്ള ജില്ലയിലെ ഒരുക്കങ്ങള്‍ പൂര്‍ണമായതായി ജില്ലാ കളക്ടര്‍. 26ന് രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറുവരെയാണ് പോളിംഗ്. പോളിംഗിനാവശ്യമായ എല്ലാ ഒരുക്കങ്ങളും ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.
ആലപ്പുഴ ലോക്സഭാ മണ്ഡലത്തിന്റെ പരിധിയില്‍ അരൂര്‍, ചേര്‍ത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട്, കായംകുളം, കരുനാഗപ്പള്ളി (കൊല്ലം) എന്നീ മണ്ഡലങ്ങളും മാവേലിക്കര ലോക്സഭാ മണ്ഡല പരിധിയില്‍ ചങ്ങനാശേരി (കോട്ടയം), കുട്ടനാട്, മാവേലിക്കര, ചെങ്ങന്നൂര്‍, കുന്നത്തൂര്‍ (കൊല്ലം), കൊട്ടാരക്കര (കൊല്ലം), പത്തനാപുരം (കൊല്ലം) എന്നിങ്ങനെ മണ്ഡലങ്ങളുമാണുള്ളത്. ആലപ്പുഴ മണ്ഡലത്തില്‍ 11 സ്ഥാനാര്‍ഥികളും മാവേലിക്കര മണ്ഡലത്തില്‍ ഒന്‍പത് സ്ഥാനാര്‍ഥികളുമാണ് മത്സരിക്കുന്നത്.
ആലപ്പുഴ മണ്ഡലത്തില്‍ 14,00,083 വോട്ടര്‍മാര്‍
ആലപ്പുഴ മണ്ഡലത്തില്‍ 14,00,083 വോട്ടര്‍മാരാണുള്ളത്. 7,26,008 സ്ത്രീ വോട്ടര്‍മാരും 6,74,066 പുരുഷ വോട്ടര്‍മാരും ഒമ്പത് ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാരുമാണുള്ളത്. അരൂര്‍- 1,97,441 ചേര്‍ത്തല- 2,11,067 ആലപ്പുഴ- 1,98,199, അമ്പലപ്പുഴ- 1,75,048, ഹരിപ്പാട്- 1,92,559, കായംകുളം- 2,11,121, കരുനാഗപ്പള്ളി- 2,14,648 വോട്ടര്‍മാര്‍.
മാവേലിക്കര മണ്ഡലത്തില്‍ 13,31,880 വോട്ടര്‍മാര്‍
മാവേലിക്കര ലോക്സഭാ മണ്ഡലത്തില്‍ 13,31,880 വോട്ടര്‍മാരാണുള്ളത്. 7,01,564 സ്ത്രീ വോട്ടര്‍മാരും 6,30,307 പുരുഷ വോട്ടര്‍മാരും ഒമ്പത് ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാരുമാണുള്ളത്. ചങ്ങനാശേരി- 1,72,621, കുട്ടനാട്- 1,63,242, മാവേലിക്കര- 2,03,405, ചെങ്ങന്നൂര്‍- 2,01,481, കുന്നത്തൂര്‍- 2,05,559, കൊട്ടാരക്കര- 2,00,934, പത്തനാപുരം- 1,84,638 വോട്ടര്‍മാര്‍.
ആദ്യമായി വോട്ട് ചെയ്യുന്നവര്‍ 42,721
ആലപ്പുഴ, മാവേലിക്കര മണ്ഡലങ്ങളിലായി 18,19 പ്രായപരിധിയില്‍ ഉള്‍പ്പെടുന്ന 42,721 പുതിയ വോട്ടര്‍മാരാണുള്ളത്. ആലപ്പുഴ മണ്ഡലത്തിലെ 23,898 പുതിയ വോട്ടര്‍മാരില്‍ 11839 സ്ത്രീകളും 12059 പുരുഷന്മാരുമാണുള്ളത്.
പുതിയ വോട്ടര്‍മാരുടെ മണ്ഡലം തിരിച്ചുള്ള കണക്ക്
അരൂര്‍: സ്ത്രീ-1414, പുരുഷന്-1378
ചേര്‍ത്തല: സ്ത്രീ-1809, പുരുഷന്-1955
ആലപ്പുഴ: സ്ത്രീ-1541, പുരുഷന്-1560
അമ്പലപ്പുഴ: സ്ത്രീ-1506, പരുഷന്-1459
ഹരിപ്പാട്: സ്ത്രീ 1691, പുരുഷന് 1781
കായംകുളം: സ്ത്രീ-1925, പുരുഷന്-2001
കരുനാഗപ്പള്ളി: സ്ത്രീ-1953, പുരുഷന്-1925
മാവേലിക്കര ലോക്സഭ മണ്ഡലത്തില്‍ 18,823 പുതിയ വോട്ടര്‍മാരില്‍ 9248 സ്ത്രീ വോട്ടര്‍മാരും 9575 പുരുഷ വോട്ടര്‍മാരും.
പുതിയ വോട്ടര്‍മാരുടെ മണ്ഡലം
തിരിച്ചുള്ള കണക്ക്
ചങ്ങനാശേരി: പുരുഷന്-1156, സ്ത്രീ-1110
കുട്ടനാട്: സ്ത്രീ-1331, പുരുഷന്-1345
മാവേലിക്കര: സ്ത്രീ-1419, പുരുഷന്-1421
ചെങ്ങന്നൂര്‍: സ്ത്രീ-1233, പുരുഷന് 1348
കുന്നത്തൂര്‍: സ്ത്രീ-1526, പുരുഷന്-1548
കൊട്ടാരക്കര: സ്ത്രീ-1454, പുരുഷന്-1521
പത്തനാപുരം: സ്ത്രീ-1175, പുരുഷന്-1236
വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍
ആലപ്പുഴ മണ്ഡലത്തിലെ വോട്ടെണ്ണല്‍ കേന്ദ്രം- സെന്റ് ജോസഫ്സ് കോളജ്, എച്ച്എസ്എസ് ആന്‍ഡ് എച്ച്എസ് ആലപ്പുഴ. മാവേലിക്കര മണ്ഡലത്തിലെ വോട്ടെണ്ണല്‍ കേന്ദ്രം- ബിഷപ്പ് മൂര്‍ കോളജ്, മാവേലിക്കര.
2614 പോളിംഗ് സ്റ്റേഷനുകള്‍
ജില്ലയില്‍ ആലപ്പുഴ, മാവേലിക്കര മണ്ഡലങ്ങളിലായി ആകെ 2614 പോളിംഗ് സ്റ്റേഷനുകളാണുള്ളത്. ആലപ്പുഴ ലോക്സഭാ മണ്ഡലത്തില്‍ 1333 പോളിംഗ് സ്റ്റേഷനുകളും മാവേലിക്കര മണ്ഡലത്തില 1281 പോളിംഗ് സ്റ്റേഷനുകളും പ്രവര്‍ത്തിക്കും.
ഓരോ നിയോജക മണ്ഡലത്തിലും ഒരു മാതൃകാ പോളിംഗ് സ്റ്റേഷനും ഒരു പിങ്ക് (സ്ത്രീ സൗഹൃദ) പോളിംഗ് സ്റ്റേഷനും ഉണ്ട്. മാതൃക പോളിംഗ് സ്റ്റേഷനില്‍ ഭിന്നശേഷിക്കാര്‍ക്കുള്ള വീല്‍ചെയര്‍, എല്ലാ വോട്ടര്‍മാര്‍ക്കും ലൈറ്റ് റിഫ്രഷ്മെന്റ്, മുതിര്‍ന്ന പൗരര്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും കുട്ടികള്‍ക്കും പ്രത്യേക സൗകര്യങ്ങളുമുണ്ടാകും.
4,102 പോളിംഗ് ഉദ്യോഗസ്ഥര്‍
തെരഞ്ഞെടുപ്പ് ജോലികള്‍ക്കായി 4,102 പോളിംഗ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. 2,051 വീതം പ്രിസൈഡിഗ് ഓഫീസര്‍മാരും ഫസ്റ്റ് പോളിംഗ് ഓഫീസര്‍മാരും പ്രവര്‍ത്തിക്കും. 20 ശതമാനം ഉദ്യോഗസ്ഥര്‍ റിസര്‍വിലുണ്ട്.