വെ​ച്ചൂ​ർ തോ​ട്ടാ​പ്പ​ള്ളി പാ​ല​ത്തി​ന്‍റെ സം​ര​ക്ഷ​ണഭി​ത്തി പു​ന​ർ​നി​ർ​മി​ക്ക​ണം
Friday, April 19, 2024 6:57 AM IST
വെ​ച്ചൂ​ർ: ഇ​ട​യാ​ഴം -ക​ല്ല​റ റോ​ഡി​ലെ തോ​ട്ടാ​പ്പ​ള്ളി പാ​ല​ത്തി​ന്‍റെ ത​ക​ർ​ന്ന സം​ര​ക്ഷ​ണ​ഭി​ത്തി പു​ന​ർ​നി​ർ​മി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി. പാ​ല​ത്തി​ന്‍റെ വ​ട​ക്ക് ഭാ​ഗ​ത്തെ സം​ര​ക്ഷ​ണ ഭി​ത്തി​യു​ടെ ഒ​രു ഭാ​ഗം വാ​ഹ​നം ഇ​ടി​ച്ചു ത​ക​ർ​ന്നി​ട്ട് വ​ർ​ഷ​ങ്ങ​ളാ​യി.

വീ​തി കു​റ​ഞ്ഞ റോ​ഡി​ലെ പാ​ല​ത്തി​ലൂ​ടെ ദി​നം​പ്ര​തി ഭാ​ര​വ​ണ്ടി​ക​ള​ട​ക്കം നൂ​റു​ക​ണ​ക്കി​നു വാ​ഹ​ന​ങ്ങ​ളാ​ണ് ക​ട​ന്നു​പോ​കു​ന്ന​ത്.

വ​ലി​യ വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു വ​രു​മ്പോ​ൾ ഇ​രു​ച​ക്ര വാ​ഹ​ന യാ​ത്രി​ക​ർ റോ​ഡ​രി​ലേ​ക്ക് വാ​ഹ​ന​മൊ​തു​ക്കി​യാ​ൽ പാ​ല​ത്തി​ന്‍റെ സം​ര​ക്ഷ​ണ ഭി​ത്തി ത​ക​ർ​ന്ന ഭാ​ഗ​ത്തു​കൂ​ടി തോ​ട്ടി​ലേ​ക്ക് പ​തി​ക്കാ​ൻ സാ​ധ്യ​ത​യേ​റെ​യാ​ണെ​ന്ന് നാ​ട്ടു​കാ​ർ പറയു​ന്നു. പാ​ല​ത്തി​ന്‍റെ സം​ര​ക്ഷ​ണ ഭി​ത്തി പു​ന​ർ​നി​ർ​മി​ക്കാ​ൻ അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.